x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് ഭ​വ​ന ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: September 10, 2026 10:53 PM IST | Updated: September 10, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, ബു​​​ദ്ധ, സി​​​ഖ്, പാ​​​ഴ്‌​​​സി, ജൈ​​​ന എ​​​ന്നീ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​വ​​​ക​​​ൾ/​​​വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി​​​യ/​​​ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള ‘ഇ​​​മ്പി​​​ച്ചി​​​ബാ​​​വ ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ’ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ശ​​​രി​​​യാ​​​യ ജ​​​ന​​​ലു​​​ക​​​ൾ/​​​വാ​​​തി​​​ലു​​​ക​​​ൾ, മേ​​​ൽ​​​ക്കൂ​​​ര, ഫ്ലോ​​​റിം​​​ഗ്/ ഫി​​​നി​​​ഷിം​​​ഗ്/ പ്ലം​​​ബിം​​​ഗ്/ സാ​​​നി​​​റ്റേ​​​ഷ​​​ൻ/ ഇ​​​ല​​​ക്‌ട്രി​​​ഫി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ല്ലാ​​​ത്ത വീ​​​ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു വീ​​​ടി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം. തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ സ്വ​​​ന്തം/​​​പ​​​ങ്കാ​​​ളി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വീ​​​ടി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി വി​​​സ്തീ​​​ർ​​​ണം 1200 സ്ക്വ​​​യ​​​ർ​​​ഫീ​​​റ്റ് ക​​​വി​​​യ​​​രു​​​ത്.

അ​​​പേ​​​ക്ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​ക വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​യാ​​​യി​​​രി​​​ക്ക​​​ണം. ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ത്തി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന. ശാ​​​രീ​​​രി​​​ക മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക, അ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ, പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള/ മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത അ​​​പേ​​​ക്ഷ​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ സെ​​​ക്‌​​​ഷ​​​നി​​​ൽ നേ​​​രി​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ (ജ​​​ന​​​റ​​​ൽ), ജി​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ സെ​​​ക്ഷ​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റ് എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​താ​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലേ​​​ക്ക് ത​​​പാ​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫോം www. mwdscholarship .kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 10.

Tags : Women Minority Building RenovationScheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up