പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ (29) ആണ് മരിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു.
ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്ത് റോഡിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയിൽ രാഹുലിന്‍റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി.
മൃതദേഹത്തിന് സമീപത്തായി റബ്ബർ തടിക്കഷണം കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. ഒരു സുഹൃത്തിനെ കാണുന്നതിനായാണ് രാഹുൽ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : YoungMan Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines