പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനായി മലയാളി എഡ്ടെക് സ്റ്റാർട്ടപ്പായ റിസോർസിയോ മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
മലേഷ്യയിലെ പെറ്റാലിംഗ് ജയ കാമ്പസിൽ നടന്ന ചടങ്ങിൽ ലിങ്കൺ യൂണിവേഴ്സിറ്റി പ്രസിഡന്റും വൈസ് ചാൻസലറുമായ പ്രഫ. ഡോ. അമിയ ഭൗമിക്, റിസോർസിയോ കോ-ഫൗണ്ടറും സിഇഒയുമായ റോബിൻസ് ജെ. ആലപ്പാട്ട് എന്നിവർ കരാറിൽ ഒപ്പുവച്ചു.
ലിങ്കൺ യൂണിവേഴ്സിറ്റി പ്രതിനിധികളായ പ്രഫ. ഡാറ്റിൻ, ഡോ.ഹാഫിസ ചെഹസൻ, ഡോ. മിഥുൻ ചക്രവർത്തി, ഡോ. വിവേകാനന്ദം ബാലസുബ്രഹ്മണ്യം എന്നിവരും പങ്കെടുത്തു.
കേരളത്തിലെ സ്കൂളുകൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരവും ആഗോള എക്സ്പോഷറും ലഭ്യമാകും.
Tags : MalayaliStartup JoinsHands LincolnUniversity Business Malasia Resursio