x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

9/11 ഭീകരാക്രമണത്തി​ന്‍റെ നാ​ള്‍​വ​ഴി

വെബ് ഡെസ്ക്
Published: September 10, 2026 10:33 PM IST | Updated: September 10, 2026 10:33 PM IST

വേൾഡ് ട്രേഡ് സെന്‍ററിൽ വിമാനം ഇടിച്ചു കയറിയപ്പോൾ

ന്യൂയോർക്ക്: ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വർഷികമാണ് വെള്ളിയാഴ്ച. അൽ ഖ്വായിദ ഭീകരസംഘടനയിലെ 19 ഭീകരർ അമേരിക്കയിലെ നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തു വേൾഡ് ട്രേഡ് സെന്‍റർ അടക്കമുള്ള കെട്ടിടങ്ങളിൽ ഇടിച്ചിറക്കിയ ആക്രമണത്തിൽ 2,977 പേർ നേരിട്ടു മരിച്ചു. വിഷപ്പുകയും പൊടിപടലങ്ങളും ശ്വസിച്ച് കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട് 9,600 പേർ പരോക്ഷമായും മരിച്ചു.

ഭീകരാക്രമണത്തി​ന്‍റെ നാ​ള്‍​വ​ഴി

1. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് 11 വി​​​​​മാ​​​​​നം രാ​​​​​വി​​​​​ലെ 7.59-ന് ​​ബോ​​​​​സ്റ്റ​​​​​ണി​​​​​ലെ ലോ​​​​​ഗ​​​​​ന്‍ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്ന് 81 യാ​​​​​ത്ര​​​​​ക്കാ​​​​​രും 11 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ലോ​​​​​സ് ഏ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ട്ടു.

8.14- യാ​​​​​ത്രാ​​​​​മ​​​​​ധ്യേ മ​​​​​ാസ​​​​​ച്യു​​​​​സെ​​​​​റ്റ്‌​​​​​സി​​​​​നു മു​​​​​ക​​​​​ളി​​​​​ല്‍​വ​​​​​ച്ച് ഭീ​​​​​ക​​​​​ര​​​​​ര്‍ റാ​​​​​ഞ്ചി

8.46- ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലെ ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കേ ഗോ​​​​​പു​​​​​ര​​​​​ത്തി​​​​​ല്‍ ഇ​​​​​ടി​​​​​ച്ചു​​ക​​യ​​റി. 93-99 നി​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം

10.28- വി​​​​​മാ​​​​​നം ഇ​​​​​ടി​​​​​ച്ച് 1.42 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കേ ഗോ​​​​​പു​​​​​രം ത​​​​​ക​​​​​ര്‍​ന്നു​​​​​വീ​​​​​ണു. ഗോ​​​​​പു​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ താ​​​​​ഴെ സ്ഥി​​​​​തി ചെ​​​​​യ്തി​​​​​രു​​​​​ന്ന മാ​​​​​രി​​​​​യ​​​​​റ്റ് ഹോ​​​​​ട്ട​​​​​ലും ത​​​​​ക​​​​​ര്‍​ന്നു

2. യു​​​​നൈ​​​​​റ്റ​​​​​ഡ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് 175 വി​​​​മാ​​​​നം 8.14- ​ലോ​​​​​ഗ​​​​​നി​​​​​ല്‍​നി​​​​​ന്ന് ലോ​​​​​സ് ഏ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ട്ടു. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ 56 യാ​​​​​ത്ര​​​​​ക്കാ​​​​​രും ഒ​​​​​മ്പ​​​​​ത് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും.

8.42-നും 8.46-​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍ വി​​​​​മാ​​​​​നം 175 വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ന്‍ ന്യൂ​​​​​ജേ​​​​​ഴ്‌​​​​​സി​​​​​ക്കു മു​​​​​ക​​​​​ളി​​​​​ല്‍​വ​​​​​ച്ച് ഭീ​​​​​ക​​​​​ര​​​​​ർ റാ​​​​​ഞ്ചി

9.03- ​ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്കേ ഗോ​​​​​പു​​​​​ര​​​​​ത്തി​​​​​ല്‍ ഇ​​​​​ടി​​​​​ച്ചു. 77-85 നി​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം.

9.59- ​വി​​​​​മാ​​​​​നം ഇ​​​​​ടി​​​​​ച്ച​​​​​തി​​​​​ന്‍റെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ല്‍ 56 മി​​​​​നി​​​​​റ്റി​​​​​നു​​​​​ശേ​​​​​ഷം ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്കേ ഗോ​​​​​പു​​​​​രം ത​​​​​ക​​​​​ര്‍​ന്നു​​​​​വീ​​​​​ണു.

3. യു​​​​​നൈ​​​​​റ്റ​​​​​ഡ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് 77 വി​​​​​മാ​​​​​നം

8.20- ​വാ​​​​​ഷിം​​​​​ഗ്‌​​​​​ട​​​​​ണി​​​​ലെ ഡാ​​​​​ള​​​​​സ് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്ന് ലോ​​​​​സ് ഏ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലേ​​​​​ക്ക് 58 യാ​​​​​ത്ര​​​​​ക്കാ​​​​​രും ആ​​​​​റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ട്ടു.

8.50നും-8.54​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍ തെ​​​​​ക്ക​​​​​ന്‍ ഒ​​​​​ഹി​​​​​യോ​​​​​ക്കു മു​​​​​ക​​​​​ളി​​​​​ല്‍​വ​​​​​ച്ച് ഭീ​​​​​ക​​​​​ര​​​​​ർ റാ​​​​​ഞ്ചി.

9.37- സൈ​​​​​നി​​​​​ക ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ പെ​​​​​ന്‍റ​​​​​ഗ​​​​​ണി​​​​​ല്‍ ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ക്കി. തു​​​​​ട​​​​​ര്‍​ന്ന് കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ല്‍ തീ ​​​​​പ​​​​​ട​​​​​ര്‍​ന്നു.

10.50-പെ​​​​​ന്‍റ​​​​​ഗ​​​​​ണി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ചു​​​​​നി​​​​​ല മ​​​​​ന്ദി​​​​​രം തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ല്‍ ത​​​​​ക​​​​​ര്‍​ന്നു.

4. യു​​​​​നൈ​​​​​റ്റ​​​​​ഡ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് 93 വി​​​​​മാ​​​​​നം

8.42-നെ​​​​​വാ​​​​​ര്‍​ക്ക് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്ന് സാ​​​​​ന്‍​ഫ്രാ​​​​​ന്‍​സി​​​​​സ്‌​​​​​കോ​​​​​യി​​​​​ലേ​​​​​ക്ക് 73 യാ​​​​​ത്ര​​​​​ക്കാ​​​​​രും ഏ​​​​​ഴു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ട്ടു.

9.28-വി​​​​​മാ​​​​​നം വ​​​​​ട​​​​​ക്ക​​​​​ന്‍ ഒ​​​​​ഹി​​​​​യോ​​​​​യു​​​​​ടെ മു​​​​​ക​​​​​ളി​​​​​ല്‍​വ​​​​​ച്ച് ഭീ​​​​​ക​​​​​ര​​​​​ര്‍ റാ​​​​​ഞ്ചി.

9.57-വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​രും യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​മാ​​​​​യി സം​​​​​ഘ​​​​​ര്‍​ഷം.

10.03-കോ​​​​​ക്പി​​​​​റ്റി​​​​​ല്‍ ന​​​​​ട​​​​​ന്ന സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് വി​​​​​മാ​​​​​നം പെ​​​​​ന്‍​സി​​​​​ല്‍​വാ​​​​​നി​​​​​യ​​​​​യി​​​​​ലെ പി​​​​​റ്റ്​​​​​സ്ബ​​​​​ര്‍​ഗി​​​​​ല്‍ പാ​​​​ട​​​​ത്തേ​​​​ക്ക് ത​​​​​ക​​​​​ര്‍​ന്നു​​​​​വീ​​​​​ണു.

Tags : Timeline Attacks Terrorist Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up