പ്രതീകാത്മക ചിത്രം
റിയാദ്: പുണ്യനഗരമായ മെക്കയിലേക്കു യെമനിലെ ഹൂതികൾ തൊടുത്ത ഡ്രോൺ വെടിവച്ചിട്ടതായി സൗദി നേതൃത്വം നല്കുന്ന സഖ്യസേന. എന്നാൽ, ഹൂതികൾ ഇക്കാര്യം നിഷേധിച്ചു.
സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കിയാണു ഡ്രോൺ വീഴ്ത്തിയകാര്യം അറിയിച്ചത്. പക്ഷേ, സൗദിയിൽ ആക്രമണം നടത്തിയിട്ടില്ല എന്നാണു ഹൂതി വക്താവ് യഹ്യ സാരീ പ്രതികരിച്ചത്.
സൗദിയുടെ അവകാശവാദം വ്യാജമാണെന്നും സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണു ഹൂതികൾ ആക്രമണം നടത്താറുള്ളതെന്നും യഹ്യ സാരീ കൂട്ടിച്ചേർത്തു.
മെക്ക, മദീന നഗരങ്ങളെ ഹൂതികൾ ലക്ഷ്യമിടുന്നതായി സൗദി നേതാക്കൾ മുന്പും ആരോപിച്ചിട്ടുണ്ട്.
Tags : Drone Mecca Houthis Deny WestAsianConflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash