നിർമാണതിനിടെ തകർന്ന് വീണ പാലം
പാറ്റ്ന: ബിഹാറിലെ വൈശാലി ജില്ലയിൽ നിർമാണത്തിനിടെ ആറ് വരി പാലത്തിന്റെ കോൺക്രീറ്റ് പാളിയും ബീം ലോഞ്ചറും തകർന്ന് വീണ് ഏഴ് തൊഴിലാളികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം.
വൈശാലി ജില്ലയിലെ ലാൽഗഞ്ചിൽ നിർമാണതിനിടെയാണ് അപകടമുണ്ടായത്. ലോഞ്ചർ മാറ്റുന്നതിനിടെയാണ് തകർന്ന് വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എല്ലാവരുടെയും പരിക്കുകൾ നിസാരമാണെന്നും പാലത്തിന്റെ പ്രധാന ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Worker ConcreteSlab Collapse BridgeConstruction