x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ണു; പ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ഓൺലൈൻ ഡെസ്ക്
Published: September 10, 2026 05:44 AM IST | Updated: September 10, 2026 05:44 AM IST

ഗുജാറാത്തിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഇരുമ്പ് സ്ലാബുകൾ തകർന്നുവീണ് അപകടം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ കു​ദാ​സ​ൻ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ ഇ​രു​മ്പ് സ്ലാ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ബാ​ക്കി​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

Tags :

Recent News

Corehub Up