x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പത്തു ലക്ഷം മൂലധനം മാത്രമുള്ള സ്ഥാപനം എങ്ങനെ 200 കോടി ചെലവ് വരുന്ന ഇവന്‍റിന്‍റെ സംഘാടകരായി?': മന്ത്രി ഒ.ജെ. ജനീഷ്

കൊച്ചി ബ്യൂറോ
Published: September 10, 2026 03:45 PM IST | Updated: September 10, 2026 03:45 PM IST

മന്ത്രി ഒ.ജെ. ജനീഷ് (File Photo)

കൊച്ചി: മെസി വിവാദത്തില്‍ സ്‌പോണ്‍സറെ തെരഞ്ഞെടുത്തത് എങ്ങനെയാണ് എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. പത്തു ലക്ഷം മൂലധനം മാത്രമുള്ള സ്ഥാപനം എങ്ങനെയാണ് 200 കോടി രൂപ ചെലവ് വരുന്ന ഇവന്‍റിന്‍റെ സംഘാടകരായത്, എങ്ങനെയാണ് സ്‌പോണ്‍സറെ തെരഞ്ഞെടുത്തത് എന്ന കാര്യം അന്വേഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആരോപിക്കപ്പെടുന്നവര്‍ പറയുന്നത് ചാനല്‍ സംവാദത്തിലൂടെ തെളിയിക്കും അല്ലെങ്കില്‍ പത്രസമ്മേളനം നടത്തി തെളിയിക്കുന്നതാണ്. അന്വേഷണത്തിലൂടെ തെളിയിക്കുമെന്ന് ആരും പറയുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരട്ടെ. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായി എന്നത് പ്രകടമായി ബോധ്യപ്പെടുന്ന കാര്യമാണ്.

സാമ്പത്തിക ക്രയവിക്രയം ഇതിന്‍റെ ഭാഗമായിട്ടുണ്ട്. പത്തു ലക്ഷം മാത്രം മൂലധനം ഉള്ള സ്ഥാപനം എങ്ങനെയാണ് 200 കോടി രൂപ ചെലവ് വരുന്ന ഇവന്‍റിന്‍റെ സംഘാടകരായത്? എങ്ങനെയാണ് സ്‌പോണ്‍സറെ തെരഞ്ഞെടുത്തത്, ഇങ്ങനെ കുറെ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അതില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍റെ ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. മന്ത്രി കള്ളം പറയുന്നു എന്ന് അല്ലെ അബ്ദുറഹിമാന് പറയാന്‍ സാധിക്കൂ. സത്യം തെളിയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവര്‍ക്ക് അവരുടെ ഭാഗം പറയാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല എന്നും മന്ത്രി വ്യക്തമാക്കി.

കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അബ്ദുറഹിമാന്‍ തിരൂര്‍ തലക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്. മന്ത്രിയുടെ കമ്പ്യൂട്ടറില്‍ അടിച്ചാല്‍ എസ്‌ഐടിക്ക് എല്ലാ രേഖകളും കിട്ടും. കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ലെന്നും അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു.

Tags : Minister OJJanish Sponsor LionelMessi FraudCase

Recent News

Corehub Up