Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shoulder

ചെ​രു​പ്പ് ന​ന​യാ​തി​രി​ക്കാ​ൻ വ​യോ​ധി​ക​ന്‍റെ ചു​മ​ലി​ൽ ക​യ​റി; മ​ധ്യ​പ്ര​ദേ​ശി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​ധി ജി​ല്ല​യി​ൽ സ​ർ​വേ​യ്ക്കാ​യി എ​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ൻ തോ​ട് മ​റി​ക​ട​ക്കാ​ൻ വ​യോ​ധി​ക​ന്‍റെ ചു​മ​ലി​ൽ ക​യ​റി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ലാ​ൽ​വ കേ​വ​ത് എ​ന്ന 65 കാ​ര​നാ​യ വ​യോ​ധി​ക​ന്‍റെ പു​റ​ത്തു​ക​യ​റി​യാ​ണ് നാ​വേ​ഷ് നാം​ദേ​വ് വെ​ള്ള​ക്കെ​ട്ട് ക​ട​ന്ന​ത്.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഗ്രാ​മ​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ൻ. ഷൂ​സ് ന​ന​യാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് നാ​വേ​ഷ് ലാ​ൽ​വ​യു​ടെ പു​റ​ത്ത് ക​യ​റി​യ​ത്. മ​റു​ക​ര​യി​ലെ​ത്തി​ച്ചാ​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​വെ​ന്ന് നാ​വേ​ഷ് പ​റ​ഞ്ഞി​തി​നെ തു​ട​ർ​ന്നാ​ണ് ലാ​ൽ​വ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ലി​ലേ​റ്റി ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ക്കു​മെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് സി​ധി എ​സ്ഡി​എം പ്രി​യ പ​ഥ​ക് നാ​വേ​ഷ് നാം​ദേ​വി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ ബി.​പി. പാ​ണ്ഡെ​യോ​ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up