തിരുവനന്തപുരം: മെസി വിവാദത്തിൽ നിർണായക കണ്ടെത്തലുകളുമായി ജിഎസ്ടി വകുപ്പ്. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ.
കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല.
പണം കൈമാറിയതിൽ അടിമുടി ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു. രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് സ്പോൺസർ പണം സമാഹരിച്ചതെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ.