കെ.ടി. കുഞ്ഞിക്കണ്ണൻ
കോഴിക്കോട്: പിണറായി സർക്കാരിന്റെ ഭരണം പാർട്ടി നയമനുസരിച്ച് ആയിരുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ. സിപിഎമ്മിൽ നയവ്യതിയാനമുണ്ടായെന്നും പിഎം ശ്രീ വിഷയത്തിൽ അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 13 മുതൽ കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗം വിമർശനവുമായി രംഗത്തെത്തിയത്. ഭരണത്തിൽ പാർട്ടി സംഘടന ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. തങ്ങൾ ഭരിക്കുന്നവർ മാത്രമായി മാറിയെന്നും കുഞ്ഞിക്കണ്ണൻ ആരോപിച്ചു.
ഇക്കാര്യങ്ങളെല്ലാം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാവും കേരളത്തിൽ തിരുത്തൽ നടപടികൾ ആരംഭിക്കുകയെന്നതിൽ ഒരു സംശയവുമില്ലെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.
Tags : KTKunhikannan Calicut CPM PinarayiVijayan NewsUpdate Headlines LDF