x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി​യി​ൽ രാ​സ​പ​ദാ​ർ​ത്ഥം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്

ഓൺലൈൻ ഡെസ്ക്
Published: September 12, 2026 12:49 AM IST | Updated: September 12, 2026 12:49 AM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: അ​ടി​മാ​ലി ഒ​ഴു​വ​ത്ത​ട​ത്ത് രാ​സ​പ​ദാ​ർ​ത്ഥം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഒ​രു വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ലി​യ​കാ​ട്ടി​ൽ അ​ഫ്സ​ൽ – സാ​ന്ദ്ര ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഇ​ഹാ​ൻ, റി​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പി​താ​വ് അ​ഫ്സ​ൽ ത​ന്നെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​രു കു​ഞ്ഞ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശ​മോ രാ​സ​പ​ദാ​ർ​ത്ഥ​മോ ഉ​ള്ളി​ൽ ചെ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലി​സ് മാ​താ​പി​താ​ക്ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

കു​ഞ്ഞു​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് രാ​സ​പ​ദാ​ർ​ത്ഥം ഉ​ള്ളി​ൽ ചെ​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

Tags : Idukki Adimali Twins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up