രാംലീല മൈതാനി
ന്യൂഡല്‍ഹി: നാളെ ഡല്‍ഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിപക്ഷ മഹാറാലിയോടനുബന്ധിച്ചു സുരക്ഷ ശക്തമാക്കി. 3,000ത്തിലധികം പൊലിസുകാരെയാണ് മൈതാനിയിൽ മാത്രമായി വിന്യസിക്കുക.
നിരീക്ഷണത്തിനായി 200ലധികം സിസിടിവി കാമറകളും സ്ഥാപിക്കും. അതിവിശാലമായ ഇടമായതിനാല്‍ ഇവിടെ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി 14 മേഖലകളായി തിരിച്ച് പ്രത്യേക സോണുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഓരോ സോണിന്റെയും സുരക്ഷാമേൽനോട്ടം അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി ഓരോ പ്രവേശനകവാടത്തിനും പരിധി നിശ്ചയിച്ച് എട്ടു ഗേറ്റുകളിലൂടെ പ്രതിഷേധക്കാരെ വഴിതിരിച്ചുവിടാനാണ് തീരുമാനം. വേദിക്കു സമീപം കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Tags : MegaRally TightSecurity RamlilaMaidan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash