ചെന്നൈ: രാജിവച്ച് പാർട്ടിയിൽ ചേർന്ന അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലേക്കാണ് ടിവികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മധുരാന്തകത്ത് കെ. മരഗതം കുമരവേലും ധാരാപുരത്ത് പി. സത്യഭാമയും മത്സരിക്കും. ടിവികെയിൽ ചേരുന്നതിനു മുന്നോടിയായി ഇരുവരും നിയമസഭാംഗത്വം രാജിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കുമരവേൽ ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ്. സത്യഭാമ പാർട്ടിയുടെ തിരുപ്പുർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയാണ്.
ഡിഎംകെയും ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെ-ഡിഎംകെ പോരാട്ടത്തിനു കളമൊരുങ്ങി. മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കുമെന്ന് അണ്ണാ ഡിഎംകെ നേതൃത്വം അറിയിച്ചു. ഒക്ടോബർ ആറിനാണ് തെരഞ്ഞെടുപ്പ്. ഒന്പതിനു വോട്ടെണ്ണും.