x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പവര്‍ കട്ട്: കെഎസ്ഇബി ഓഫീസില്‍ മദ്യപിച്ചെത്തി പരാക്രമം; പരാതി നല്‍കി ജീവനക്കാര്‍

കൊച്ചി ബ്യൂറോ
Published: September 10, 2026 02:33 PM IST | Updated: September 10, 2026 02:33 PM IST

Image for representation

കൊച്ചി: പവര്‍ കട്ടിനിടെ തൃപ്പൂണിത്തുറ എരൂര്‍ കെഎസ്ഇബി ഓഫീസില്‍ മദ്യപിച്ചെത്തിയ സംഘത്തിന്‍റെ പരാക്രമം. ഇന്നലെ രാത്രി 11.30 ഓടെ എരൂരിലെ കെഎസ്ഇബി ഓഫീസിലെത്തിയ നാട്ടുകാരുടെ സംഘം, അസഭ്യവര്‍ഷം നടത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

എരൂരില്‍ മൂന്നു തവണയാണ് ഇന്നലെ 25 മിനിറ്റ് വീതം പവര്‍കട്ട് ഉണ്ടായത്. രണ്ടാമത്തെ പവര്‍കട്ടിനിടെ ആയിരുന്നു ആറോളം പേര്‍ മദ്യപിച്ചെത്തി ബഹളം വച്ചത്. പൊലിസ് എത്തിയതിന് പിന്നാലെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കെഎസ്ഇബി ജീവനക്കാര്‍ പൊലിസില്‍ പരാതി നല്‍കി.

Tags : KSEB PowerCut Violence Police Arrest

Recent News

Corehub Up