x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; ന​ഴ്സിം​ഗ് ഓ​ഫി​സ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 10, 2026 03:04 PM IST | Updated: September 10, 2026 03:04 PM IST

മി​ഗ്ദാ​ദ്

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ന​ഴ്സിം​ഗ് ഓ​ഫി​സ​ർ പി​ടി​യി​ൽ. ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​പ്പി​നെ​ത്തി​യ പ​തി​നാ​റു​കാ​രി​ക്കു​നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ന​ഴ്സും യൂ​ട്യൂ​ബ​റു​മാ​യ പൂ​ന്തു​റ സ്വ​ദേ​ശി മി​ഗ്ദാ​ദ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം ഈ​സ്റ്റ് പൊ​ലി​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കൊ​ല്ലം ഈ​സ്റ്റ് പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Nurse POCSO Arrest Crime Police Investigation CaseFile FIR Kollam

Recent News

Corehub Up