Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspend

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; കോ​ട​തി​യി​ൽ വി​കാ​രാ​ധീ​ന​യാ​യി അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദം. ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി മാ​റ്റി വെ​ച്ചു.

പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​രു​തെ​ന്ന് അ​തി​ജീ​വി​ത​യും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് അ​തി​ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും ഒ​ന്നാം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും ന​ടി കോ​ട​തി​യെ ഓ​ർ​മ്മി​പ്പി​ച്ചു.

ഈ ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ചാ​ൽ അ​ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം കു​റ​ച്ചു​കാ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്നും ന​ടി പ​റ​ഞ്ഞു. ശി​ക്ഷ മ​ര​വി​പ്പി​ക്ക​രു​തെ​ന്നും അ​വ​രു​ടെ ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന അ​പ്പീ​ൽ നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ഒ​രു കൊ​ടും ക്രി​മി​ന​ലാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​പ് തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ​ക​ൾ ന​ൽ​കി കോ​ട​തി​യു​ടെ സ​മ​യം ക​ള​ഞ്ഞ​തി​ന് പ്ര​തി​ക്ക് പി​ഴ​യി​ട്ടി​ട്ടു​ള്ള കാ​ര്യ​വും പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സം തി​ക​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ്ര​തി മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും പ്ര​തി​യാ​യി. ഇ​യാ​ൾ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും സ​ർ​ക്കാ​ർ ശ​ക്ത​മാ​യി വാ​ദി​ച്ചു. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഹ​ർ​ജി​യി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up