x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജിവച്ച അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർഥികൾ

വെബ്ഡെസ്ക്
Published: September 11, 2026 12:07 AM IST | Updated: September 11, 2026 12:07 AM IST

കെ. ​​​മ​​​ര​​​ഗ​​​തം കു​​​മ​​​ര​​​വേ​​​ലു, പി. ​​​സ​​​ത്യ​​​ഭാ​​​മ​​​

ചെ​​​ന്നൈ: രാ​​​ജി​​​വ​​​ച്ച് പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ടി​​​വി​​​കെ. മ​​​ധു​​​രാ​​​ന്ത​​​കം, ധാ​​​രാ​​​പു​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ടി​​​വി​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

മ​​​ധു​​​രാ​​​ന്ത​​​ക​​​ത്ത് കെ. ​​​മ​​​ര​​​ഗ​​​തം കു​​​മ​​​ര​​​വേ​​​ലും ധാ​​​രാ​​​പു​​​ര​​​ത്ത് പി. ​​​സ​​​ത്യ​​​ഭാ​​​മ​​​യും മ​​​ത്സ​​​രി​​​ക്കും. ടി​​​വി​​​കെ​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​രു​​​വ​​​രും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.

കു​​​മ​​​ര​​​വേ​​​ൽ ടി​​​വി​​​കെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. സ​​​ത്യ​​​ഭാ​​​മ പാ​​​ർ​​​ട്ടി​​​യു​​​ടെ തി​​​രു​​​പ്പു​​​ർ സൗ​​​ത്ത്-​​​ഈ​​​സ്റ്റ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.

ഡി​​​എം​​​കെ​​​യും ഇ​​​രു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ ടി​​​വി​​​കെ-​​​ഡി​​​എം​​​കെ പോ​​​രാ​​​ട്ട​​​ത്തി​​​നു ക​​​ള​​​മൊ​​​രു​​​ങ്ങി. മ​​​ധു​​​രാ​​​ന്ത​​​ക​​​ത്തും ധാ​​​രാ​​​പു​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. ഒ​​​ക്‌ടോ​​​ബ​​​ർ ആ​​​റി​​​നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഒ​​​ന്പ​​​തി​​​നു വോ​​​ട്ടെ​​​ണ്ണും.

Tags : AIADMKMLAs TVKCandidates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up