x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദർഭംഗയിൽ ബിജെപിയെ അട്ടിമറിച്ച് ആർജെഡി

വെബ്ഡെസ്ക്
Published: October 31, 2026 12:57 AM IST | Updated: October 31, 2026 12:57 AM IST

അ​​​നി​​​ൽ ഝാ (ആർജെഡി)

പാ​​​റ്റ്ന: ബി​​​ഹാ​​​ർ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദ​​​ർ​​​ഭം​​​ഗ ഗ്രാ​​​ജ്വേ​​​റ്റ്സ് സീ​​​റ്റി​​​ൽ ആ​​​ർ​​​ജെ​​​ഡി​​​ക്കു വി​​​ജ​​​യം. ആ​​​ർ​​​ജെ​​​ഡി​​​യി​​​ലെ അ​​​നി​​​ൽ ഝാ 4000 ​​​വോ​​​ട്ടി​​​നു ബി​​​ജെ​​​പി​​​യി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​സി സ​​​ർ​​​വേ​​​ഷ് കു​​​മാ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ബി​​​ഹാ​​​റി​​​ൽ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ന​​​ട​​​ന്ന എ​​​ട്ടു സീ​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ആ​​​ർ​​​ജെ​​​ഡി നേ​​​ടി. ദ​​​ർ​​​ഭം​​​ഗ സീ​​​റ്റ് ഫ​​​ല​​​ത്തെ​​​ച്ചൊ​​​ല്ലി ബി​​​ജെ​​​പി​​​യും ആ​​​ർ​​​ജെ​​​ഡി​​​യും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 56 മ​​​ണി​​​ക്കൂ​​​റാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ നീ​​​ണ്ട​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന എ​​​ട്ടു സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ന്നുപോ​​​ലും ആ​​​ർ​​​ജെ​​​ഡി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ന്പ​​​ൻ പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ട പാ​​​ർ​​​ട്ടി​​​ക്ക് വ​​​ൻ നേ​​​ട്ട​​​മാ​​​ണ് എം​​​എ​​​ൽ​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ​​​ത്.

75 അം​​​ഗ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ൽ 24 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ബി​​​ജെ​​​പി​​​യാ​​​ണു വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി. ജെ​​​ഡി-​​​യു -20, ആ​​​ർ​​​ജെ​​​ഡി-17 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​ല.

Tags : RJD Defeats Darbhanga Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up