Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeats

തോ​ല്‍​വി​ക​ളു​ടെ നി​ഴ​ലി​ല്‍​നി​ന്നു ത​ല​യു​യ​ര്‍​ത്തു​ന്ന ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം

സ്‌​കോ​ര്‍​ബോ​ര്‍​ഡ് സ​ത്യം പ​റ​യാ​റു​ണ്ട്. പ​ക്ഷേ, എ​പ്പോ​ഴും അ​തു സ​ത്യ​മാ​വ​ണ​മെ​ന്നി​ല്ല. പാ​ന​മ​യ്ക്കെ​തി​രേ 1-1. ബ്ര​സീ​ലി​നോ​ട് 4-0. ഉ​റു​ഗ്വെ​യോ​ട് 6-1. 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ക​ളി​ച്ച മൂ​ന്നു ടീ​മു​ക​ള്‍ ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യു​മാ​യി മ​ത്സ​രി​ച്ചു. ഫി​ഫ റാ​ങ്കിം​ഗി​ലും അ​നു​ഭ​വ​ത്തി​ലും ഇ​ന്ത്യ​യേ​ക്കാ​ള്‍ ഏ​റെ മു​ന്നി​ലു​ള്ള​വ​ര്‍. ഒ​രു ജ​യം​പോ​ലും ഇ​ന്ത്യ​ക്കു നേ​ടാ​നാ​യി​ല്ല. ര​ണ്ടു വ​ലി​യ തോ​ല്‍​വി​ക​ള്‍, ഒ​രു സ​മ​നി​ല. ഈ ​മൂ​ന്നു മ​ത്സ​ര​ങ്ങ​ളെ​യും ഒ​രു​മി​ച്ച് വാ​യി​ക്കു​മ്പോ​ള്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡി​ന​പ്പു​റം മ​റ്റൊ​രു ചി​ത്രം തെ​ളി​യു​ന്നു; ഇ​ന്ത്യ വ​ലി​യ ടീ​മു​ക​ളെ ക​ണ്ടു​ഭ​യ​ക്കി​ല്ല. അ​താ​ണ് ഈ ​മ​ത്സ​ര​പ​ര​മ്പ​ര ന​ല്‍​കു​ന്ന ശു​ഭ​സൂ​ച​ന.

44-ാം റാ​ങ്കി​ലു​ള്ള പാ​ന​മ​യ്ക്കെ​തി​രെ 138-ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​യു​ടെ ക​ളി​യി​ല്‍ 94 സ്ഥാ​ന​ങ്ങ​ളു​ടെ അ​ന്ത​രം കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​ല​പ്പോ​ഴും ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി. ബ്ര​സീ​ലി​നെ​തി​രാ​യ തോ​ല്‍​വി​യി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം അ​വ​രെ ഭ​യ​ന്ന് ക​ളി​ച്ചി​ല്ല എ​ന്ന​താ​ണ്. 55-ാം മി​നി​റ്റി​ല്‍ മാ​ര്‍​ക്കി​ഞ്ഞോ​സി​നെ വേ​ഗ​ത്തി​ല്‍ മ​റി​ക​ട​ന്ന് മ​ന്‍​വീ​ര്‍ സിം​ഗ് തൊ​ടു​ത്ത ഷോ​ട്ടും 66-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​യ​ന്‍ പ്ര​തി​രോ​ധ​ത്തെ വി​റ​പ്പി​ച്ച റ​യാ​ന്‍ വി​ല്യം​സി​ന്‍റെ ശ്ര​മ​വു​മെ​ല്ലാം അ​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു.

പ​ന്ത് കി​ട്ടു​മ്പോ​ള്‍ വേ​ഗ​ത്തി​ലു​ള്ള ട്രാ​ന്‍​സി​ഷ​നു​ക​ളി​ലൂ​ടെ​യും നേ​രി​ട്ടു​ള്ള മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ ആ​ക്ര​മ​ണം സൃ​ഷ്ടി​ച്ചു. അ​ഞ്ച് കോ​ര്‍​ണ​റു​ക​ള്‍, പോ​സ്റ്റി​ലേ​ക്ക് അ​ര ഡ​സ​നോ​ളം ഷോ​ട്ടു​ക​ള്‍. ബ്ര​സീ​ലി​ന് എ​തി​രേ വ​ലി​യ നേ​ട്ട​മാ​ണ​ത്. ലോ​കോ​ത്ത​ര ടീ​മു​ക​ള്‍​ക്കെ​തി​രേ ചെ​റി​യ പി​ഴ​വു​ക​ള്‍ പോ​ലും വ​ലി​യ ശി​ക്ഷ​യാ​കും. ഗു​ര്‍​പ്രീ​തി​ന്‍റെ കൈ​ക​ളി​ല്‍ ത​ട്ടി വ​ല​യി​ല്‍ ക​യ​റി​യ ആ​ദ്യ ര​ണ്ടു ഗോ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ പി​ഴ​വു​ക​ളെ ബ്ര​സീ​ല്‍ ഗോ​ളു​ക​ളാ​ക്കി മാ​റ്റി​യ​താ​ണ് അ​വ​രു​ടെ വി​ജ​യ​ത്തി​ന്‍റെ കാ​ര​ണം.

ഇ​ന്ത്യ​യു​ടെ പു​തി​യ മു​ഖം

ഉ​റു​ഗ്വെ​യ്ക്കെ​തി​രാ​യ ആ​ദ്യ 45 മി​നി​റ്റ് സ​മീ​പ​കാ​ല ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും ധൈ​ര്യ​മു​ള്ള കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു. പ​ന്ത് ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം. വിം​ഗു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ലു​ള്ള മു​ന്നേ​റ്റം. പ​ന്ത് കി​ട്ടു​മ്പോ​ള്‍ പി​ന്നി​ലേ​ക്കു സു​ര​ക്ഷി​ത​മാ​യി ക​ളി​ക്കു​ന്ന​തി​നു പ​ക​രം മു​ന്നോ​ട്ട് പോ​കാ​ന്‍ കാ​ണി​ച്ച ധൈ​ര്യം. ഇ​ന്ത്യ​യു​ടെ വേ​ഗം പ​ല​പ്പോ​ഴും ഉ​റു​ഗ്വേ​യെ അ​സ്വ​സ്ഥ​മാ​ക്കി.

പ​ക്ഷേ, ര​ണ്ടാം പ​കു​തി​യി​ല്‍ ക​ഥ മാ​റി, നാ​ലു ഗോ​ളു​ക​ള്‍ വ​ഴ​ങ്ങി. മി​ക​ച്ച രീ​തി​യി​ല്‍ ക​ളി​ക്കു​മ്പോ​ള്‍ വ​രു​ത്തു​ന്ന ടാ​ക്റ്റി​ക്ക​ല്‍ മാ​റ്റ​ങ്ങ​ള്‍ എ​ത്ര അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഉ​റു​ഗ്വെ ഇ​ന്ത്യ​യെ പ​ഠി​പ്പി​ച്ചു. പാ​ന​മ​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്കു കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ബ്ര​സീ​ലി​നെ​തി​രേ ധൈ​ര്യം കാ​ണി​ച്ചു. ഉ​റു​ഗ്വെ​യ്ക്കെ​തി​രെ പോ​രാ​ട്ട​വീ​ര്യ​വും.

ഖാ​ലി​ദി​ന്‍റെ സ്വ​പ്നം

ഈ ​മൂ​ന്നു മ​ത്സ​ര​ങ്ങ​ളെ കോ​ച്ച് ഖാ​ലി​ദ് ജ​മീ​ലി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കു​മ്പോ​ള്‍ മ​റ്റൊ​രു ചി​ത്രം കൂ​ടി കാ​ണാം. അ​ദ്ദേ​ഹം ഉ​ട​നെ ല​ഭി​ക്കു​ന്ന ഫ​ലം മോ​ഹി​ച്ച​ല്ല ടീ​മി​നെ ഒ​രു​ക്കി​യ​ത്. പു​തി​യ താ​ര​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്നു. യു​വ​താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്നു. പ​രി​ചി​ത പേ​രു​ക​ള്‍​ക്ക​പ്പു​റം ടീ​മി​ന്‍റെ ക​രു​ത്ത് പ​രി​ശോ​ധി​ക്കു​ന്നു.

ഉ​റു​ഗ്വെ​യ്ക്കെ​തി​രേ പ​ത്തൊ​മ്പ​തു​കാ​ര​ന്‍ പ്രം​വീ​ര്‍ സിം​ഗ് കാ​ഴ്ച​വ​ച്ച പ്ര​ക​ട​നം അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ശ​രീ​ര​ഭാ​ഷ​യി​ലും പൊ​സി​ഷ​നിം​ഗി​ലും അ​വ​ന്‍ കാ​ണി​ച്ച ശാ​ന്ത​ത ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. റ​യാ​ന്‍ വി​ല്യം​സ് ഇ​ന്ത്യ​യു​ടെ വ​ലി​യ ക​ണ്ടെ​ത്ത​ലു​ക​ളി​ലൊ​ന്നാ​യി മാ​റു​ക​യാ​ണ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി മാ​റി​യ അ​ദ്ദേ​ഹം, വേ​ഗം, നേ​രി​ട്ടു​ള്ള മു​ന്നേ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ന് പു​തി​യ മാ​നം ന​ല്‍​കി. വിം​ഗി​ല്‍നി​ന്ന് അ​ക​ത്തേ​ക്കു ക​യ​റി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ട്രാ​ന്‍​സി​ഷ​ന്‍ ഘ​ട്ട​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ മു​ന്നേ​റാ​നും റ​യാ​നു ക​ഴി​ഞ്ഞു.

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ഖ് കു​രു​ണി​യ​ന്‍, ബി​ജോ​യ് വ​ര്‍​ഗീ​സ്, മു​ഹ​മ്മ​ദ് സ​നാ​ന്‍ എ​ന്നി​വ​ര്‍ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. പ​ന്ത് കൈ​വ​ശ​മു​ള്ള ഘ​ട്ട​ത്തി​ലെ ശാ​ന്ത​ത മു​ത​ല്‍ പ്രെ​സിം​ഗി​ലും ട്രാ​ന്‍​സി​ഷ​നി​ലും കാ​ണി​ച്ച കൃ​ത്യ​ത​വ​രെ, ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ബെ​ഞ്ച് സ്‌​ട്രെം​ഗ്ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി.

Sports

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സൗദി അറേബ്യയെ തകർത്ത് സ്പെയിൻ

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മി​ന്‍റെ വ​ന്പ​ൻ ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ സ്പെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ളി​ൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യ​മാ​ഘോ​ഷി​ച്ചു.

കൗ​മാ​ര സൂ​പ്പ​ർ താ​രം ലാ​മി​ൻ യ​മാ​ലി​നെ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​ൻ കി​ക്കോ​ഫി​നെ​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ലം 10-ാം മി​നി​റ്റി​ൽ ക​ണ്ടു. മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ അ​സി​സ്റ്റി​ൽ ലാ​മി​ൻ യ​മാ​ൽ ഉ​ജ്വ​ല​മാ​യ ഫി​നി​ഷിം​ഗി​ലൂ​ടെ സ്പെ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു.

21-ാം മി​നി​റ്റി​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ ഗോ​ൾ. ലാ​പോ​ർ​ട്ടെ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി. 24-ാം മി​നി​റ്റി​ൽ വീ​ണ്ടും ഒ​യ​ർ​സ​ബാ​ൽ സൗ​ദി ഗോ​ൾ​വ​ല കു​ലു​ക്കി. ഇ​ത്ത​വ​ണ അ​സി​സ്റ്റ് ന​ൽ​കി​യ​ത് ഡാ​നി ഓ​ൾ​മോ.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ൾ സൗ​ദി​യു​ടെ ഹ​സ​ൻ തം​ബാ​ക്തി (49-ാം മി​നി​റ്റ്) സ്വ​ന്തം വ​ല​യി​ൽ പ​ന്ത് നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ഗോ​ൾ പി​റ​ന്നി​ല്ല. അ​തോ​ടെ 4-0നു ​ജ​യി​ച്ച് സ്പെ​യി​ൻ ക​ളം വി​ട്ടു.

Sports

നോ​​ർ​​വേ ചെ​​സ്: കാ​​ൾ​​സ​​നെ വീ​​ഴ്ത്തി പ്ര​​ഗ്നാ​​ന​​ന്ദ

ഓ​​സ്ലോ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം മാ​​ഗ്ന​​സ് കാ​​ൾ​​സ​​നെ വീ​​ണ്ടും അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ.

നോ​​ർ​​വേ ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ എ​​ട്ടാം റൗ​​ണ്ടി​​ൽ, ക​​റു​​ത്ത ക​​രു​​ക്ക​​ളു​​മാ​​യി ക​​ളി​​ച്ച ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പ്ര​​ഗ്നാ​​ന​​ന്ദ ക്ലാ​​സി​​ക്ക​​ൽ ചെ​​സി​​ൽ കാ​​ൾ​​സ​​നെ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഈ ​​വ​​ർ​​ഷം ക്ലാ​​സി​​ക്ക​​ൽ ഫോ​​ർ​​മാ​​റ്റി​​ൽ കാ​​ൾ​​സ​​നെ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ താ​​രം കൂ​​ടി​​യാ​​യി പ്ര​​ഗ്നാ​​ന​​ന്ദ. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കി​​രീ​​ടം നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​കാ​​നു​​ള്ള പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ സ​​ജീ​​വ​​മാ​​യി.

വി​​ജ​​യ​​ത്തോ​​ടെ 12 പോ​​യി​​ന്‍റു​​മാ​​യി പ്ര​​ഗ്നാ​​ന​​ന്ദ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. എ​​ട്ടാം നോ​​ർ​​വേ ചെ​​സ് കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ടി​​റ​​ങ്ങി​​യ കാ​​ൾ​​സ​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണ് തോ​​ൽ​​വി. ര​​ണ്ട് റൗ​​ണ്ടു​​ക​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ കാ​​ൾ​​സ​​ന് കി​​രീ​​ട നേ​​ട്ടം ആ​​വ​​ർ​​ത്തി​​ക്ക​​ലി​​ന് വി​​ര​​ള സാ​​ധ്യ​​ത​​യാ​​ണു​​ള്ള​​ത്.

ക​​ളി കൈ​​വി​​ട്ടെ​​ന്ന് ഉ​​റ​​പ്പാ​​യ​​തോ​​ടെ നി​​രാ​​ശ​​യോ​​ടെ ത​​ല​​യാ​​ട്ടി പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് കൈ​​കൊ​​ടു​​ത്ത് കാ​​ൾ​​സ​​ൻ വേ​​ദി വി​​ടു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.

ജ​​ർ​​മ​​നി​​യു​​ടെ വി​​ൻ​​സെ​​ന്‍റ് കീ​​മ​​റെ ടൈ-​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ അ​​മേ​​രി​​ക്ക​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ വെ​​സ്ലി സോ ​​ആ​​ണ് 14 പോ​​യി​​ന്‍റു​​മാ​​യി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 13 പോ​​യി​​ന്‍റു​​മാ​​യി ഫ്രാ​​ൻ​​സി​​ന്‍റെ അ​​ലി​​രേ​​സ ഫി​​രൂ​​സ്ജ​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

അ​​തേ​​സ​​മ​​യം നി​​ല​​വി​​ലെ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷ് തോ​​ൽ​​വി​​യോ​​ടെ കി​​രീ​​ട​​പ്പോ​​രാ​​ട്ട​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി. ഫ്രാ​​ൻ​​സി​​ന്‍റെ അ​​ലി​​രേ​​സ ഫി​​രൂ​​സ്ജ​​യോ​​ടാ​​ണ് ഗു​​കേ​​ഷ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഗു​​കേ​​ഷി​ന്‍റെ മൂ​​ന്നാ​​മ​​ത്തെ ക്ലാ​​സി​​ക്ക​​ൽ തോ​​ൽ​​വി​​യാ​​ണി​​ത്.

Sports

പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി ബം​ഗ്ലാ​ദേ​ശ്

മി​ര്‍​പു​ര്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി ബം​ഗ്ലാ​ദേ​ശ്. ഇ​ന്ന​ലെ മി​ര്‍​പു​രി​ല്‍ അ​വ​സാ​നി​ച്ച പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ 104 റ​ണ്‍​സി​ന് ബം​ഗ്ലാ​ദേ​ശ് ജ​യം സ്വ​ന്ത​മാ​ക്കി.

ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശ് 1-0ന്‍റെ ​ലീ​ഡ് നേ​ടി. സ്‌​കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 413, 240/9 ഡി​ക്ല​യേ​ര്‍​ഡ്. പാ​ക്കി​സ്ഥാ​ന്‍ 386, 163. ബം​ഗ്ലാ​ദേ​ശി​ന്‍റെ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ ബം​ഗ്ലാ​ദേ​ശ് മൂ​ന്നു ജ​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്. അ​വ​സാ​നം ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലാ​ണ് മൂ​ന്നു ജ​യ​വു​മെ​ന്ന​തും ശ്ര​ദ്ധേ​യം. 2024 ഓ​ഗ​സ്റ്റ് - സെ​പ്റ്റം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് ജ​യം.

National

ഇ​ന്ത്യ- അ​മേ​രി​ക്ക വ്യാ​പാ​ര ക​രാർ; കീ​ഴ​ട​ങ്ങ​ലെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​​ഡ​​ല്‍​ഹി: അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​രാ​റി​​നെ കീ​​ഴ​​ട​​ങ്ങ​​ലെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചു പ്ര​​തി​​പ​​ക്ഷം. തോ​​ക്കി​​ൻ​മു​ന​യി​ലെ​ന്നോ​ണം സ​​മ്മ​​ര്‍​ദ​​ത്തി​​നു വ​​ഴ​​ങ്ങി​​യാ​​ണ് ഇ​​ന്ത്യ ക​​രാ​​റി​​ല്‍ ഒ​​പ്പു​​വ​യ്ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​മാ​​യ​​തെ​​ന്നു കോ​​ണ്‍​ഗ്ര​​സ് കു​​റ്റ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് മ​​ര​​ണ​​മ​​ണി മു​​ഴ​​ക്കു​​ന്ന ക​​രാ​​റി​​ല്‍ ഒ​​പ്പി​​ട്ട​​തി​​ലൂ​​ടെ അ​​മേ​​രി​​ക്ക​​ന്‍ സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​നു മു​​ന്നി​​ല്‍ മോ​​ദി സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​റ​​വ് പ​​റ​​ഞ്ഞു​​വെ​​ന്ന് സം​​യു​​ക്ത കി​​സാ​​ന്‍ മോ​​ര്‍​ച്ച​​യും അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ന്‍ സ​​ഭ​​യും പ്ര​​തി​​ക​​രി​​ച്ചു.

ക​​രാ​​റി​​ല്‍ ഇ​​ന്ത്യ​​യും യു​​എ​​സും ന​​ട​​ത്തി​​യ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ള്‍ ഒ​​ളി​​ഞ്ഞി​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​യ്‌​​റാം ര​​മേ​​ശ് വി​​ഷ​​യ​​ത്തി​​ല്‍ പ്ര​​തി​​ക​​രി​​ച്ച​​ത്. സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ “സ​​ര്‍​പ്ല​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍’’ എ​​ന്നൊ​​രു വി​​ഭാ​​ഗ​​മു​​ണ്ടെ​​ന്നും എ​​ന്നാ​​ല്‍ ഇ​​ത് ഏ​​തൊ​​ക്കയെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്നി​​ല്ലെ​​ന്നും ജ​​യ്‌​​റാം പ​​റ​​ഞ്ഞു.

യു​​എ​​സി​​ല്‍​നി​​ന്നു​​ള്ള ഭ​​ക്ഷ്യ-​​കാ​​ര്‍​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ത​​ട​​സ​​ങ്ങ​​ള്‍ നീ​​ക്കാ​​ന്‍ ഇ​​ന്ത്യ സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ടെ​​ന്നും ജ​​നി​​ത​​ക​​മാ​​റ്റം​വ​​രു​​ത്തി​​യ വി​​ള​​ക​​ളു​​ടെ​​യും (ജി​​എം ക്രോ​​പ്‌​​സ്) പാ​​ലു​​ത്​​പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ത​​ട​​സ​​മ​​ല്ലെ​​ങ്കി​​ല്‍ പി​​ന്നെ​​ന്താ​​ണ് യ​​ഥാ​​ര്‍​ഥ​​ത്തി​​ല്‍ ഇ​​ത് അ​​ര്‍​ഥ​​മാ​​ക്കു​​ന്ന​​തെ​​ന്ന് ജ​​യ്‌​​റാം ചോ​​ദി​​ച്ചു.

കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യി​​ല്‍ ഒ​​രി​​ള​​വും തു​​റ​​ന്നു​​കൊ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് വാ​​ണി​​ജ്യ​​മ​​ന്ത്രി പീയുഷ് ഗോ​​യ​​ല്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത് ക​​ര്‍​ഷ​​ക​​രെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​നാ​​ണെ​​ന്നും യ​​ഥാ​​ര്‍​ഥ​​ത്തി​​ല്‍ ഉ​​യ​​ര്‍​ന്ന സ​​ബ്‌​​സി​​ഡി​​യു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഇ​​ന്ത്യ​​ന്‍ വ്യാ​​പാ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്ന​​തി​​നും വി​​ല​​ക​​ള്‍ ത​​ക​​രു​​ന്ന​​തി​​നും ക​​രാ​​ര്‍ കാ​​ര​​ണ​​മാ​​കു​​മെ​​ന്നും അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ന്‍ സ​​ഭ പ്ര​​സ്താ​​വ​​ന​യി​ൽ പ​റ​ഞ്ഞു.

ക​​രാ​​റി​​ലൂ​​ടെ ഇ​​ന്ത്യ​​ക്ക് അ​​മേ​​രി​​ക്ക 18 ശ​​ത​​മാ​​നം തീ​​രു​​വ ചു​മ​​ത്തു​​ന്ന​​തും തി​​രി​​ച്ച് ഇ​​ന്ത്യ അ​​മേ​​രി​​ക്ക​​ക്ക് പൂ​ജ്യം ശ​​ത​​മാ​​നം തീ​​രു​​വ ചു​മ​​ത്തു​​ന്ന​​തും സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​മ​​ല്ലെ​​ന്നാ​​യി​​രു​​ന്നു സം​​യു​​ക്ത കി​​സാ​​ന്‍ മോ​​ര്‍​ച്ച​​യു​​ടെ വി​​മ​​ര്‍​ശ​​നം. ക​​രാ​​റി​​നെ​​തിരേ അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ന്‍ സ​​ഭ​​യും സം​​യു​​ക്ത കി​​സാ​​ന്‍ മോ​​ര്‍​ച്ച​​യും ഈ ​​മാ​​സം 12ന് ​​പൊ​​തു​​സ​​മ​​രം ന​​ട​​ത്തു​​മെ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

Latest News

Corehub Up