x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​മ​ല​ക്കു​ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി യുവാവ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍

സ്വ​​​​ന്തം​​​​ലേ​​​​ഖ​​​​ക​​​​ന്‍
Published: September 11, 2026 02:25 AM IST | Updated: September 11, 2026 02:25 AM IST

ച​​​​ന്ദ​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കൊ​​​​പ്പം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഓ​​​​ഫീ​​​​സി​​​​ല്‍.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഭ​​​​ര​​​​ണ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ളെ നേ​​​​രി​​​​ട്ട് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ​​​​ത്തി​​​​യ യു​​​​വാ​​​​വി​​​​നെ നെ​​​​ഞ്ചോ​​​​ടു ചേ​​​​ര്‍​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും.

ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഇ​​​​ഡ​​​​ലി​​​​പ്പാ​​​​റ​​​​ക്കു​​​​ടി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ എ​​​​ന്‍.​​​​ച​​​​ന്ദ​​​​നം എ​​​​ന്ന യു​​​​വാ​​​​വാ​​​​ണു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ​​​​ത്തി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​യും മ​​​​റ്റു മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും ക​​​​ണ്ട​​​​ത്.

ഗ​​​​താ​​​​ഗ​​​​തം, വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത, ഭ​​​​ക്ഷ​​​​ണം, ശു​​​​ദ്ധ​​​​ജ​​​​ല ല​​​​ഭ്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ഭ​​​​ര​​​​ണ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു ച​​​​ന്ദ​​​​നം മ​​​​ന്ത്രി​​​​മാ​​​​രോ​​​​ട് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു. സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന റേ​​​​ഷ​​​​ന്‍ ക​​​​ട​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​ത് വൈ​​​​കു​​​​ന്ന​​​​തി​​​​ന് പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. ഇ​​​​ത് ക​​​​ണ്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​ന്ത്രി​​​​മാ​​​​രോ​​​​ട് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു പു​​​​റ​​​​മേ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ. തു​​​​ള​​​​സി, കെ.​​​​എം. ഷാ​​​​ജി, ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍, അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യും ച​​​​ന്ദ​​​​നം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​യാ​​​​യ ച​​​​ന്ദ​​​​നം ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി​​​​യു​​​​ടെ വി​​​​ക​​​​സ​​​​നകാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വ്യ​​​​ക്തികൂ​​​​ടി​​​​യാ​​​​ണ്. ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ലെ ഗോ​​​​ത്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ സ്വ​​​​ന്തം പ​​​​ണം മു​​​​ട​​​​ക്കി​​​​യാ​​​​ണ് ച​​​​ന്ദ​​​​നം ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ല്‍നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ​​​​ത്തി മ​​​​ന്ത്രി​​​​മാ​​​​രെ കാ​​​​ണു​​​​ക​​​​യും നി​​​​വേ​​​​ദ​​​​നം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കി​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ന്ദ​​​​ന​​​​ത്തെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ത​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ന്നും യാ​​​​ത്ര​​​​യാ​​​​ക്കി​​​​യ​​​​ത്.

Tags : Secretariat Edamalakkudy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up