പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു.
പാചകവാതക സിലിണ്ടറിന് തീപിടിച്ചു വൻ സ്ഫോടനമുണ്ടായി. തീയണയ്ക്കുന്നതിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
മുഖത്തും കൈക്കും പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേന തീയണയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11,26ഓടെയായിരുന്നു സംഭവം.
Tags : GasCylinder Alcohol Fire Influence House