അർധ സെഞ്ചുറി നേടിയ ഷഫാലി വർമ
ദുബായ്: 2026 ഏഷ് കപ്പ് വനിതാ ട്വന്‍റി-20 ക്രിക്കറ്റിലെ ആദ്യ സെമി പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഓപ്പണർ ഷഫാലി വർമ മികച്ച പ്രകടനം കാഴ്ചവച്ചു. 40 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 64 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ഓപ്പണറായ സ്മൃതി മന്ദാന (2) നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താകാതെ 24 റണ്‍സെടുത്തു. പ്രതിക റവാൽ 20 റണ്‍സും റിച്ച ഗോഷ് 21 റണ്‍സും ദീപ്തി ശർമ 13 റണ്‍സും നേടി.
ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Tags : AsiaCup Bangladesh India Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines