Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScooterAccident

പഞ്ചായത്തംഗം സ്കൂട്ടർ അപകടത്തിൽ മരിച്ചു

ചെ​റു​വാ​ടി: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് വാ​ർ​ഡ് അം​ഗം മ​രി​ച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ 17-ാം വാ​ർ​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​മാ​യ ആ​യി​ഷ ചേ​ല​പ്പു​റം (53) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​വാ​ടി- കാ​രാ​ളി​പ്പ​റ​മ്പ് റോ​ഡി​ൽ പൊ​റ്റ​മ്മ​ലി​ൽ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ​യെ ഉ​ട​ൻ ത​ന്നെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ചെ​റു​വാ​ടി പു​തി​യോ​ത്ത് ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് ചേ​ല​പ്പു​റ​ത്ത്.മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ല്ലാ​മ ഇ​ഖ്ബാ​ൽ, മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് ഇ​ജാ​സ്. മ​രു​മ​ക​ൾ: ഹി​ബ തെ​ന​ങ്ങാ​പ​റ​മ്പ്.

Latest News

Corehub Up