x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ൽ​സ് കാ​ണു​ന്ന​തി​നി​ടെ ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​പ്പെ​ട്ടു; യു​വ​തി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്ക്
Published: September 10, 2026 10:38 AM IST | Updated: September 10, 2026 10:38 AM IST

പ്രതീകാത്മക ചിത്രം

റാ​യ്പൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ റീ​ൽ​സ് കാ​ണു​ന്ന​തി​നി​ടെ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ട്ട​തി​ലു​ണ്ടാ​യ നി​രാ​ശ​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി. ഛത്തീ​സ്ഗ​ഡി​ലെ കോ​ർ​ബ ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മം​ഗ്ലോ ബാ​യ് എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഫോ​ണി​ൽ റീ​ൽ​സ് കാ​ണു​ക​യാ​യി​രു​ന്നു മം​ഗ്ലോ ബാ​യ്. ഇ​തി​നി​ടെ ഇ​ന്‍റ​ർ​നെ​റ്റ് തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ട്ട​തോ​ടെ മം​ഗ്ലോ പ്ര​കോ​പി​ത​യാ​യി ഫോ​ൺ നി​ല​ത്തി​ട്ട് ത​ക​ർ​ത്തു. തു​ട​ർ​ന്ന് മു​റി​യി​ൽ ക​യ​റി ക​ത​ക​ട​ച്ച കീ​ട​നാ​ശി​നി ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം ശാ​രീ​രി​കാ​വ​സ്ഥ വ​ഷ​ളാ​യി ഛർ​ദി​ച്ചു​കൊ​ണ്ട് ഇ​വ​ർ പു​റ​ത്തേ​ക്ക് വ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ കീ​ട​നാ​ശി​നി​യു​ടെ രൂ​ക്ഷ​മാ​യ ഗ​ന്ധം ശ്ര​ദ്ധി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും സം​സാ​രി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കീ​ട​നാ​ശി​നി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻത​ന്നെ ആം​ബു​ല​ൻ​സി​നെ വി​ളി​ച്ചെ​ങ്കി​ലും എ​ത്താ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പ്രേം​ലാ​ൽ സാ​ര​ഥി ഛർ​ദി​യു​ണ്ടാ​ക്കാ​നാ​യി യു​വ​തി​ക്ക് ചാ​ണ​ക​വെ​ള്ളം കു​ടി​പ്പി​ച്ചു. ഉ​ട​ൻ​ത​ന്നെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Internet Reels Die

Recent News

Corehub Up