x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്തൊരു മനുഷ്യനാണിയാള്‍? ഗ്യാസ് തുറന്നുവിട്ട് മക്കളെ കൊല്ലാന്‍ ശ്രമം, യുവാവിനെ കീഴടക്കി പൊലിസ്

കോഴിക്കോട് ബ്യൂറോ
Published: September 10, 2026 11:06 AM IST | Updated: September 10, 2026 11:28 AM IST

മുറിക്കുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ

കോഴിക്കോട്: രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പൊലിസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിള്‍ പ്ലാന്‍റേഷന്‍ നഗറിലെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

വിപിന്‍ ലാല്‍ എന്നയാളാണ് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് രണ്ട് മക്കളെ ഡീസല്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗ്യാസ് സിലിണ്ടറും തുറന്നിട്ടിരുന്നു. അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞ പൊലിസ് പട്രോളിംഗിലുണ്ടായിരുന്ന പൊലിസുകാര്‍ക്ക് വിവരം നല്‍കുകയും വീട്ടിലെത്തുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ഒരു മണിക്കൂറാളം പൊലിസ് ഇയാളുമായി സംസാരിച്ചു. എന്നിട്ടും വഴങ്ങിയില്ല. തുടര്‍ന്ന് വിപിന്‍ ലാലിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.

Tags : GasCylinder Children Fire Father Police FireForce Arrest

Recent News

Corehub Up