കോഴിക്കോട്: ആശുപത്രി ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 22 വയസുകാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ പൊലിസ് പരിശോധിച്ചുവരികയാണ്.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡിൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പിതാവിന്റെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Complaint videotaping hospital bathroom Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash