ഇമ്രാൻ ഖെഡവാല
ഗാന്ധിനഗർ: ഗുജറാത്തിൽ വന്ദേമാതരം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിൽക്കാൻ തയാറാകാത്ത കോൺഗ്രസ് എംഎൽഎയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബിജെപി.
കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡവാലക്കെതിരേ നടപടി തേടി ബിജെപി അംഗങ്ങൾ സ്പീക്കറെ സമീപിക്കുകയായിരുന്നു.
പ്രശ്നം പ്രിവിലേജ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും എംഎൽഎമാർ ഉന്നയിച്ചു.
പ്രശ്നത്തിൽ കോൺഗ്രസ് നേതൃത്വവും എംഎൽഎയെ കൈയൊഴിഞ്ഞു. എംഎൽഎയുടേത് പാർട്ടി നിലപാടല്ല.
അതേസമയം നടപടിക്കു മുന്പ് എംഎൽഎയുടെ ഭാഗം കേൾക്കാൻ സ്പീക്കർ തയാറാകണമെന്ന ആവശ്യവും ബിജെപി മുന്നോട്ടുവച്ചു.
Tags : VandeMataram BJP Slams CongressMLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash