ലാൽവ കേവതിന്റെ ചുമലിൽ കയറി തോട് മറികടക്കുന്ന നാവേഷ് നാംദേവ്
ഭോപ്പാൽ: മധ്യപ്രദേശിലെ സിധി ജില്ലയിൽ സർവേയ്ക്കായി എത്തിയ റവന്യൂ ഉദ്യോഗസ്ഥൻ തോട് മറികടക്കാൻ വയോധികന്റെ ചുമലിൽ കയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. ലാൽവ കേവത് എന്ന 65 കാരനായ വയോധികന്റെ പുറത്തുകയറിയാണ് നാവേഷ് നാംദേവ് വെള്ളക്കെട്ട് കടന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഗ്രാമത്തിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഷൂസ് നനയാതിരിക്കാൻ വേണ്ടിയാണ് നാവേഷ് ലാൽവയുടെ പുറത്ത് കയറിയത്. മറുകരയിലെത്തിച്ചാൽ മാത്രമേ പരിശോധന നടത്താൻ കഴിയുവെന്ന് നാവേഷ് പറഞ്ഞിതിനെ തുടർന്നാണ് ലാൽവ ഉദ്യോഗസ്ഥനെ ചുമലിലേറ്റി നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥരുടെയും പെരുമാറ്റച്ചട്ടങ്ങൾക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. തുടർന്ന് സിധി എസ്ഡിഎം പ്രിയ പഥക് നാവേഷ് നാംദേവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ അഡീഷണൽ കളക്ടർ ബി.പി. പാണ്ഡെയോട് വിശദമായ അന്വേഷണം നടത്താനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Tags : Deepika BreakingNews RevenueOfficial Suspend Shoulder