ലാലു പ്രസാദ് യാദവ്
ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികതട്ടിപ്പ് കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രിദേവി, മകന് തേജസ്വി യാദവ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതി നിര്‍ദേശം.
ക്രമക്കേട് നടന്നുവെന്നതിനു മതിയായ തെളിവുകളുണ്ടെന്നു ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കോടതി നിരീക്ഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ കഴിഞ്ഞ ഒക്ടോബറിൽ കോടതി കുറ്റം ചുമത്തിയിരുന്നു.
Tags : HotelScam IRCTC LaluPrasadYadav Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash