പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ബോംബ് ഭീഷണിയെത്തുടർന്ന് ലക്നോ-ദമാം ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി.
ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5.45നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കിയത്.
പരിശോധനയിൽ സംശയാസ്പമായി ഒന്നും കണ്ടെത്താനായില്ല. 107 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
Tags : BombThreat IndiGoFlight Landed Ahmedabad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash