x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗർഭാശയ ഗള കാ​ൻ​സ​ർ വാ​ക്സി​ൻ: രാ​ജ്യ​ത്ത് 80 ല​ക്ഷം ഡോ​സ് ന​ൽ​കി; കേ​ര​ള​ത്തി​ൽ 60 % ക​വ​റേ​ജ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍
Published: September 12, 2026 12:35 AM IST | Updated: September 12, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗ​​​ർ​​​ഭാ​​​ശ​​​യ ഗ​​​ള കാ​​​​ൻ​​​​സ​​​​ർ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം 80 ല​​​​ക്ഷം ഡോ​​​​സ് എ​​​​ച്ച്​​​​പി​​​വി വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ-​​​​കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ദേ​​​​ശീ​​​​യ എ​​​​ച്ച്പി​​​വി വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ കാ​​​​മ്പ​​​​യി​​​​നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​ഴി​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. നി​​​​ല​​​​വി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ക​​​​വ​​​​റേ​​​​ജ് കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഗു​​​​ജ​​​​റാ​​​​ത്ത്, മി​​​​സോ​​​​റം എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ 100 ശ​​​​ത​​​​മാ​​​​നം വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ല​​​​ക്ഷ്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. ബി​​​ഹാ​​​​ർ, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, ആ​​​സാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ 85 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​വും ക​​​​വ​​​​റേ​​​​ജ് നേ​​​​ടി. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ഛത്തീ​​​​സ്ഗ​​​​ഡ്, സി​​​​ക്കിം, തെ​​​​ലു​​​​ങ്കാ​​​​ന, ഒ​​​​ഡീ​​​​ഷ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും 60 ശ​​​​ത​​​​മാ​​​​നം പി​​​​ന്നി​​​​ട്ടു.

ഹ്യൂ​​​​മ​​​​ൻ പാ​​​​പ്പി​​​​ലോ​​​​മാ വൈ​​​​റ​​​​സ് അ​​​​ണു​​​​ബാ​​​​ധ​​​​യും അ​​​​തു​​​​വ​​​​ഴി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ഗ​​​ർ​​​ഭാ​​​ശ​​​യ ഗ​​​ള കാ​​​​ൻ​​​​സ​​​​റും ത​​​​ട​​​​യാ​​​​നാ​​​​ണ് ഈ ​​​​വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​ഗ്യ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ വ​​​​ഴി 14 വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യാ​​​​ണ് ഒ​​​​റ്റ ഡോ​​​​സ് വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Tags : CervicalCancer Vaccine Doses Nationwide Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash HPVVaccine

Recent News

Corehub Up