തീപിടിത്തമുണ്ടായ ബോട്ട്
മനില: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രമായ പലാവൻ പ്രവിശ്യയിൽ ബോട്ടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. സംഭവത്തിൽ 87 പേരെ കാണാതായി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
മനിലയിൽ നിന്ന് പുറപ്പെട്ട് പലാവനിലെ കൊറോൺ മുനിസിപ്പാലിറ്റിയിലേക്ക് പോവുകയായിരുന്ന ബോട്ടിനാണ് തീപിടുത്തമുണ്ടായത്. കൊറോൺ തീരത്തുനിന്ന് ഏകദേശം 1.2 നോട്ടിക്കൽ മൈൽ അകലെവച്ച് ബോട്ട് പൂർണമായി കത്തി നശിച്ചു.
117 യാത്രക്കാരും 17 ജീവനക്കാരുമടക്കം ആകെ 134 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Tags : Deepika BreakingNews Fire Boat