x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​പൂ​ർ​വ സൗ​ഹൃ​ദക​ഥ

വെബ്ഡെസ്ക്
Published: September 11, 2026 03:54 AM IST | Updated: September 11, 2026 03:54 AM IST

സ്റ്റാ​​​​ൻ​​​​ലി പ്രൈം​​​​നാ​​​​ഥും ബ്ര​​​​യാ​​​​ൻ ക്ലാ​​​​ർ​​​​ക്കും

ന്യൂ​​​​യോ​​​​ർ​​​​ക്ക്: മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭീ​​​​തി​​​​ദ​​​​മാ​​​​യ നി​​​​ഴ​​​​ൽ വീ​​​​ണ അം​​​ബ​​​ര​​​​ചും​​​​ബി​​​​യാ​​​​യ കെ​​​​ട്ടി​​​​ടം. ചു​​​​റ്റും പു​​​​ക​​​​യും ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ ചു​​​​വ​​​​രു​​​​ക​​​​ളും മാ​​​​ത്രം. വി​​​​മാ​​​​നം ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ അ​​​​തേ നി​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന്, മ​​​​ര​​​​ണ​​​​ത്തെ തൊ​​​​ട്ടു​​​​രു​​​​മ്മി തി​​​​രി​​​​ച്ചു​​​​വ​​​​ന്ന ആ ​​​​ര​​​​ണ്ടു മ​​​​നു​​​​ഷ്യ​​​​ർ 25 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​പ്പു​​​​റ​​​​വും ആ ​​​​അ​​​​പൂ​​​​ർ​​​​വ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ ഊ​​​​ഷ്മ​​​​ള​​​​ത പ​​​​ങ്കു​​​​വ​​​യ്​​​​ക്കു​​​​ക​​​​യാ​​​​ണ്-​​​​സ്റ്റാ​​​​ൻ​​​​ലി പ്രൈം​​​​നാ​​​​ഥും ബ്ര​​​​യാ​​​​ൻ ക്ലാ​​​​ർ​​​​ക്കും.

2001 സെ​​​​പ്റ്റം​​​​ബ​​​​ർ 11ന് ​​​​ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ ഭീ​​​ക​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സൗ​​​​ത്ത് ട​​​​വ​​​​റി​​​​ലെ ‘ഇം​​​​പാ​​​​ക്‌​​​ട് സോ​​​​ണി​​​​ൽ’നി​​​​ന്ന് അ​​​​ദ്ഭുത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ട നാ​​​​ലു​​​​പേ​​​​രി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രാ​​​​ണ് ഇ​​​​വ​​​​ർ.

സൗ​​​​ത്ത് ട​​​​വ​​​​റി​​​​ന്‍റെ 81-ാം നി​​​​ല​​​​യി​​​​ലെ ഫു​​​​ജി ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന സ്റ്റാ​​​​ൻ​​​​ലി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ലേ​​​​ക്കാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​മാ​​​​നം നേ​​​​രി​​​​ട്ട് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്. മേ​​​​ശ​​​​യ്ക്ക​​​​ടി​​​​യി​​​​ൽ അ​​​​ഭ​​​​യം പ്രാ​​​​പി​​​​ച്ച സ്റ്റാ​​​​ൻ​​​​ലി​​​​യെ, പു​​​​ക നി​​​​റ​​​​ഞ്ഞ ത​​​​ക​​​​ർ​​​​ന്ന ചു​​​​മ​​​​രു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ നി​​​​ന്ന് 84-ാം നി​​​​ല​​​​യി​​​​ലെ യു​​​​റോ ബ്രോ​​​​ക്കേ​​​​ഴ്സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ബ്ര​​​​യാ​​​​ൻ ക്ലാ​​​​ർ​​​​ക്ക് ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​ക​​​​ർ​​​​ന്നു​​​വീ​​​​ഴാ​​​​റാ​​​​യ ആ ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ 1620 പ​​​​ടി​​​​ക​​​​ൾ ഇ​​​​രു​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ച് ഓ​​​​ടി​​​​യി​​​​റ​​​​ങ്ങി. ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ മു​​​​റി​​​​വു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്ന ര​​​​ക്തം അ​​​​ന്യോ​​​​ന്യം പു​​​​ര​​​​ണ്ട​​​​പ്പോ​​​​ൾ, "ഇ​​​​നി നാം ​​​​ജീ​​​​വി​​​​ത​​​​കാ​​​​ലം മു​​​​ഴു​​​​വ​​​​ൻ ര​​​​ക്ത​​​​ബ​​​​ന്ധ​​​​മു​​​​ള്ള സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്' എ​​​​ന്ന് ഇ​​​​രു​​​​വ​​​​രും ഉ​​​​റ​​​​പ്പി​​​​ച്ചു​​​ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ർ പു​​​​റ​​​​ത്തെ​​​​ത്തി മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്ക​​​​കം സൗ​​​​ത്ത് ട​​​​വ​​​​ർ പൂ​​​​ർ​​​​ണ​​​മാ​​​​യി നി​​​​ലം​​​​പൊ​​​​ത്തി.

ദു​​​​ര​​​​ന്ത​​​​ത്തി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള ഈ ​​​​കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ഇ​​​​രു​​​​വ​​​​രും പി​​​​രി​​​​യാ​​​​ത്ത സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യി ജീ​​​​വി​​​​ച്ചു. ഇ​​​പ്പോ​​​ൾ 79 വ​​​​യ​​​​സു​​​​ള്ള ബ്ര​​​​യാ​​​​ൻ ക്ലാ​​​​ർ​​​​ക്ക് വി​​​​ശ്ര​​​​മ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​മ്പോ​​​​ൾ, 69 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ സ്റ്റാ​​​​ൻ​​​​ലി പ്രൈം​​​​നാ​​​​ഥ് പാ​​​​സ്റ്റ​​​​റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്നു. സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വേ​​​​ദി​​​​ക​​​​ളി​​​​ൽ ഇ​​​​വ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന ക​​​​ഥ ഇ​​​​തി​​​​ന​​​​കം പ​​​​ങ്കു​​​​വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

"ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മോ വം​​​​ശീ​​​​യ​​​​മോ ആ​​​​യ യാ​​​​തൊ​​​​രു വേ​​​​ർ​​​​തി​​​​രി​​​​വു​​​​ക​​​​ളും ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ത്വം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ന്ന് ഞ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ച്ച​ത്''-25 വ​​​​ർ​​​​ഷ​​​​ത്തി​​​നു​​​ശേ​​​​ഷ​​​​വും ലോ​​​​ക​​​​ത്തോ​​​​ടാ​​​​യി ഇ​​​​രു​​​​വ​​​​രും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

Tags : RareFriendship Story Survival WorldTradeCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up