x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ച് 25 പേർ മരിച്ചു

വെബ്ഡെസ്ക്
Published: September 11, 2026 01:50 AM IST | Updated: September 11, 2026 01:50 AM IST

കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ക്വിം​ഗ്ദാ​വോ തു​റ​മു​ഖ​ത്ത് ച​ര​ക്ക് ക​പ്പ​ൽ തീ​പി​ടി​ച്ച് ക​ത്തു​ന്നു.

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ക​പ്പ​ൽ​നി​ർ​മാ​ണ​ശാ​ല​യി​ൽ അ​റ്റ​കൂ​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ച​ര​ക്കു ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 25 പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

42 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ശേ​ഷി​ച്ച​വ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ‌

കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ക്വിം​ഗ്ദാ​വോ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട ച​ര​ക്ക് ക​പ്പ​ലി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11.15നാ​യി​രു​ന്നു അ​പ​ക​ടം.

ലൈ​ബീ​രി​യ​ൻ പ​താ​ക​യു​ള്ള ഓ​ഷ്യ​ൻ മെ​ല​ഡി​യെ​ന്ന ച​ര​ക്കു​ക​പ്പ​ലി​നാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു. ‌

ചൈ​ന സ്റ്റേ​റ്റ് ഷി​പ്പ് ബി​ൽ​ഡിം​ഗ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ക്വിം​ഗ്ദാ​വോ​യി​ലെ ബെ​യ്ഹാ​യ് ഷി​പ്പ് ബി​ൽ​ഡിം​ഗ് ക​മ്പ​നി​യി​ൽ ക​പ്പ​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

Tags : China Cargoship Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up