എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷ്വറൻസ് ക്വിസ് ജൂനിയർ
കൊച്ചി: എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ 11-ാമത് ഇൻഷ്വറൻസ് ക്വിസ് ജൂനിയറിന് കേരളത്തിൽ മികച്ച പ്രതികരണം.
എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസിൽ കേരളത്തിലെ 44 നഗരങ്ങളിലായി 438 സ്കൂളുകളിൽനിന്ന് 1,000ത്തിലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു.
രാജ്യത്താകെ 600ലേറെ ജില്ലകളിൽനിന്നായി 16,900ലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22ന് മുംബൈയിൽ ദേശീയ ഫൈനൽ നടക്കും.
Tags : HDFCErgoQuiz Business