x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബും​റ ക​ളി​ക്കും, റാ​ണ പു​റ​ത്ത്

വെബ്ഡെസ്ക്
Published: September 11, 2026 01:04 AM IST | Updated: September 11, 2026 01:07 AM IST

ബും​റ

മും​ബൈ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ 13ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ ക​ളി​ക്കും.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ബും​റ​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഫി​റ്റ്‌​ന​സ് തെ​ളി​യി​ച്ചാ​ല്‍ മാ​ത്ര​മേ ക​ളി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ക്കു​ക​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യി​ല്‍ ബും​റ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ക​ളി​ക്കാ​നു​ള്ള അ​നു​മ​തി ബി​സി​സി​ഐ ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, പേ​സ​ര്‍ ഹ​ര്‍​ഷി​ക് റാ​ണ ടീ​മി​ല്‍​നി​ന്നു പു​റ​ത്താ​യി. പ​ക​രം യാ​ഷ് ഠാ​ക്കൂ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തി. ബും​റ​യ്‌​ക്കൊ​പ്പം നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രും ഫി​റ്റ്‌​ന​സ് തെ​ളി​യി​ച്ച് ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു തി​രി​ച്ചു​വ​ര​വു ന​ട​ത്തി.

13, 15, 17 തീ​യ​തി​ക​ളി​ലാ​ണ് ഇ​ന്ത്യ x അ​ഫ്ഗാ​നി​സ്ഥാ​ന്‍ മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര. ശ്രേ​യ​സ് അ​യ്യ​റാ​ണ് ക്യാ​പ്റ്റ​ന്‍. തി​ല​ക് വ​ര്‍​മ വൈ​സ് ക്യാ​പ്റ്റ​ന്‍. സ​ഞ്ജു സാം​സ​ണ്‍, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ എ​ല്ലാം ടീ​മി​ലു​ണ്ട്.

Tags : Sports SportsNews Highlights Tennis Bumrah to play

Recent News

Corehub Up