x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് : എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണക്ക് തുടർച്ചയായ രണ്ടാം ജയം.

വെബ്ഡെസ്ക്
Published: October 15, 2026 02:49 AM IST | Updated: October 15, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

ഇ​സ്താം​ബൂ​ള്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2026-27 സീ​സ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ഘോ​ഷി​ച്ച് സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ. എ​വേ പോ​രാ​ട്ട​ത്തി​ല്‍ തു​ര്‍​ക്കി ക്ല​ബ്ബാ​യ ഗ​ലാ​റ്റ​സ​റെ​യ്ക്ക് എ​തി​രേ 4-1ന്‍റെ ​ജ​യം ബാ​ഴ്‌​സ​ലോ​ണ ആ​ഘോ​ഷി​ച്ചു.

ഒ​രു ഗോ​ളി​നു പി​ന്നി​ല്‍​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇ​സ്താം​ബൂ​ളി​ല്‍ ബാ​ഴ്‌​സയുടെ കുതിപ്പ്. 28-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സി ബ​ട്രാ​കോ​വി​ന്‍റെ ഗോ​ളി​ല്‍ ആ​തി​ഥേ​യ​ര്‍ ലീ​ഡ് സ്വ​ന്ത​മാ​ക്കി. സ​മ​നി​ല​യ്ക്കാ​യി ബാ​ഴ്‌​സ​ലോ​ണ​യ്ക്കു 43-ാം മി​നി​റ്റു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ജാ​വൊ കാ​ന്‍​സെ​ലോ​യാ​യി​രു​ന്നു സ്‌​കോ​റ​ര്‍.

50-ാം മി​നി​റ്റി​ല്‍ ലാ​മി​ന്‍ യ​മാ​ലി​ന്‍റെ അ​സി​സ്റ്റി​ല്‍ ഫെ​ര്‍​മി​ന്‍ ലോ​പ​സി​ന്‍റെ ഗോ​ള്‍. 53-ാം ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍. ഗോ​ര്‍​ഡ​ന്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ബാ​ഴ്‌​സ​യ്ക്കാ​യി നേ​ടു​ന്ന ആ​ദ്യ ഗോ​ളാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത. 65-ാം മി​നി​റ്റി​ല്‍ വീ​ണ്ടും ബാ​ഴ്‌​സ​യു​ടെ ഗോ​ള്‍. ഇ​ത്ത​വ​ണ ഗോ​ള്‍ നേ​ടി​യ​ത് ക​രിം അ​ഡെ​യെ​മി.
പീ​ര​ങ്കി മു​ഴ​ക്കം, സ്‌​പോ​ര്‍​ട്ടിം​ഗ് സ്റ്റൈ​ല്‍

ഏ​ഴു മി​നി​റ്റി​നി​ടെ മൂ​ന്നു ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത് ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ മി​ന്നും ജ​യം. ഹോം ​ഗ്രൗ​ണ്ടാ​യ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ 3-0നു ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ല​യെ പീ​ര​ങ്കി​പ്പ​ട കീ​ഴ​ട​ക്കി​.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ 14-ാം ജ​യം. പോ​ര്‍​ച്ചു​ഗ​ലി​ല്‍​നി​ന്നു​ള്ള സ്‌​പോ​ര്‍​ട്ടിം​ഗ് എ​വേ പോ​രാ​ട്ട​ത്തി​ല്‍ 2-0നു ​ഫ്രാ​ന്‍​സി​ല്‍​നി​ന്നു​ള്ള ലെ​ന്‍​സി​നെ കീ​ഴ​ട​ക്കി.

Tags : UEFAChampionsLeague FCBarcelona SecondWin Football Spors

Recent News

Corehub Up