കെസിബിസി മദ്യവിരുദ്ധസമിതി
കൊച്ചി: നെടുന്പാശേരിയിൽ മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്കു പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്കണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി.
മദ്യപന്റെ ക്രൂരവിനോദത്തിനിരയായാണ് അപകടമുണ്ടായത്. യഥേഷ്ടം മദ്യശാലകള്ക്ക് അനുമതി നല്കുന്ന സര്ക്കാരും ഈ കേസിലെ കൂട്ടുപ്രതിതന്നെയാണ്.
വോട്ടവകാശത്തിനും ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാനും 18 വയസെന്ന പരിധി വയ്ക്കുമ്പോള് കുറ്റകൃത്യങ്ങളില്പ്പെടുന്നവര്ക്ക് കടുത്ത ശിക്ഷ ലഭിക്കാന് പ്രായപൂര്ത്തിയാകണമെന്ന നിയമവ്യവസ്ഥ മാറ്റിയെഴുതണം.
മദ്യം മൂലം സംസ്ഥാനത്തുണ്ടായ അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും റോഡപകടങ്ങളുടെയും ഭീകരത ജനിപ്പിച്ച കണക്കുകള് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തണം.
ഇത്തരം സംഭവവികാസങ്ങളും പുതിയ മദ്യനയ രൂപീകരണത്തില് കണക്കിലെടുക്കണമെന്നും മദ്യവിരുദ്ധസമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
Tags : Nedumbassery RoadAccident KCBC AntiLiquorCommittee Compensation Confiscation Assets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash