x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിക്കുന്നത് കുറ്റം; ഹോങ്കോംഗിൽ മൂന്നു പേർക്ക് തടവുശിക്ഷ

വെബ് ഡെസ്ക്
Published: September 11, 2026 05:11 PM IST | Updated: September 11, 2026 05:11 PM IST

ശിക്ഷിക്കപ്പെട്ട ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ.

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിൽ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്‌ടിവിസ്റ്റുകൾക്ക് കോടതി അഞ്ചു മുതൽ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.

ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.

2021 സെപ്റ്റംബറിൽ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയിൽ തെളിഞ്ഞത്.

ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.

Tags : Hong Kong Tiananmen China

Recent News

Corehub Up