x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പോ​രാ​ടു​ക​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ല': സെ​പ്റ്റം​ബ​ർ 11 അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ ഇ​റാ​ന് താ​ക്കീ​തു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

ഓൺലൈൻ ഡെസ്ക്
Published: September 12, 2026 12:13 AM IST | Updated: September 12, 2026 12:13 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ൽ പെ​ന്‍റ​ഗ​ണി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ ഇ​റാ​നെ​തി​രെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 3,000-ത്തോ​ളം മ​നു​ഷ്യ​രു​ടെ ത്യാ​ഗ​ത്തെ അ​നു​സ്മ​രി​ച്ച അ​ദ്ദേ​ഹം, രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും പ​ര​മാ​ധി​കാ​ര​ത്തി​നു​മാ​യി പോ​രാ​ടു​ക​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

പെ​ന്‍റ​ഗ​ണി​ൽ ത​ക​ർ​ന്നു വീ​ണ വി​മാ​ന​ത്തി​ൽ മ​രി​ച്ച 184 പേ​രു​ടെ പേ​രു​ക​ൾ ഓ​രോ​ന്നാ​യി വാ​യി​ച്ച ച​ട​ങ്ങി​ൽ പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ട്രം​പും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തും 9/11 ആ​ക്ര​മ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ളെ നി​ല​വി​ലെ ഇ​റാ​ന്‍റെ അ​ണു​വാ​യു​ധ ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സം​സാ​രി​ച്ച​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭീ​ക​ര​വാ​ദ അ​നു​കൂ​ല രാ​ജ്യ​മാ​യ ഇ​റാ​ൻ ഒ​രി​ക്ക​ലും അ​ണു​വാ​യു​ധം കൈ​വ​ശ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ രാ​ജ്യം കാ​ണി​ച്ച ഐ​ക്യ​ദാ​ർ​ഢ്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. "അ​ന്ന് ന​മ്മ​ളെ​ല്ലാം ന്യൂ​യോ​ർ​ക്കു​കാ​രാ​യി​രു​ന്നു, ഒ​രൊ​റ്റ കു​ടും​ബ​മാ​യി​രു​ന്നു," ട്രം​പ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ന്യൂ​യോ​ർ​ക്കി​ലെ ഗ്രൗ​ണ്ട് സീ​റോ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ലും മ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഷാ​ങ്ക്സ്‌​വി​ല്ലി​ലും പ​ങ്കെ​ടു​ത്തു.

Tags : DonaldTrump DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up