x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി, ഹ​വാ​ല കേ​സുകൾക്ക് വി​ജി​ല​ൻ​സിന് രണ്ട് അന്വേഷണസംഘം

വെബ്ഡെസ്ക്
Published: October 15, 2026 01:51 AM IST | Updated: October 15, 2026 01:51 AM IST

വി​​​ജി​​​ല​​​ൻ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ​​​യു​​​ള്ള മാ​​​സ​​​പ്പ​​​ടി കേ​​​സും മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രെ​​​യു​​​ള്ള ഹ​​​വാ​​​ല കേ​​​സും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ര​​​ണ്ട് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ക​​​ൾ വീ​​​ണ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സി​​​എം​​​ആ​​​ർ​​​എ​​​ൽ- എ​​​ക്സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം വി​​​ജി​​​ല​​​ൻ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ്യ​​​ൽ യൂ​​​ണി​​​റ്റ് എ​​​സ്പി. സു​​​രേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​കും അ​​​ന്വേ​​​ഷി​​​ക്കു​​​ക.

മു​​​ൻ​​​ മ​​​ന്ത്രി​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​രു​​​മ​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഹ​​​വാ​​​ല കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ൻ​​​സ് യൂ​​​ണി​​​റ്റ് എ​​​സ്പി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​വും അ​​​ന്വേ​​​ഷി​​​ക്കും. വി​​​ജി​​​ല​​​ൻ​​​സ് ഡി​​​ഐ​​​ജി തോം​​​സ​​​ണ്‍ ജോ​​​സ് ര​​​ണ്ട് കേ​​​സു​​​ക​​​ളു​​​ടെ​​​യും മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി.

‌തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ പ്ര​​​കാ​​​രം വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​മാ​​​ണ് ര​​​ണ്ട് എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

ഹ​ർ​ജി​ക​ളി​ൽ വി​ധി ഇ​ന്ന്

മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ന​​​​ൽ​​​​കി​​​​യ ഉ​​​​പ​​​​ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്നു വി​​​​ധി​ പ​​​​റ​​​​യും.

സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ പി​​​​ണ​​​​റാ​​​​യി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ക​​​​ക്ഷി​​​​ക​​​​ൾ അ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഫ​​​​യ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക​​​​ണം.

ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ കെ. ​​​​ന​​​​ട​​​​രാ​​​​ജ​​​​ൻ, ജോ​​​​ൺ​​​​സ​​​​ൺ ജോ​​​​ൺ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ഇ​​​​ന്ന​​​​ത്തെ ആ​​​​ദ്യ കേ​​​​സാ​​​​യെ​​​​ടു​​​​ത്താ​​​​ണ് വി​​​​ധി പ​​​​റ​​​​യു​​​​ക. സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വും ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​സെ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യും ചോ​​​​ദ്യം ചെ​​​​യ്താ​​​​ണ് അ​​​​പ്പീ​​​​ൽ.

Tags : Vigilance TwoInvestigation Masappadi HawalaCases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up