ഇന്ത്യൻ ടീം
ദുബായ്: ഏഷ്യ കപ്പ് വനിത ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഫൈനലിൽ. ബംഗ്ലാദേശിനെ സെമിയിൽ 40 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശം. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149. ബംഗ്ലാദേശ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109.
ഷോർണ അക്തൽ (18 പന്തിൽ 22 നോട്ടൗട്ട്) ആണ് ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദിലാര അക്തർ 21 റൺസും നേടി. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽതന്നെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ (2) പുറത്താക്കി ബംഗ്ലാദേശ് കരുത്തുകാട്ടി. എന്നാൽ, ഷെഫാലി വർമ ഇന്ത്യയെ മുന്നോട്ടു നയിച്ചു. 40 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും അടക്കം 64 റൺസ് നേടിയ ഷെഫാലിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
28 പന്തിൽനിന്ന് 24 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താകാതെ നിന്നു. റിച്ച ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (24 പന്തിൽ 20), ദീപ്തി ശർമ (ആറു പന്തിൽ 13) എന്നിവരും സ്കോർബോർഡിലേക്കു സംഭാവന ചെയ്തു.
Tags : India Women Cricket Final Deepika DeepikaNewspaper BreakingNews NewsUpdate Headlines