Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Story

Jeevitha Vijayam

ബി​ൻ​സി​യു​ടെ ക​ഥ, ക​രു​ത​ലി​ന്‍റെ​യും

ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ​വ​യ​ലി​ലെ ഞാ​റോ​ലി​ക്ക​ൽ ബി​ൻ​സി എ​ന്ന വീ​ട്ട​മ്മ​യു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് എ​ങ്ങ​നെ പു​ഞ്ചി​രി​യോ​ടെ നേ​രി​ടാം എ​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു പാ​ഠ​പു​സ്ത​ക​മാ​യി ക​രു​താം. മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ൽ 20 വ​ർ​ഷ​ത്തോ​ള​മാ​യി ബി​ൻ​സി​യു​ടെ സ​ഞ്ചാ​രം അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​രു​ത്തു​റ്റ പാ​ത​യി​ലാ​ണ്.

സ​ൺ​ഡേ ദീ​പി​ക​യോ​ട് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ ബി​ൻ​സി​യു​ടെ വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്ന​ത് ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വും ദൈ​വ​ത്തി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​വും. ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​യും ത​ള​ർ​ത്താ​ൻ​പോ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ത്മ​വി​ശ്വാ​സം​കൊ​ണ്ട് അ​തി​ജീ​വി​ച്ച ബി​ൻ​സി എ​ന്ന വീ​ട്ട​മ്മ ഇ​ന്ന് ഒ​രു കു​ടും​ബ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല ഒ​രു നാ​ടി​ന്‍റെ​ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.

നി​ന​ച്ചി​രി​ക്കാ​തെ തി​രി​ച്ച​ടി​ക​ൾ

ജീ​വി​ത​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല ആ​രോ​ഗ്യ മാ​റ്റ​ങ്ങ​ൾ ഈ ​കു​ടും​ബാം​ഗ​ങ്ങ​ളെ തേ​ടി​യെ​ത്തി​യ​ത്. സ്കൂ​ൾ നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മൂ​ത്ത​മ​ക​ൾ അ​ഞ്ജ​ലി​ക്ക് നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​വ​സ്ഥ നേ​രി​ടേ​ണ്ടി​വ​ന്നു.

മ​ക​ളു​ടെ കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ ബി​ൻ​സി​യും ഭ​ർ​ത്താ​വ് സ​ണ്ണി​യും ഒ​ളി​ച്ചോ​ടാ​തെ അ​ഭി​മു​ഖീ​ക​രി​ച്ചു. ഈ​യൊ​രു ഘ​ട്ട​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് 2009 സെ​പ്റ്റം​ബ​ർ 12ന് ​സ​ണ്ണി​ക്ക് സ്ട്രോ​ക്ക് വ​രു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​വാ​സം. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് സ​ണ്ണി ഇ​നി ന​ട​ക്കി​ല്ലെ​ന്നും ജോ​ലി​ക്കു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം ബി​ൻ​സി തി​രി​ച്ച​റി​ഞ്ഞ​ത്.

വീ​ടി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​ണ് അ​ന്ന്. മൂ​ന്നു മ​ക്ക​ളു​ടെ പ​ഠ​നം, ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ചി​കി​ത്സ... എ​ല്ലാം ഒ​രു​മി​ച്ചു കൈ​കാ​ര്യം ചെ​യ്യേ​ണ്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ബി​ൻ​സി​യു​ടെ ചു​മ​ലി​ലാ​യി. എ​ന്നാ​ൽ, ബി​ൻ​സി പ​ത​റാ​തെ മു​ന്നി​ൽ നി​ന്നു. സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും സ​ണ്ണി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നും ല​ഭി​ച്ച മാ​ന​സി​ക​മാ​യ പി​ന്തു​ണ ഈ ​യാ​ത്ര​യി​ൽ വ​ലി​യ ക​രു​ത്താ​യി.

ക​ല​യു​ടെ കൈ​പി​ടി​ച്ച് അ​ഞ്ജ​ലി

ശാ​രീ​രി​ക​മാ​യ പ​രി​മി​തി​ക​ൾ അ​ഞ്ജ​ലി​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ബാ​ധി​ച്ചി​ല്ല. മ​ക​ളു​ടെ ഓ​രോ ക​ഴി​വു​ക​ളെ​യും ബി​ൻ​സി ചേ​ർ​ത്തു​പി​ടി​ച്ചു. സം​ഗീ​ത​ത്തി​ലും കീ​ബോ​ർ​ഡി​ലും തു​ട​ങ്ങി​യ അ​ഞ്ജ​ലി​യു​ടെ താ​ത്പ​ര്യം ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പി​ന്നീ​ട് ചി​ത്ര​ര​ച​ന​യി​ലേ​ക്കു വ​ഴി​മാ​റി. ആ​ദ്യം വി​ര​സ​ത മാ​റ്റാ​ൻ വ​ര​ച്ചു​തു​ട​ങ്ങി​യ അ​ഞ്ജ​ലി പി​ന്നീ​ട് അ​ക്രി​ലി​ക് പെ​യി​ന്‍റിം​ഗി​ലേ​ക്കും ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗി​ലേ​ക്കും ചു​വ​ടു​വ​ച്ചു.

യൂ​ട്യൂ​ബും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ഞ്ജ​ലി ആ​ർ​ജി​ച്ചെ​ടു​ത്ത ചി​ത്ര​ക​ലാ വൈ​ഭ​വം ഇ​ന്ന് ലോ​കം അം​ഗീ​ക​രി​ക്കു​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്നു. ഇ​റ്റ​ലി​യി​ലെ ടാ​ർ​സോ​യി​ൽ വ​രെ അ​ഞ്ജ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ഈ ​കു​ടും​ബം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​ത്തി​നു തെ​ളി​വ്.

ക​ല​യി​ൽ മാ​ത്ര​മ​ല്ല, അ​ക്കാ​ദ​മി​ക് രം​ഗ​ത്തും അ​ഞ്ജ​ലി മി​ക​വു​പു​ല​ർ​ത്തി. കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി ടെ​ക്നോ​പാ​ർ​ക്കി​ൽ ഉ​ൾ​പ്പെ​ടെ ജോ​ലി​ചെ​യ്തു. ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ആ​ർ​ട്ട് മേ​ഖ​ല​യി​ൽ സ്വ​ത​ന്ത്ര​മാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​തി​നി​ടെ ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​ക്ലൂ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ർ​ട്ട് ഫെ​ലോ​ഷി​പ്പി​നും അ​ഞ്ജ​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മ്മ എ​ന്ന ക​രു​ത​ൽ

അ​ഞ്ജ​ലി​യു​ടെ ഈ ​വ​ള​ർ​ച്ച​യ്ക്കു​പി​ന്നി​ൽ ബി​ൻ​സി എ​ന്ന അ​മ്മ​യു​ടെ നി​ര​ന്ത​ര​മാ​യ പ്രോ​ത്സാ​ഹ​ന​വും ശു​ശ്രൂ​ഷ​യു​മു​ണ്ട്. മ​റ്റു മ​ക്ക​ളാ​യ അ​ബി​ൽ കാ​ന​ഡ​യി​ലും ആ​ഷ്‌​ലി യു​കെ​യി​ലും ഉ​യ​ർ​ന്ന ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ച്ചു.

വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വും മ​ക്ക​ളെ ന​ല്ല നി​ല​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും ബി​ൻ​സി സ​ഫ​ല​മാ​ക്കി. വീ​ട്ടു​ജോ​ലി​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ന​ല്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കും ഇ​ട​യി​ലും ഗാ​ർ​ഡ​നിം​ഗും ക്രാ​ഫ്റ്റിം​ഗും പു​തി​യ പാ​ച​ക​രീ​തി​ക​ളും അ​ഭ്യ​സി​ക്കു​ന്ന ബി​ൻ​സി, നി​ര​ന്ത​ര​മാ​യ സ്വ​യം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്നു. യൂ​ട്യൂ​ബി​ൽ​നി​ന്ന് പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് അ​ത് ത​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ത​ണ​ലാ​യി എ​പ്പോ​ഴും ബി​ൻ​സി കൂ​ടെ​യു​ണ്ട്.

ഇ​വ​രു​ടെ ഒ​രോ ആ​വ​ശ്യ​ങ്ങ​ളും കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളെ​ന്ന​പോ​ലെ ക​രു​തി നി​റ​വേ​റ്റു​ന്നു. ""ഞ​ങ്ങ​ളെ അ​മ്മ​യു​ടെ സ്വ​ന്തം ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​പോ​ലെ​യാ​ണ് നോ​ക്കി പ​രി​പാ​ലി​ക്കു​ന്ന​ത്''- അ​ഞ്ജ​ലി​യു​ടെ ഈ ​വാ​ക്കു​ക​ൾ ബി​ൻ​സി എ​ന്ന ക​രു​ത്തു​റ്റ സ്ത്രീ​യു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

പ്ര​ശ്ന​ങ്ങ​ളെ​നോ​ക്കി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കാ​തെ, മു​ന്നി​ൽ ഇ​നി എ​ന്ത് ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്ന പോ​സി​റ്റീ​വാ​യ ചി​ന്ത​യാ​ണ് ബി​ൻ​സി​യെ ന​യി​ച്ച​ത്. കു​ടും​ബം ന​ൽ​കു​ന്ന സ്നേ​ഹ​വും പി​ന്തു​ണ​യും ഉ​ണ്ടെ​ങ്കി​ൽ ഏ​തു ത​ക​ർ​ച്ച​യി​ൽ​നി​ന്നും വി​ജ​യ​ക​ര​മാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് മാ​തൃ​ദി​ന​ത്തി​ൽ ബി​ൻ​സി​യു​ടെ ജീ​വി​തം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്.

SUNDAY DEEPIKA

ദു​ബാ​യ് ഡ്രീം​സ്!

പ്ര​ഭാ​ത​വെ​യി​ലേ​റ്റ മ​ൺ​വീ​ടു​ക​ൾ സാ​ക്ഷി​യാ​യി വി​മാ​നം മ​രു​ഭൂ​മി​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി ഷെ​യ്ഖ് സ​യീ​ദ് വി​മാ​ന​ത്താ​വ​ളം. മ​ണ​ലാ​ര​ണ്യം അ​പ്പാ​ടെ ത​ണു​പ്പി​ച്ചെ​ടു​ത്ത കു​ളി​രും പ്രൗ​ഢി​യും പ​കി​ട്ടു​മു​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്. ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഏ​റെ ദൂ​രം ന​ട​ന്നാ​ണ് പു​റ​ത്തു ക​ട​ന്ന​ത്. ക​വാ​ട​ത്തി​ൽ പെ​ഷ​വാ​റി​ൽ നി​ന്നു​ള്ള മു​ദാ​സ​ർ അ​വാ​ൻ ഒ​രു ആ​ഡം​ബ​ര വാ​ഹ​ന​വു​മാ​യി കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

പ്രാ​ത​ൽ ക​ഴി​ച്ച് ആ​ദ്യം എ​ത്തി​യ​ത് ഷെ​യ്ഖ് സെ​യ്ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ലേ​ക്ക്. വെ​ണ്ണ​ക്ക​ല്ലു​ക​ളി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന മി​നാ​ര​ങ്ങ​ളും ക​മാ​ന​ങ്ങ​ളും ചു​മ​ർ​ചി​ത്ര​ങ്ങ​ളും, വി​സ്മ​യ​പ്പെ​ടു​ത്തു​ന്ന പ​ര​വ​താ​നി​ക​ളും ചി​ല്ല് തൂ​ക്കു​വി​ള​ക്കു​ക​ളും കാ​ണാ​ൻ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു. അ​ബു​ദാ​ബി ന​ഗ​ര പ്ര​ദ​ക്ഷി​ണം കാ​ഴ്ച​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി. ആ​ദ്യ പെ​ട്രോ​ൾ ഖ​ന​ന യ​ന്ത്ര​വും ബീ​ച്ചും പ​ച്ച​ത്തു​രു​ത്തു​ക​ളും രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​വും സു​ന്ദ​ര​വും ഗം​ഭീ​ര​വു​മാ​ണ്. സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ലെ സൂ​ക്ഷ്മ​മാ​യ വെ​ള്ള മാ​ർ​ബി​ൾ കൊ​ത്തു​പ​ണി​ക​ൾ മ​രു​ഭൂ​മി​യി​ലെ മ​റ്റൊ​രു വി​സ്മ​യ​മാ​യി.

അ​ബു​ദാ​ബി​യി​ൽ നി​ന്നു ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​രു മ​രു​ഭൂ​മി അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​ക​സി​ത ന​ഗ​ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​തി​ന്‍റെ സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണാം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ മ​രു​ഭൂ​മി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ ഒ​രു​നി​മി​ഷം ഓ​ർ​ത്തു.

പ്ര​ഭാ​തം ന​ന്മ​ക​ളാ​ൽ സ​മൃ​ദ്ധം

പു​ല​രി​ക്കു മു​ന്പേ ദു​ബാ​യ് ന​ഗ​രം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി​ക്ക​ഴി​ഞ്ഞു. ജോ​ലി​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ങ്ങും. ക​ട​ക​ൾ എ​ല്ലാം തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ. അ​വ​രെ യാ​ത്ര​യ​യ​യ്ക്കാ​ൻ നി​ൽ​ക്കു​ന്ന അ​മ്മ​മാ​ർ. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ.

ചാ​യ​ക്ക​പ്പും എ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി മൊ​ബൈ​ൽ നോ​ക്കു​ന്ന​വ​ർ. എ​ങ്ങു​നി​ന്നൊ​ക്കെ​യോ മു​റി​ഞ്ഞു​വീ​ഴു​ന്ന മ​ല​യാ​ളം വാ​മൊ​ഴി​ക​ൾ. ത​ണു​ത്ത ഒ​രി​ളം കാ​റ്റ​ടി​ക്കു​ന്നു. ചാ​യ​മ​ക്കാ​നി​ക്കു മു​ന്നി​ൽ ബാ​യി ബാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രി​ൽ ഇ​ന്ത്യ​നും പാ​ക്കി​സ്ഥാ​നി​യും സു​ഡാ​നി​യും യ​മ​നി​യും ഫി​ലി​പ്പി​നോ​യും ചീ​ന​നും ജോ​ർ​ദാ​നി​യു​മു​ണ്ട്.

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​രം

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​ര​മെ​ന്നാ​ണ് ദു​ബാ​യ് അ​റി​യ​പ്പെ​ടു​ന്ന​ത്. വം​ശ-​വ​ർ​ണ-​മ​ത-​രാ​ഷ്ട്ര-​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ ക്ഷ​ണി​ച്ചി​രു​ത്തി വി​രു​ന്നൂ​ട്ടു​ന്ന ന​ഗ​രം. മ​രു​ഭൂ​മി​യി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന 240 പൂ​ർ​വി​ക​ർ ദൈ​റ ക​ട​ലി​ടു​ക്കി​ന​ടു​ത്ത് താ​മ​സ​മാ​രം​ഭി​ച്ചി​ട​ത്തു​നി​ന്നാ​ണ് ഈ ​ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത്. 1950ക​ളി​ലെ പെ​ട്രോ​ളി​ന്‍റെ ക​ണ്ടു​പി​ടു​ത്തം രാ​ജ്യ​ത്തെ വി​ക​സ​ന​ക്കു​തി​പ്പി​ലെ​ത്തി​ച്ചു.

യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് എ​ന്ന പേ​രി​ൽ അ​ബു​ദാ​ബി ത​ല​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഏ​ഴ് സ്വ​ത​ന്ത്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ ന​ഗ​രം ദു​ബാ​യ് ആ​ണ്. പൗ​രാ​ണി​ക അ​റ​ബ് വാ​സ്തു​വി​ല​ധി​ഷ്ഠി​ത​മാ​ണ് ദു​ബാ​യി​ലെ ന​ഗ​രാ​സൂ​ത്ര​ണം. ആ​ധു​നി​ക​മാ​യ കെ​ട്ടി​ട​ങ്ങ​ളും അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ തീ​ർ​ക്കു​ന്ന നി​റ​ങ്ങ​ളു​ടെ വ​ർ​ണ​പ​ര​വ​താ​നി​ക​ളാ​യ പൂ​ന്തോ​പ്പു​ക​ളും ഒ​രു മ​രു​ന​ഗ​രം എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ മാ​റ്റി​മ​റി​ക്കു​ന്നു.

ഗ​രി​മ​യാ​ർ​ജി​ച്ച എ​ത്ര​യെ​ത്ര കെ​ട്ടി​ട​ങ്ങ​ൾ. പെ​ട്ടി​ക​ൾ അ​ടു​ക്കി​വ​ച്ച​പോ​ലെ, ആ​യ​ത്തു​ക​ൾ എ​ഴു​തി​യ കാ​ൽ​ച്ചി​ല​മ്പു പോ​ലെ, ആ​കാ​ശ​ത്തേ​ക്ക് പി​രി​യു​ന്ന വൃ​ത്താ​കാ​ര തൂ​ൺ​പോ​ലെ, വാ​യ് തു​റ​ന്ന ചി​പ്പി പോ​ലെ, പ​ള്ള വീ​ർ​ത്ത ഭ​ര​ണി​പോ​ലെ, ചെ​ത്തി​യ മു​ള​ങ്ക​മ്പു​പോ​ലെ, പൂ​ണ്ട മാ​മ്പ​ഴം പോ​ലെ, വി​ട​ർ​ന്നു​തു​ട​ങ്ങു​ന്ന പു​ഷ്പം​പോ​ലെ... രൂ​പ​ങ്ങ​ളു​ടെ എ​ത്ര​യെ​ത്ര വി​സ്മ​യ​ങ്ങ​ൾ. ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ബു​ർ​ജ് ഖ​ലീ​ഫ, ഫ്യൂ​ച്ച​ർ മ്യൂ​സി​യം, അ​റ്റ്‌​ലാ​ന്‍റി​സ്, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബാ​യ് ഫ്രെ​യിം തു​ട​ങ്ങി​യ നി​ർ​മി​തി​ക​ൾ അ​തി​ശ​യം​തീ​ർ​ക്കും. ത​ല​ങ്ങും വി​ല​ങ്ങും ന​ഗ​ര​ത്തെ ചു​റ്റി​പ്പി​ണ​യു​ന്ന ആ​കാ​ശ​പാ​ത​ക​ളി​ലൂ​ടെ മെ​ട്രോ​യും ട്രാ​മും വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാ​യു​ന്നു.

നി​ര​നി​ര​യാ​യ ഈ​ന്ത​പ്പ​ന​ക​ൾ മ​ന​സി​ൽ വ​ന്യ​മാ​യ മ​ണ​ലാ​ര​ണ്യ ചി​ന്ത​ക​ൾ ഉ​ണ​ർ​ത്തു​ന്നു. വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള തെ​രു​വു​ക​ൾ. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മു​ള്ള ചി​ട്ട​യാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ. എ​ങ്കി​ലും വാ​ഹ​ന​ബാ​ഹു​ല്യം പ​ല​പ്പോ​ഴും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്ത​രം ആ​ധു​നി​ക വേ​ഷ​ധാ​രി​ക​ളെ​യും നി​ങ്ങ​ളി​വി​ടെ ക​ണ്ടു​മു​ട്ടും.

ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മം

‌ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര. ഒ​രു ക​ട​ലി​ടു​ക്കി​ന്‍റെ അ​പ്പു​റ​വും ഇ​പ്പു​റ​വും പ​ഴ​യ-​പു​തി​യ ന​ഗ​ര​ങ്ങ​ൾ. ഒ​രു മേ​ഖ​ല​യാ​കെ ക​ളി​മ​ണ്ണി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്ത ഗ്രാ​മീ​ണ വീ​ടു​ക​ൾ. പ​ഴ​യ​കാ​ല​ത്തെ അ​തേ​പ​ടി പു​ന​ർ​നി​ർ​മി​ച്ച ഒ​ട്ട​ന​വ​ധി കെ​ട്ടി​ട​ങ്ങ​ൾ. ത​ടി​യി​ൽ തീ​ർ​ത്ത ഒ​രു വ​ലി​യ യാ​നം പൗ​രാ​ണി​ക​ത​പേ​റി മു​ന്നി​ലു​ള്ള ജ​ല​പാ​ത​യി​ലൂ​ടെ പ​തി​യെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ് ഈ​ന്ത​പ്പ​ന​യു​ടെ രൂ​പ​ത്തി​ലു​ള്ള പാം ​ജു​മൈ​റ​യി​ലെ​ത്തി​യ​ത്. പാം ​ജു​മൈ​റ​യി​ലാ​ണ് അ​റ്റ്‌​ലാ​ന്‍റി​സ് ഹോ​ട്ട​ൽ. ഇ​വി​ടെ ലോ​സ്റ്റ് വേ​ൾ​ഡ് അ​ക്വേ​റി​യ​ത്തി​ലും ഈ​സ്റ്റ് വെ​സ്റ്റ് ട​വ​റി​ലും എ​ൻ​ഫ്യു​ക്കൊ​വി​ലും സീ ​ഫ​യ​റി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ കാ​ഴ്ച​ക​ൾ നി​ങ്ങ​ൾ​ക്കു​മു​ന്നി​ലെ​ത്തു​ന്നു. മു​ൻ​വ​ശ​ത്തു​ള്ള വി​ശാ​ല​മാ​യ ക​ട​ൽ​പ്പ​ര​പ്പി​ൽ വാ​ട്ട​ർ സ്കൂ​ട്ട​റു​ക​ളി​ലും സ്പീ​ഡ് ബോ​ട്ടു​ക​ളി​ലും അ​ര​ങ്ങേ​റു​ന്ന പ​ല​ത​രം ജ​ല​കേ​ളി​ക​ൾ.

ഡെ​സ​ർ​ട്ട് സ​ഫാ​രി

ഉ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഡെ​സ​ർ​ട്ട് സ​ഫാ​രി. ന​ഗ​ര പ്രാ​ന്ത​ങ്ങ​ൾ പി​ന്നി​ട്ട​തും വി​ജ​ന​മാ​യ മ​രു​ഭൂ​മി​ക​ൾ മാ​ത്ര​മാ​യി. മ​രു​പ്പ​റ​മ്പു​ക​ൾ​ക്കു​മ​ധ്യേ ഫു​ജൈ​റ​യി​ലേ​ക്കു​നീ​ളു​ന്ന വി​ശാ​ല ഹൈ​വേ മു​ന്നി​ൽ നീ​ണ്ടു കി​ട​ന്നു. ഇ​ട​യ്ക്കി​ടെ ചു​ണ്ണാ​ന്പു മ​ല​ക​ളും ചെ​മ്മ​ണ​ൽ കു​ന്നു​ക​ളും ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ളും കാ​ഴ്ച​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

പ്ര​ധാ​ന​പാ​ത​വി​ട്ട് മ​ണ​ൽ​മ​ല​ക​ളി​ലൂ​ടെ​യാ​യി യാ​ത്ര. ഇ​പ്പോ​ൾ ചു​റ്റി​ലും ചെ​മ്പി​ന്‍റെ നി​റ​മു​ള്ള അ​ന​ന്ത​മാ​യ മ​ണ​ൽ​ക്കു​ന്നു​ക​ൾ മാ​ത്രം. വ​ള​വു​ക​ളും തി​രി​വു​ക​ളും ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളും ചെ​രി​ഞ്ഞും പി​രി​ഞ്ഞും പി​ന്നി​ടു​ന്ന സാ​ഹ​സി​ക​യാ​ത്ര. വ​ലി​യൊ​രു മ​ണ​ൽ​മ​ല​യു​ടെ മു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ന്നു. എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി. ന​ല്ല ത​ണു​ത്ത കാ​റ്റ് വീ​ശു​ന്നു. ചു​റ്റി​ലും വി​ശാ​ല​മാ​യ മ​ണ​ൽ​പ്പ​ര​പ്പു​ക​ൾ മാ​ത്രം. ദൂ​രെ ചെ​മ്പ​ട്ടു​ടു​ത്ത സൂ​ര്യ​ൻ മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്ക് താ​ഴു​വാ​ൻ തു​ട​ങ്ങു​ന്നു. മ​രു​ഭൂ​മി​യി​ലെ അ​സ്ത​മ​യം.

ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നെ​യും മ​രു​ഭൂ​മി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് അ​ത്താ​ഴം ഒ​രു​ക്കി​യി​രു​ന്ന വി​ജ​ന​മാ​യ ഡെ​സ​ർ​ട്ട് ക്യാ​മ്പി​ൽ എ​ത്തി​യ​ത്. മ​രു​ഭൂ​മി​യി​ലെ രാ​ത്രി​വ​ന്യ​ത അ​ടു​ത്ത​റി​ഞ്ഞ യാ​ത്ര. ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച ഒ​രു നി​ശാ​താ​വ​ളം. എ​ത്ര ക​ണ്ടാ​ലും എ​ത്ര അ​റി​ഞ്ഞാ​ലും പു​തി​യ പു​തി​യ ച​മ​യ​ങ്ങ​ൾ എ​ടു​ത്ത​ണി​ഞ്ഞു പു​ഞ്ചി​രി​ക്കു​ക​യാ​ണ് ദു​ബാ​യ്.

ദു​ബാ​യ് ഫ്രെ​യിം

ദു​ബാ​യ് ന​ഗ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​രു വി​സ്മ​യ​നി​ർ​മി​തി​യി​ലേ​ക്കാ​യി അ​ടു​ത്ത പ്ര​ഭാ​ത​ത്തി​ൽ യാ​ത്ര. ദു​ബാ​യ് ഫ്രെ​യിം. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​ല​വ​ട്ടം ക​ണ്ട​താ​ണ്, ഫോ​ട്ടോ ഫ്രെ​യിം പോ​ലെ നി​ൽ​ക്കു​ന്ന ഒ​രു സ്വ​ർ​ണ​ച​തു​രം. 150 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 90 മീ​റ്റ​ർ നീ​ള​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞൊ​രു ഇ​രു​മ്പു​കൂ​ട്. അ​ടി​ത്ത​ട്ടി​ൽ പു​രാ​ത​ന ദു​ബാ​യ് മു​ത​ൽ ആ​ധു​നി​ക ദു​ബാ​യ് വ​രെ​യു​ള്ള വി​കാ​സം പ​ല​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു.

ലി​ഫ്റ്റ് ഉ​യ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ചി​ത്ര​ങ്ങ​ൾ പ​ക്ഷി​ക്ക​ണ്ണി​ൽ​നി​ന്നെ​ന്ന പോ​ലെ ല​ഭി​ച്ചു​തു​ട​ങ്ങും. വ​ശ​ങ്ങ​ളി​ലു​ള്ള കാ​ഴ്ച​ക​ളി​ൽ ഒ​ന്ന് പ​ഴ​യ ദു​ബാ​യ് ആ​ണെ​ങ്കി​ൽ മ​റു​വ​ശം ആ​ധു​നി​ക ദു​ബാ​യ്. അ​ടി​വ​ശ​ത്തെ ചി​ല്ലു​നി​ല​ത്തി​ലൂ​ടെ ദൃ​ശ്യ​മാ​കു​ന്ന​ത് 150 മീ​റ്റ​ർ താ​ഴ്ച​യി​ലെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ.

ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ

മ​രു​ഭൂ​മി​യി​ലെ ജ​ല​ദൗ​ർ​ല​ഭ്യം എ​ന്ന സ​മ​സ്യ​യെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ എ​ന്ന പൂ​ന്തോ​ട്ടം. വ​ർ​ണ​പ്പൂ​ക്ക​ളു​ടെ മാ​യാ​ലോ​കം. ഒ​രു പ്ര​ദേ​ശ​മാ​കെ എ​ങ്ങ​നെ​യൊ​ക്കെ പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ക​ർ​ഷ​ക​മാ​ക്കാ​മോ അ​തി​ന്‍റെ​യെ​ല്ലാം അ​പ്പു​റ​മാ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ. പു​ഞ്ചി​രി​ക്കു​ന്ന പൂ​ക്ക​ൾ​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ വി​മാ​ന​വും കു​തി​ര​ക​ളും കൊ​ട്ടാ​ര​ങ്ങ​ളും ന​ർ​ത്ത​കി​മാ​രും പ​ക്ഷി​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ സ്വ​പ്ന​ലോ​ക​ത്തെ​ത്തി​ക്കു​ന്നു.

ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്

ലോ​ക​മൊ​രു ഗ്രാ​മം എ​ന്ന സ​ങ്ക​ല്പ​ത്തി​ൽ​നി​ന്നാ​ണ് ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ത്ഭ​വം. പൂ​ക്ക​ളു​ടെ ലോ​ക​ത്തു​നി​ന്ന് നേ​രേ​യെ​ത്തി​യ​ത് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്കാ​യി​രു​ന്നു. മു​പ്പ​തോ​ളം രാ​ഷ്ട്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ ത​ന​തു പൈ​തൃ​കം പ​റ​യു​ന്ന പ​വ​ലി​യ​നു​ക​ളാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​സ്റ്റാ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ട്.

വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​നു​ഷ്യ​രെ​യും അ​വ​രു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ​യും മ​രു​ഭൂ​മി​യി​ലൊ​രി​ട​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ടു​വാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. മാ​ന​വി​ക​ത​യു​ടെ മാ​ന്ത്രി​ക ഭാ​വ​ങ്ങ​ൾ ഇ​വി​ടെ തു​ടി​കൊ​ട്ടു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ, അ​തി​ലേ​റെ ഒ​രു​മ​യോ​ടെ പ​ല​വി​ധ രാ​ജ്യ​ക്കാ​ർ ആ​ർ​ത്തു​ല്ല​സി​ക്കു​ന്ന പാ​രി​ടം. കു​വൈ​റ്റ് പ​വ​ലി​യ​നി​ൽ​നി​ന്നാ​ണ് തു​ട​ക്കം.

തു​ട​ർ​ന്ന് മൊ​റോ​ക്കോ, ഈ​ജി​പ്ത്, ഇ​റാ​ൻ, യ​മ​ൻ, ഇ​ന്ത്യ, റ​ഷ്യ, ജോ​ർ​ദാ​ൻ, തു​ർ​ക്കി, പ​ല​സ്തീ​ൻ, പാ​ക്കി​സ്ഥാ​ൻ പ​വ​ലി​യ​നു​ക​ൾ. പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും അ​ർ​മാ​ദ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ഭ​ക്ഷ്യ സ്റ്റാ​ളു​ക​ളും പ​ല​വി​ധ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ അ​ണി​ഞ്ഞ വി​വി​ധ ദേ​ശ​ക്കാ​രും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​നെ ഒ​രു സം​ഭ​വ​മാ​ക്കി മാ​റ്റു​ന്നു.

ഫ്യൂ​ച്ച​ർ മ്യൂ​സി​യം

2071 ഫെ​ബ്രു​വ​രി ര​ണ്ട് എ​ന്ന ദി​വ​സ​ത്തെ മ​ന​സി​ൽ​ക്ക​ണ്ടു വേ​ണം ദു​ബാ​യി​യി​ലെ ഫ്യൂ​ച്ച​ർ മ്യൂ​സി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ. അ​ക​വും പു​റ​വും ആ​യ​ത്തു​ക​ൾ ആ​ലേ​ഖ​നം​ചെ​യ്ത വെ​ള്ളി​ക്കാ​ൽ​ച്ചി​ല​മ്പി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യം. 2071ൽ ​ദു​ബാ​യി​ലും ലോ​ക​ത്തും സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ളും ഇ​ന്ന​ത്തെ മ​നു​ഷ്യ​കു​ലം അ​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണി​വി​ടെ.

ശൂ​ന്യാ​കാ​ശ​ത്തേ​ക്കു​യ​രു​ന്ന ഒ​രു ഉ​പ​ഗ്ര​ഹ​പേ​ട​ക​ത്തി​ൽ ക​യ​റി​യാ​ണ് നാ​ലു നി​ല​ക​ളി​ലാ​യു​ള്ള ഫ്യൂ​ച്ച​ർ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്ന​ത്. ഏ​തു ഭാ​ഷ​യി​ലും ഏ​തു സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ത​രു​ന്ന യ​ന്ത്ര​മ​നു​ഷ്യ​നും കാ​ണി​ക​ളെ ക​ണ്ട​റി​ഞ്ഞു നൃ​ത്തം​ചെ​യ്യ​ന്ന റോ​ബോ​ട്ടി​ക് ശു​ന​ക​നും കൗ​തു​ക​മു​ണ​ർ​ത്തും.

ബു​ർ​ജ് ഖ​ലീ​ഫ

ഡൗ​ൺ​ടൗ​ൺ ദു​ബാ​യി​ലാ​ണ് ലോ​ക​ത്തേ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ടം എ​ന്ന ഖ്യാ​തി നേ​ടി​യ ബു​ർ​ജ് ഖ​ലീ​ഫ. ദു​ബാ​യ് മാ​ളി​ലൂ​ടെ പ്ര​വേ​ശി​ച്ച് ഏ​റെ​നേ​രം വ​രി​യി​ൽ​നി​ന്നാ​ണ് ബു​ർ​ജ് ഖ​ലീ​ഫ​യി​ലേ​ക്ക് ഉ​യ​രു​വാ​ൻ ക​ഴി​ഞ്ഞ​ത്. കൃ​ത്യം ഒ​രു മി​നി​റ്റു​കൊ​ണ്ട് 124-ാം നി​ല​യി​ലെ​ത്തി​ച്ച ലി​ഫ്റ്റ് ന​ഗ​ര​ത്തി​ന്‍റെ അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്ക് കാ​ഴ്ച​ക​ളെ തു​റ​ന്നു​വി​ട്ടു. ആ​കാ​ശ​ത്തോ​ട് ഒ​ട്ടി​നി​ന്ന് 360 ഡി​ഗ്രി​യി​ൽ ദു​ബാ​യ് ന​ഗ​രം ഒ​രു വാ​ങ്മ​യ​ചി​ത്രം​പോ​ലെ ആ​സ്വ​ദി​ക്കാം.

ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ അ​ടി​ത്ത​ട്ടി​ലു​ള്ള ത​ടാ​ക​വും ദു​ബാ​യ് ഫൗ​ണ്ട​നും ദു​ബാ​യ് മാ​ളും ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​നു​ഷ്യ​രാ​ശി​യു​ടെ സം​ഗ​മ​വേ​ദി​ക​ളാ​ണ്. കാ​ഴ്ച​ക​ൾ‌​കൊ​ണ്ട് ന​മ്മെ പൊ​റു​തി​മു​ട്ടി​ക്കും ദു​ബാ​യ്! ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ണേ​ണ്ട സ്ഥ​ലം. ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ​യാ​ണ് ദു​ബാ​യ് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം.

Movies

തിരിച്ചുവരവിന്‍റെ പാതയിലോ ദിലീപ്? ഇനി എന്ത്? എങ്ങനെ?

ദി​ലീ​പ് കു​റ്റ​വി​മു​ക്ത​ൻ. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം, വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​നി​ന്നു സു​പ്ര​ധാ​ന വി​ധി വ​ന്നി​രി​ക്കു​ന്നു. ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യി കോ​ട​തി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ ദി​ലീ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്- എ​നി​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്..

2018ൽ ​ദി​ലീ​പ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്പോ​ൾ റി​ലീ​സ് ചെ​യ്ത രാ​മ​ലീ​ല എ​ന്ന സി​നി​മ​യു​ടെ രം​ഗ​ങ്ങ​ളി​ലൊ​ന്നി​ൽ പോ​ലീ​സി​നെ​തി​രെ ദി​ലീ​പ് ഉ​പ​യോ​ഗി​ക്കു​ന്ന ഡ​യ​ലോ​ഗു​ണ്ട്- എ​ന്താ​ണ് സാ​റെ പ്ര​തി ഞാ​ൻ ത​ന്നെ​യാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തു​പോ​ലെ..?

സ്വാ​ഭാ​വി​ക​മാ​യ ര​ണ്ടു​കാ​ര്യ​ങ്ങ​ൾ. അ​തി​ന്‍റെ വി​ല​യോ ഒ​രു ന​ട​ന്‍റെ ജീ​വി​തം..! ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​നി​ന്ന താ​രം വ​ൻ ആ​രോ​പ​ണ​ങ്ങ​ൾ​ക്കാ​ണി​ര​യാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ന്യൂ​ജെ​ൻ മീ​ഡി​യ​ക​ളി​ലും ദി​ലീ​പി​നെ​തി​രെ വ​ൻ ആ​ക്ഷേ​പ​ങ്ങ​ളും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ജ​ന​പ്രി​യ​നാ​ക​ൻ, ജ​നം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​ക്കു​ന്ന ന​ട​നാ​യി മാ​റി. അ​മ്മ ഉ​ൾ​പ്പെ​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു താ​ര​ത്തെ പു​റ​ത്താ​ക്കി. ജ​ന​പ്രി​യ നാ​യ​ക​ന്‍റെ വീ​ഴ്ച​യാ​യി​രു​ന്നു പി​ന്നീ​ട് സം​ഭ​വി​ച്ച​ത്. സു​ഹ‌ൃ​ത്തു​ക്ക​ളി​ൽ​നി​ന്നു പോ​ലും ദി​ലീ​പ് ഒ​റ്റ​പ്പെ​ട്ടു. താ​ര​ത്തി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​യ പ്രോ​ജ​ക്ടു​ക​ൾ മു​ട​ങ്ങി. ചി​ല താ​ര​ങ്ങ​ളും ടെ​ക്നീ​ഷ​ന്മാ​രും ദി​ലീ​പി​ന്‍റെ പ്രോ​ജ​ക്ടു​ക​ളോ​ടു സ​ഹ​ക​രി​ക്കാ​തെ​യാ​യി.

കോ​ടി​ക​ളു​ടെ സാ​റ്റ​ലൈ​റ്റ് ബി​സി​ന​സ് ഉ​ണ്ടാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് കു​ത്ത​നെ ഇ​ടി​വു സം​ഭ​വി​ച്ചു. സ്ത്രീ​പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. രാ​മ​ലീ​ല​യ്ക്കു​ശേ​ഷം വ​ന്ന ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ൽ സാ​ന്പ​ത്തി​ക​നേ​ട്ടം കൈ​വ​രി​ച്ചി​ല്ല. ന​ല്ല സി​നി​മ പോ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്ക​പ്പെ​ട്ടു. കു​റ്റ​വാ​ളി​യോ​ടെ​ന്ന​പോ​ലെ പ​ക​യോ​ടെ​യാ​ണ് പൊ​തു​സ​മൂ​ഹം ദി​ലീ​പി​നോ​ട് പെ​രു​മാ​റി​യ​ത്. ക​മ്മാ​ര​സം​ഭ​വം, കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ, ശു​ഭ​രാ​ത്രി, ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യേ​ൽ, മൈ ​സാ​ന്‍റ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ, വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ, ബാ​ന്ദ്ര, ത​ങ്ക​മ​ണി, പ​വി കെ​യ​ർ ടേ​ക്ക​ർ, പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി എ​ന്നി​വ​യാ​ണ് കേ​സി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് ചി​ത്രം. പ​ല​തും മി​ക​ച്ച സി​നി​മ​യാ​യി​രു​ന്നി​ട്ടും നെ​ഗ​റ്റീ​വ് പ്ര​ച​ര​ണ​ത്തി​ൽ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ളി​ത്തി​ര​യി​ലും പി​ന്നി​ലും

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി ആ​യാ​ണ് ദി​ലീ​പ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്ക​വെ എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മാ​ത്തെ കൊ​ട്ടാ​രം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്തു. ഖു​ശ്ബു​വും സു​രേ​ഷ് ഗോ​പി​യു​മാ​യി​രു​ന്നു മ​റ്റു താ​ര​ങ്ങ​ൾ. തു​ട​ർ​ന്ന്, ദി​ലീ​പി​ന്‍റെ ക​രി​യ​ർ ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ വാ​ണി​ജ്യ​ചേ​രു​വ​ക​ളി​ലൊ​ന്നാ​യി ആ​ലു​വ​ക്കാ​ര​ൻ മാ​റി. സ​ല്ലാ​പം എ​ന്ന സി​നി​മ​യാ​ണ് ദി​ലീ​പി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​യ​ത്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ​ഹി​റ്റു​ക​ൾ പു​റ​ത്തി​റ​ങ്ങി.

മ​ഞ്ജു​വു​മാ​യു​ള്ള വി​വാ​ഹം

മ​ഞ്ജു വാ​ര്യ​രു​ടെ വി​വാ​ഹ​ശേ​ഷം ദി​ലീ​പി​ന്‍റെ ക​രി​യ​റി​ൽ വീ​ണ്ടും വ​ൻ​ഹി​റ്റു​ക​ൾ പി​റ​ന്നു. മ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ലി​ൽ അ​വ​രു​ടെ ആ​രാ​ധ​ക​രും ദി​ലീ​പി​നെ സ്നേ​ഹി​ച്ചു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ദി​ലീ​പ് കൈ​വ​ച്ചു. ചാ​ന്തു​പൊ​ട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ​ക​ഥ​പാ​ത്ര​ങ്ങ​ളാ​യും താ​രം എ​ത്തി. മി​സ്റ്റ​ർ മ​രു​മ​ക​ൻ, മീ​ശ​മാ​ധ​വ​ൻ, ല​യ​ൺ, റ​ൺ​വേ, സി​ഐ​ഡി മൂ​സ, വെ​ട്ടം, പാ​ണ്ടി​പ്പ​ട തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളും ദി​ലീ​പി​ന്‍റെ താ​ര​സിം​ഹാ​സ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ള​ത്തി​ല താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാ​ലോ​ക​ത്തെ ദി​ലീ​പി​ന്‍റെ മേ​ൽ​ക്കോ​യ്മ ശ​ക്ത​മാ​ക്കി.

ഇ​നി​യെ​ന്ത്

താ​രം ത​ന്‍റെ സു​വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് കേ​സി​ൽ അ​ക​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ‌ കു​റ്റ​വി​മു​ക്ത​നാ​യി തി​ര​ച്ചെ​ത്തി​യെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ശ​ത്രു​താ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നീ​ക്കം ഭാ​വി​സി​നി​മ​ക​ളെ​യും ബാ​ധി​ക്കു​മോ എ​ന്നു കാ​ണേ​ണ്ട​താ​ണ്. ഭ​ഭ​ബ- ആ​ണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി ഡ​ബ്ബിം​ഗ് ജോ​ലി​ക​ൾ ദി​ലീ​പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​നി താ​ര​ത്തി​ന്‍റെ ഭാ​വി പ്രോ​ജ​ക്ട​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാ​ൻ ക​ഴി​യും. കു​റ്റ​വി​മു​ക്ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ താ​ര​ത്തെ തി​രി​ച്ചെ​ടു​ക്കും.

SUNDAY DEEPIKA

ക​ഥ​ക​ളി​യു​ടെ കൃ​ഷ്ണ​ഗാ​ഥ

ശ​താ​ഭി​ഷേ​ക നി​റ​വി​ലാ​ണ് ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ഡോ. ​സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി. ക​ഥ​ക​ളി​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച​യാ​ൾ. ക​ഥ​ക​ളി​ലോ​ക​ത്ത് പ​ര​ക്കേ സ്വീ​കാ​ര്യ​നാ​യ, നാ​ട​ക​വും ഫു​ട്ബോ​ളും ഇ​ഷ്ട​പ്പെ​ടു​ന്ന അ​ദ്ദേ​ഹ​വു​മാ​യി ക​ഥ​ക​ളി ക​ലാ​കാ​രി​കൂ​ടി​യാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ന​ട​ത്തു​ന്ന സം​ഭാ​ഷ​ണം...

കൃ​ഷ്ണ​ന്‌​കു​ട്ടി ആ​ശാ​ൻ ക​ഥ​ക​ളി​ജീ​വി​തം ആ​രം​ഭി​ച്ചി​ട്ട് എ​ഴു​പ​തു​വ​ർ​ഷ​ത്തോ​ള​മാ​കു​ന്നു​വെ​ന്ന​റി​യാം. ക​ഥ​ക​ളി​യി​ലേ​ക്കെ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ്?

ഞാ​ൻ ജ​നി​ച്ച​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചെ​ർ​പ്പു​ള​ശേ​രി എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്. തൊ​ട്ട​ടു​ത്തു വെ​ള്ളി​നേ​ഴി, വാ​ഴേ​ങ്ക​ട, കാ​റ​ൽ​മ​ണ്ണ എ​ന്നീ സ്ഥ​ല​ങ്ങ​ൾ. ക്ഷേ​ത്ര​സം​ബ​ന്ധി​യാ​യ ക​ല​ക​ളും നാ​ട​ക​വു​മൊ​ക്കെ നി​റ​ഞ്ഞ നാ​ടു​ക​ൾ. ഇ​തി​ൽ ക​ഥ​ക​ളി​ക്കു പ്രാ​ധാ​ന്യം​കൂ​ടും. പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഒ​ന്നി​ല​ധി​കം ദി​വ​സ​ങ്ങ​ളി​ലെ ക​ഥ​ക​ളി മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും സ്ഥി​ര​മാ​ണ്. ഇ​തെ​ല്ലാം ക​ണ്ടും കേ​ട്ടു​മാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്.

. പ​ല പ്ര​മു​ഖ​രു​ടെ​യും ക​ഥ​ക​ളി പ​ഠ​ന​ത്തി​നു നി​ദാ​നം ദാ​രി​ദ്ര്യാ​വ​സ്ഥ​യാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ആ​ശാ​ന് അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നോ?

എ​ന്‍റെ അ​ച്ഛ​ൻ പി​ലാ​ശേ​രി രാ​വു​ണ്ണി​നാ​യ​ർ, അ​മ്മ കി​ഴ​ക്കേ​പ്പാ​ട്ട് ജാ​ന​കി​യ​മ്മ. ഞ​ങ്ങ​ൾ പ​ത്തു​മ​ക്ക​ൾ. ചെ​ർ​പ്പു​ള​ശേ​രി സെ​ന്‍റ​റി​ൽ ഒ​രു ചാ​യ​ക്ക​ട​യു​ണ്ടാ​യി​രു​ന്നു അ​ച്ഛ​ന്. സാ​മാ​ന്യം​തി​ര​ക്കു​ള്ള ക​ട. കൂ​ടാ​തെ സ്വ​ന്ത​മാ​യി ഇ​രു​പ്പൂ​കൃ​ഷി​നി​ല​വു​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ സു​ഭി​ക്ഷ​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ദാ​രി​ദ്ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഇ​ഷ്ടം​കൊ​ണ്ട​ല്ലാ​തെ മ​റ്റൊ​ന്നും​കൊ​ണ്ട​ല്ല ഞാ​ൻ ക​ഥ​ക​ളി​യി​ലേ​ക്കെ​ത്തി​യ​ത്.

. കു​ടും​ബ​ത്തി​ലെ ക​ലാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം?

അ​ച്ഛ​ൻ പു​ല്ലാ​ങ്കു​ഴ​ൽ വാ​യി​ച്ചി​രു​ന്നു. സ്വ​ന്ത​മാ​യി പു​ല്ലാ​ങ്കു​ഴ​ൽ നി​ർ​മി​ച്ചാ​ണ് വാ​യി​ക്കു​ക. ഹാ​ർ​മോ​ണി​യ​വും മീ​ട്ടാ​ന​റി​യും. അ​മ്മ കൈ​കൊ​ട്ടി​ക്ക​ളി ക​ളി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​പൂ​ർ​വ​മാ​യ പ​ല പാ​ട്ടു​ക​ളും ഹൃ​ദി​സ്ഥ​മാ​യി​രു​ന്നു. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ മ​ക്ക​ളെ​യും​കൂ​ട്ടി പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്കു​പോ​കും. നൂ​റു​ശ​ത​മാ​നം ക​ല ആ​സ്വ​ദി​ച്ചി​രു​ന്ന കു​ടും​ബ​മാ​യി​രു​ന്നു.

. സ്‌​കൂ​ൾ പ​ഠ​ന​കാ​ലം എ​ങ്ങ​നെ ഓ​ർ​ക്കു​ന്നു?

ചെ​ർ​പ്പു​ള​ശേ​രി സ്‌​കൂ​ളി​ലാ​ണ് ഞാ​ൻ അ​ഞ്ചാം ക്ലാ​സു​വ​രെ പ​ഠി​ച്ചി​രു​ന്ന​ത്. ആ​റു​മു​ത​ൽ കാ​റ​ൽ​മ​ണ്ണ ന​രി​പ്പ​റ്റ​മ​ന വ​ക ഹ​യ​ർ എ​ല​മെ​ന്‍റ​റി സ്‌​കൂ​ളി​ലേ​ക്കു​മാ​റി. കാ​റ​ല്‌​മ​ണ്ണ സ്‌​കൂ​ൾ വി​വി​ധ ക​ല​ക​ളു​ടെ പ​ഠ​ന​കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്നു. അ​തി​ൽ പു​ൽ​പ്പാ​യ​നെ​യ്ത്തും നാ​ട​ക​വും ഫു​ട്ബോ​ളു​മാ​യി​രു​ന്നു എ​നി​ക്ക് ക​മ്പം.

. ആ​ശാ​നെ​പ്പോ​ലെ മു​തി​ര്‌​ന്ന ക​ലാ​കാ​ര​ന് നാ​ട​ക​വും ഫു​ട്ബോ​ളും ഇ​ഷ്ട​മാ​യി​രു​ന്നു എ​ന്ന​ത് അ​ദ്‌​ഭു​ത​മാ​ണ്?

കാ​റ​ൽ​മ​ണ്ണ​യും ചെ​ർ​പ്പു​ള​ശേ​രി​യു​മൊ​ക്കെ അ​ന്നേ നാ​ട​ക​ത്തി​നും ഫു​ട്ബോ​ളി​നും പേ​രു​കേ​ട്ട സ്ഥ​ല​ങ്ങ​ളാ​ണ്. പ​റ്റു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ കാ​ണാ​നും അ​റി​യാ​നും ഞാ​ൻ ശ്ര​മി​ച്ചി​രു​ന്നു. നാ​ട​കം ക​ണ്ടി​രു​ന്നു. പി​ന്നീ​ട് സ്‌​കൂ​ൾ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു. ഫു​ട്ബാ​ൾ ഒ​രു​പ​ടി​കൂ​ടി മു​ന്നോ​ട്ടു​പോ​യി. സ്‌​കൂ​ൾ ടീം ​ക്യാ​പ്റ്റ​ൻ​വ​രെ ആ​യി. അ​ന്ന​ത്തെ മ​ദി​രാ​ശി​യി​ൽ​വ​രെ​പോ​യി ക​ളി​ച്ചു. ക​പ്പും നേ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ളും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ഫു​ട്ബാ​ൾ കാ​ണും. മ​റ​ഡോ​ണ​യാ​ണ് ഇ​ഷ്ട ക​ളി​ക്കാ​ര​ൻ.

. ക​ഥ​ക​ളി ആ​രം​ഭം എ​ങ്ങ​നെ​യാ​യി​രു​ന്നു?

ക​ഥ​ക​ളി​യോ​ടു​ള്ള ഇ​ഷ്ടം ക്ര​മേ​ണ കൂ​ടി​ക്കൂ​ടി​വ​ന്നു. പ​ഠ​ന​ത്തി​ന്‍റെ ഒ​രു ഘ​ട്ട​മാ​ണ് അ​ന്ന് എ​ട്ടാം​ക്ലാ​സ്. ഇ​എ​സ്എ​ൽ​സി എ​ന്നാ​ണ് പ​റ​യു​ക. മ​ദി​രാ​ശി സ​ർ​ക്കാ​രി​ന്‍റെ എ​ല​മെ​ന്‍റ​റി സ്‌​കൂ​ൾ ലീ​വിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യാ​ണ് ഫൈ​ന​ൽ. അ​ത് പാ​സാ​യാ​ൽ ടി​ടി​സി​ക്കു പോ​കാം. എ​ന്‍റെ ജ്യേ​ഷ്‌​ഠ​ത്തി അ​താ​ണ് ചെ​യ്ത​ത്. ഞാ​നും പ​രീ​ക്ഷ ജ​യി​ച്ച​താ​യി ഫ​ലം വ​ന്നു. സാ​മാ​ന്യം മാ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്ക് മു​ൻ​പു​ത​ന്നെ എ​ന്‍റെ തു​ട​ർ​ന്നു​ള്ള തീ​രു​മാ​നം എ​ന്താ​ണെ​ന്ന് അ​ച്ഛ​നും അ​മ്മ​യും ചോ​ദി​ച്ചു. ക​ഥ​ക​ളി മ​ന​സി​ൽ ഉ​റ​ച്ച​തു​കൊ​ണ്ട് ഇ​നി ക​ഥ​ക​ളി പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന് ഞാ​ൻ അ​റി​യി​ച്ചു.

. അ​ങ്ങ​നെ സ​ദ​ന​ത്തി​ൽ ചേ​രു​ക​യാ​യി​രു​ന്നോ?

അ​ല്ല. അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ക​ഥ​ക​ളി ആ​ചാ​ര്യ​ൻ പ​ദ്മ​ശ്രീ വാ​ഴേ​ങ്ക​ട കു​ഞ്ചു​നാ​യ​ർ ആ​ശാ​ൻ. അ​ച്ഛ​ൻ ആ​ശാ​നോ​ട് കാ​ര്യം പ​റ​യാ​മെ​ന്നു പ​റ​ഞ്ഞു. കു​റ​ച്ചു​ദി​വ​സം ഞാ​ൻ കാ​ത്തു. അ​ച്ഛ​ൻ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഒ​രു​ദി​വ​സം സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​സ​മ​യ​ത്തു ഞാ​ൻ നേ​രെ വാ​ഴേ​ങ്ക​ട​യ്ക്കു ന​ട​ന്നു. ആ​ശാ​നെ ക​ണ്ടു കാ​ര്യം പ​റ​ഞ്ഞു. ആ​ശാ​ൻ അ​ന്ന് കോ​ട്ട​യ്ക്ക​ൽ പി​എ​സ്‌​വി നാ​ട്യ​സം​ഘ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പ​ക്ഷേ അ​വി​ടെ കു​ട്ടി​ക​ളെ എ​ടു​ത്തു. അ​തു​കൊ​ണ്ടു ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ന്നെ ചേ​ർ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു ക​ലാ​മ​ണ്ഡ​ലം പ​ദ്മ​നാ​ഭ​ൻ​നാ​യ​രാ​ശാ​ന് ഒ​രു ക​ത്തു ത​ന്നു.

. പി​ന്നെ ആ​ശാ​ൻ എ​ങ്ങ​നെ സ​ദ​നം ആ​യി?

അ​ന്ന് എ​ന്‍റെ സ​ഹോ​ദ​രി പേ​രൂ​ർ ഗാ​ന്ധി​സേ​വാ സ​ദ​ന​ത്തി​ൽ ടി​ടി​സി​ക്കു പ​ഠി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ ഒ​രു ക​ഥ​ക​ളി​വി​ഭാ​ഗ​വും ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രു​ദി​വ​സം കു​ഞ്ചു​നാ​യ​ർ ആ​ശാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ശി​ഷ്യ​രി​ലൊ​രാ​ളാ​യ കോ​ട്ട​യ്ക്ക​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​മ്പ്രാ​ന്തി​രി ആ​ശാ​ൻ വീ​ട്ടി​ലെ​ത്തി. എ​ന്നോ​ട് സ​ദ​ന​ത്തി​ൽ വ​ന്നു ചേ​ര​ണം എ​ന്ന് അ​റി​യി​ച്ചു. 1956ൽ, ​പ​തി​ന​ഞ്ചാം​വ​യ​സി​ല്‌ ഞാ​ൻ സ​ദ​ന​ത്തി​ലെ​ത്തി.

. ഗാ​ന്ധി​സേ​വാ​സ​ദ​നം, ക​ലാ​ലോ​ക​ത്ത് ആ ​പേ​രു​ത​ന്നെ വി​ചി​ത്ര​മാ​ണ​ല്ലോ?

അ​തേ. കു​മാ​രേ​ട്ട​ൻ എ​ന്ന് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ കെ. ​കു​മാ​ര​ൻ സ്ഥാ​പി​ച്ച​താ​ണ് ഗാ​ന്ധി​സേ​വാ​സ​ദ​നം. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പേ​രൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ലെ​ത്തി സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി സ്ഥാ​പി​ച്ച പ്ര​സ്ഥാ​ന​മാ​ണ​ത്. വി​വി​ധ തൊ​ഴി​ലു​ക​ൾ അ​ഭ്യ​സി​പ്പി​ക്കു​ക, ക​ലാ​പ​ഠ​നം, സ്‌​കൂ​ൾ തു​ട​ങ്ങി​യ​വ കു​മാ​രേ​ട്ട​ൻ ആ​രം​ഭി​ച്ചു. അ​തി​ലൊ​ന്നാ​ണ് ക​ഥ​ക​ളി വി​ദ്യാ​ല​യം. എ​ല്ലാ​വ​രും എ​ല്ലാം പ​ഠി​ക്ക​ണം. എ​ല്ലാ തൊ​ഴി​ലും ചെ​യ്യ​ണം. തി​ക​ച്ചും ഗാ​ന്ധി​യ​ൻ ജീ​വി​ത​രീ​തി.

. ഗാ​ന്ധി​സ​വും ആ​ശാ​ന്‍റെ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി അ​ല്ലേ?

തീ​ർ​ച്ച​യാ​യും. സ്വ​ത​വേ എ​നി​ക്ക് എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യാ​നും അ​റി​യാ​നും ഇ​ഷ്ട​മാ​ണ്. പാ​ത്ര​നി​ർ​മാ​ണം, വ​സ്ത്ര​നി​ർ​മാ​ണം, പാ​ച​കം, ഇ​ല​ക്ട്രീ​ഷ്യ​ൻ വ​ർ​ക്ക് തു​ട​ങ്ങി കു​മാ​രേ​ട്ട​ൻ അ​ക്കാ​ല​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ചു​മ​രെ​ഴു​താ​നും മൈ​ക്ക് ഓ​പ്പ​റേ​റ്റ​റാ​യും​വ​രെ ഞാ​ൻ പോ​യി​രു​ന്നു. ഇ​ന്നും വീ​ട്ടി​ൽ ഒ​രു ജോ​ലി ആ​വ​ശ്യം​വ​ന്നാ​ൽ പ​ര​മാ​വ​ധി ഞാ​ൻ ശ്ര​മി​ച്ച​ശേ​ഷ​മേ മ​റ്റൊ​രാ​ളെ സ​ഹാ​യ​ത്തി​നു വി​ളി​ക്കൂ. അ​തോ​ടൊ​പ്പം ക​ഥ​ക​ളി അ​ഭ്യ​സി​ച്ചു​വെ​ന്നു പ്ര​ത്യേ​കം പ​റ​യേ​ണ്ട​ല്ലോ.

. അ​ക്കാ​ല​ത്തെ ക​ഥ​ക​ളി​പ​ഠ​ന​രീ​തി എ​ങ്ങ​നെ​യാ​യി​രു​ന്നു‍?

പു​ല​ർ​ച്ചെ മൂ​ന്നു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ​ഠ​നം. മൂ​ന്നി​ന് എ​ഴു​ന്നേ​റ്റാ​ൽ ക​ണ്ണു​സാ​ധ​കം, കാ​ൽ​സാ​ധ​കം, ഉ​ഴി​ച്ചി​ൽ ഏ​ഴു​മ​ണി​വ​രെ നീ​ളും. തു​ട​ർ​ന്ന് കു​ളി, ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ ഒ​ൻ​പ​തു​മു​ത​ൽ 12 വ​രെ ചൊ​ല്ലി​യാ​ട്ടം. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ വീ​ണ്ടും ചൊ​ല്ലി​യാ​ട്ടം, കു​ളി, സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യൊ​ക്കെ ക​ഴി​ഞ്ഞാ​ൽ ഏ​ഴു​മു​ത​ൽ വീ​ണ്ടും ഒ​മ്പ​തു​വ​രെ പ​ഠ​നം. ഇ​താ​ണ് സാ​മാ​ന്യേ​ന​യു​ള്ള ദി​ന​ച​ര്യ. പ്ര​ധാ​ന ഗു​രു​നാ​ഥ​നാ​യ തേ​ക്കി​ൻ​കാ​ട്ടി​ൽ രാ​വു​ണ്ണി നാ​യാ​രാ​ശാ​ന് ഉ​റ​ക്കം കു​റ​വാ​യി​രു​ന്നു. പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ സ​മ​യം നോ​ക്കു​ക​യി​ല്ല. അ​തു​കൊ​ണ്ടു ഉ​ച്ച​യും രാ​ത്രി​യു​മൊ​ന്നും പ​ല​പ്പോ​ഴും അ​റി​യു​ക​യി​ല്ല. ക​ഴി​യു​മ്പോ​ൾ നി​ർ​ത്തും അ​ത്ര​മാ​ത്രം.

. ആ​ശാ​ന്‍റെ അ​ധ്യാ​പ​ക​രെ​ക്കു​റി​ച്ചു പ​റ​യൂ..

ആ​ദ്യം അ​ഭ്യ​സി​പ്പി​ച്ച​ത് കോ​ട്ട​യ്ക്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യാ​രാ​ശാ​നും കോ​ട്ട​യ്ക്ക​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​മ്പ്രാ​ന്തി​രി ആ​ശാ​നും. ആ​റു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ തേ​ക്കി​ൻ​കാ​ട്ടി​ൽ രാ​വു​ണ്ണി​നാ​യാ​രാ​ശാ​ന്‌ അ​ഭ്യ​സി​പ്പി​ക്കാ​നെ​ത്തി. അ​ഞ്ചു​വ​ര്‌​ഷ​ത്തോ​ളം ആ​ശാ​ൻ ത​ന്നെ​യാ​യി​രു​ന്നു. അ​ഭ്യാ​സ​ത്തി​ന്‍റെ അ​വ​സാ​ന​കാ​ലം ആ​യ​പ്പോ​ൾ ആ​ശാ​ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ആ​രം​ഭി​ച്ചു. പ​ഠി​പ്പി​ക്ക​ൽ നി​റു​ത്തി​യ മ​ട്ടാ​യി. അ​പ്പോ​ൾ ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ വെ​റു​തെ​യി​രി​ക്ക​രു​ത് എ​ന്നു​വ​ച്ചു കു​മാ​രേ​ട്ട​ൻ കൂ​ടി​യാ​ട്ട ആ​ചാ​ര്യ​ൻ പ​ദ്മ​ശ്രീ മ​ണി മാ​ധ​വ​ച്ചാ​ക്യാ​രെ കൊ​ണ്ടു​വ​ന്നു. അ​ദ്ദേ​ഹം ഞ​ങ്ങ​ളെ ക​ണ്ണു​സാ​ധ​കം, അ​ഭി​ന​യം എ​ന്നി​വ അ​ഭ്യ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് പ​ദ്മ​ശ്രീ കീ​ഴ്പ​ട​ത്തി​ൽ കു​മാ​ര​ൻ​നാ​യ​രാ​ശാ​ൻ അ​ധ്യാ​പ​ക​നാ​യെ​ത്തി. അ​ക്കാ​ല​ത്താ​ണ് എ​നി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്കോ​ള​ർ​ഷി​പ് കി​ട്ടി​യ​ത്. അ​തി​ൽ മൂ​ന്നു​കൊ​ല്ലം ഞാ​ൻ കു​മാ​ര​ൻ​നാ​യ​രാ​ശാ​ന്‍റെ കീ​ഴി​ൽ അ​ഭ്യ​സി​ച്ചു. 1965ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഞാ​ൻ പു​റ​ത്തി​റ​ങ്ങി.

. ആ​ശാ​നെ എ​ന്‍റെ കു​ട്ടി​ക്കാ​ല​ത്തു കാ​ണു​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി​വാ​രി​യ​ർ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​നാ​യാ​ണ്. എ​ങ്ങ​നെ ക​ലാ​നി​ല​യ​ത്തി​ലെ​ത്തി?

പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ൾ പി​ന്നെ വേ​ണ്ട​ത് അ​ധ്യാ​പ​ന പ​രി​ച​യ​മാ​ണ​ല്ലോ. ആ​ദ്യം ഞാ​ൻ ക​ഥ​ക​ളി പ​ഠി​പ്പി​ച്ച​ത് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ലീ​വ് വേ​ക്ക​ൻ​സി​യി​ലാ​ണ്. അ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന കാ​ല​ത്താ​ണ് ഉ​ണ്ണാ​യി​വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം ഭാ​ര​വാ​ഹി​ക​ൾ എ​ന്നെ ഇ​വി​ടേ​ക്ക് ക്ഷ​ണി​ച്ച​ത്. അ​ങ്ങ​നെ 1968ൽ ​ആ​യി​രി​ക്ക​ണം ഞാ​ൻ ആ​ദ്യ​മാ​യി ക​ലാ​നി​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി.

. അ​ന്നു​മു​ത​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​നാ​ണ്?

ഇ​വി​ട​ത്തെ അ​ന്ത​രീ​ക്ഷം എ​ന്നെ ഇ​വി​ടെ പി​ടി​ച്ചു​നി​ർ​ത്തി. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം. ക​ലാ​നി​ല​യ​ത്തി​ലെ ജോ​ലി, ധാ​രാ​ളം ക​ളി​ക​ൾ, മി​ക​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ന​ല്ല ക​ഥ​ക​ളി ആ​സ്വാ​ദ​ക​ർ എ​ല്ലാം. കു​റ​ച്ചു​കാ​ല​ത്തി​നു​ശേ​ഷം ഞാ​ൻ ജോ​ലി ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഞാ​ൻ ഈ ​നാ​ട്ടി​ൽ​ത​ന്നെ തു​ട​ർ​ന്നു. കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വി​ടെ​നി​ന്നു​ത​ന്നെ വി​വാ​ഹ​വും ക​ഴി​ച്ചു. സ്ഥി​ര​താ​മ​സ​വു​മാ​യി.

. പി​ന്നീ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ല്ലേ?

ഉ​വ്വ്. വീ​ണ്ടും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഇ​ട​യ്ക്കു​ണ്ടാ​കും. സ​ദ​ന​ത്തി​ൽ കു​മാ​രേ​ട്ട​ൻ വി​ളി​ക്കു​മ്പോ​ൾ പോ​യി അ​ഭ്യ​സി​പ്പി​ക്കും. മൂ​ന്നു​വ​ർ​ഷ​ത്തോ​ളം പാ​റ്റ്‌​ന നൃ​ത്യ​ക​ലാ​മ​ന്ദി​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പ​ഠി​പ്പി​ച്ചു. തു​ട​ർ​ന്ന് 1983ൽ ​കൊ​ല്ലം ക​ഥ​ക​ളി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്തി​ൽ ക​ള​രി ആ​രം​ഭി​ച്ച​പ്പോ​ൾ ക്ഷ​ണി​ച്ച​തി​നെ തു​ട​ർ​ന്നു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​ക​ള​രി നി​ല​ച്ചെ​ങ്കി​ലും 1990 വ​രെ കൊ​ല്ല​ത്തു​ത​ന്നെ താ​മ​സി​ച്ചു. പി​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ത​ന്നെ. മൂ​ന്നു​വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം മാ​ർ​ഗി ക​ഥ​ക​ളി വി​ദ്യാ​ല​യ​ത്തി​ൽ ആ​ചാ​ര്യ​നാ​ണ്.

. ഈ ​അ​നു​ഭ​വ​സ​മ്പ​ത്ത് എ​ങ്ങ​നെ ഉ​പ​കാ​ര​പ്പെ​ട്ടു?

ഒ​രു​വി​ധം എ​ല്ലാ ശൈ​ലി​ക​ളും എ​നി​ക്ക് അ​ഭ്യ​സി​ക്കാ​നാ​യി എ​ന്ന​താ​ണ് വാ​സ്ത​വം. അ​തു പ​ല​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. സ​ദ​നം, ക​ലാ​മ​ണ്ഡ​ലം, ക​ലാ​നി​ല​യം, കൊ​ല്ലം.. ഇ​വി​ട​ങ്ങ​ളി​ലു​ള്ള സ​മ്പ​ർ​ക്കം​കൊ​ണ്ട് ക​ഥ​ക​ളി​യു​ടെ വ്യ​ത്യ​സ്ത വ​ഴി​ക​ൾ അ​റി​യാ​ൻ സാ​ധി​ച്ചു. അ​തു​പോ​ലെ മ​റ്റൊ​ന്നാ​ണ് അ​ര​ങ്ങ​നു​ഭ​വം. തു​ട​ക്കം മു​ത​ൽ വ​ട​ക്ക​ൻ നാ​ടു​ക​ളി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും ഒ​രു​പോ​ലെ എ​നി​ക്ക് ക്ഷ​ണം ല​ഭി​ക്കാ​റു​ണ്ട്. പ്ര​ഗ​ത്‌​ഭ​രാ​യ ക​ലാ​കാ​ര​ന്മാ​ർ, ആ​സ്വാ​ദ​ക​ർ, വ്യ​ത്യ​സ്ത ക​ഥ​ക​ൾ എ​ന്നി​വ​യെ​ല്ലാം എ​നി​ക്കു ന​ൽ​കി​യ അ​റി​വു​ക​ൾ അ​മൂ​ല്യ​മാ​ണ്.

. ആ​ശാ​ന്‍റെ ശി​ഷ്യ​രെ​ക്കു​റി​ച്ചു​കൂ​ടി പ​റ​യൂ..

ദീ​ർ​ഘ​കാ​ലം എ​വി​ടെ​യും തു​ട​രാ​ത്ത​തി​നാ​ൽ പൂ​ർ​ണ​മാ​യി ആ​രെ​യും അ​ഭ്യ​സി​പ്പി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചി​ല്ല. ക​ലാ​മ​ണ്ഡ​ല​ത്തി​ലു​ള്ള​പ്പോ​ൾ രാ​മ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ​ശീ​ന്ദ്ര​ൻ, ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രെ അ​ഭ്യ​സി​പ്പി​ച്ചു. ക​ലാ​നി​ല​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​കു​മാ​ർ, ഗോ​പി തു​ട​ങ്ങി​യ​വ​രാ​യി ശി​ഷ്യ​ർ. സ​ദ​ന​ത്തി​ൽ ഭാ​സി​യ​ട​ക്കം ചി​ല​രു​ണ്ട്. ഇ​വ​രെ​ല്ലാ​വ​രും​ത​ന്നെ ക​ഥ​ക​ളി​ലോ​ക​ത്ത് അം​ഗീ​കാ​രം നേ​ടി​യ​വ​രാ​ണ് എ​ന്ന​തി​ൽ എ​നി​ക്കും അ​ഭി​മാ​നി​ക്കാ​മ​ല്ലോ.

. എ​ല്ലാ ക​ഥ​ക​ളി അ​ര​ങ്ങു​ക​ളി​ലും ആ​ശാ​ന്‍റെ പേ​ര് കേ​ൾ​ക്കാം. എ​ങ്ങ​നെ​യാ​ണ് ഈ ​സ്വീ​കാ​ര്യ​ത ല​ഭി​ച്ച​ത്?

പ​ഠി​ക്കു​ന്ന കാ​ല​ത്തു സ​ദ​ന​ത്തി​നു ധാ​രാ​ളം ക​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കു​മാ​ര​ൻ​നാ​യ​രാ​ശാ​ൻ ട്രൂ​പ് ക​ളി​ക​ളി​ൽ ഞ​ങ്ങ​ൾ ശി​ഷ്യ​ർ​ക്ക് മു​ഖ്യ​വേ​ഷം തീ​രു​മാ​നി​ക്കും. ആ​ശാ​ൻ അ​തു​ക​ണ്ടു ഗു​ണ​ദോ​ഷം പ​റ​ഞ്ഞു​ത​രും. രാ​വു​ണ്ണി​നാ​യ​രാ​ശാ​ന് തെ​ക്ക​ൻ കേ​ര​ള​ത്തി​ലും സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ശാ​ൻ പോ​കു​മ്പോ​ൾ എ​ന്നെ​യാ​ണ് കൂ​ട്ടു​ക. അ​പ്പോ​ൾ അ​വി​ടെ​യും അ​ക്കാ​ലം​മു​ത​ൽ പോ​കാ​നും വേ​ഷ​ങ്ങ​ൾ കെ​ട്ടാ​നും സാ​ധി​ച്ചു. പി​ന്നെ പ​ഠ​നം ക​ഴി​ഞ്ഞ​തു​മു​ത​ൽ എ​നി​ക്ക് അ​ര​ങ്ങി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​പ്പോ​ൾ കി​ട്ടു​ന്ന വേ​ഷ​ങ്ങ​ൾ ഏ​താ​യാ​ലും ആ​ത്മാ​ർ​ഥ​മാ​യി അ​വ​ത​രി​പ്പി​ച്ചു. അ​തു​കൊ​ണ്ടു നാ​ൾ​ക്കു​നാ​ൾ അ​വ​സ​രം ല​ഭി​ച്ചു.

. ആ​ശാ​ന്‍റെ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള വേ​ഷം ശ്രീ​കൃ​ഷ്ണ​നാ​ണ്. എ​ല്ലാ വേ​ഷ​ങ്ങ​ളും കെ​ട്ടും എ​ന്നു​മ​റി​യാം. ആ​ശാ​ന് ഇ​ഷ്ട​പ്പെ​ട്ട വേ​ഷം ഏ​താ​ണ്?

അ​തു പ​റ​യു​ക​യി​ല്ല. എ​ല്ലാ വേ​ഷ​ങ്ങ​ളും ഒ​രേ ആ​ത്മാ​ർ​ഥ​ത​യോ​ടെ അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. അ​താ​ണ് ചെ​യ്യാ​റും. ആ​ദ്യ​കാ​ല​ത്തൊ​ക്കെ കൂ​ടു​ത​ൽ ശാ​രീ​രി​ക അ​ധ്വാ​ന​മു​ള്ള വേ​ഷ​ങ്ങ​ളാ​ണ് എ​നി​ക്ക് സം​ഘാ​ട​ക​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഏ​താ​യാ​ലും സ​ന്തോ​ഷം മാ​ത്രം. പി​ന്നെ ഏ​തു വേ​ഷ​ത്തി​നു​മി​ണ​ങ്ങും എ​ന്നൊ​ക്കെ ആ​സ്വാ​ദ​ക​ർ പ​റ​യു​ന്ന​തി​നു കാ​ര​ണം ഈ​ശ്വ​രാ​നു​ഗ്ര​ഹ​മാ​ണ​ല്ലോ.

. നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള അ​ര​ങ്ങ​നു​ഭ​വ​വും ആ​സ്വാ​ദ​ന​വും വ്യ​ത്യ​സ്ത​മാ​ണോ?

ശ്ര​ദ്ധ അ​വി​ടെ​യും ഇ​വി​ടെ​യു​മു​ണ്ട്. ഇ​വി​ടു​ള്ള​വ​ർ​ക്ക് അ​റി​യു​ന്ന​തു ക​ഥ​ക​ളും പു​രാ​ണ​ങ്ങ​ളു​മാ​ണ​ല്ലോ. അ​റി​യാ​ത്ത​തു​കൊ​ണ്ട് വി​ദേ​ശി​ക​ൾ​ക്കു ശ്ര​ദ്ധ കൂ​ടും. ആ​സ്വാ​ദ​ന​ത്തി​ൽ അ​ച്ച​ട​ക്ക​വും കൂ​ടും. കൃ​ത്യ​നി​ഷ്ഠ അ​വി​ട​ത്തെ അ​ര​ങ്ങു​ക​ളി​ൽ മു​ഖ്യ​മാ​ണ്. മു​ൻ​പ് വി​ദേ​ശ​ത്തു വ​ള​രെ കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ടാ​ണ് ക​ഥ​ക​ളി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് നാ​ട്ടി​ലേ​തു​പോ​ലെ മു​ഴു​രാ​ത്രി, വി​ശ​ദ​മാ​യ അ​വ​ത​ര​ണം എ​ന്നി​വ വി​ദേ​ശ​ത്തു​മാ​യി. നാ​ട്ടി​ലേ​തു​പോ​ലെ​വേ​ണം എ​ന്നാ​ണ് അ​വി​ട​ത്തെ പ​ല സം​ഘാ​ട​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

. പ്ര​ധാ​ന​പ്പെ​ട്ട പ​ല പു​ര​സ്കാ​ര​ങ്ങ​ളും കി​ട്ടി​യി​ട്ടു​ണ്ട്..

ഗു​രു​നാ​ഥ​ന്മാ​രു​ടെ അ​നു​ഗ്ര​ഹം. 1978ലാ​ണ് ആ​ദ്യ പു​ര​സ്കാ​രം. അ​തും കൊ​ല്ല​ത്തു​നി​ന്ന്. പി​ന്നീ​ട് ഇ​ന്നോ​ളം ധാ​രാ​ളം പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ര​ത്ന അ​വാ​ർ​ഡ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം, ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ടൈ​റ്റി​ൽ, തി​രൂ​ർ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി ​ലി​റ്റ് എ​ന്നി​വ​യൊ​ക്കെ കി​ട്ടി.

. ആ​ശാ​ന് കു​ടും​ബം ന​ൽ​കു​ന്ന പി​ന്തു​ണ?

തു​ട​ക്കം മു​ത​ൽ സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത ജീ​വി​ത​മാ​യ​തി​നാ​ൽ കി​ട്ടു​ന്ന​ത് ദു​ർ​വ്യ​യം​ചെ​യ്യു​ക പ​തി​വി​ല്ല. ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ചു വീ​ട്, ഭാ​ര്യ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​റ​വേ​റ്റി എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ക​ഥ​ക​ളി എ​ന്നാ​ല്‌ പ്ര​ധാ​ന​മാ​ണ്. മ​ക​ന്‌ പ​ഠി​ച്ചി​ട്ടു​ണ്ട്, മ​ക​ള്‌ ന​ര്‌​ത്ത​കി​യാ​ണ്. അ​ന്നും ഇ​ന്നും കു​ടും​ബം ഒ​ഴി​വാ​ക്കി മ​റ്റൊ​രു ജീ​വി​തം ഇ​ല്ല.

. ഇ​തി​നി​ട​യി​ൽ സി​നി​മ​യി​ലും നാ​യ​ക​നാ​യി?

1989ൽ ​ആ​ണ​ത്. കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​ർ ര​ചി​ച്ച് ജി. ​അ​ര​വി​ന്ദ​ൻ സം​വി​ധാ​നം​ചെ​യ്ത മാ​റാ​ട്ടം. ഷാ​ജി എ​ൻ. ക​രു​ൺ ആ​യി​രു​ന്നു കാ​മ​റ. ഊ​ർ​മി​ള ഉ​ണ്ണി നാ​യി​ക. കു​റി​യേ​ട​ത്തു താ​ത്രി​യു​ടെ സ്മാ​ർ​ത്ത വി​ചാ​രം സം​ബ​ന്ധി​ച്ച ക​ഥ. ക​ഥ​ക​ളി ക​ലാ​കാ​ര​നോ​ട് ത​മ്പു​രാ​ട്ടി​ക്കു തോ​ന്നു​ന്ന ഭ്ര​മം. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് സി​നി​മ.

. ആ​ശാ​ൻ ഈ ​പ്രാ​യ​ത്തി​ലും അ​ഭി​ന​യി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ യാ​ത്ര​ക​ൾ, ഉ​റ​ക്ക​മൊ​ഴി​ച്ചു​ള്ള അ​വ​ത​ര​ണം. ഞ​ങ്ങ​ൾ​ക്ക് അ​ദ്‌​ഭു​ത​മാ​ണ്. ആ​ശാ​ൻ എ​ങ്ങ​നെ സ്വ​യം നോ​ക്കി​ക്കാ​ണു​ന്നു?

പ​ഠി​ക്കു​ന്ന കാ​ലം​മു​ത​ൽ വേ​ഷം​കെ​ട്ടു​ക എ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു ഒ​രേ​യൊ​രു ആ​ഗ്ര​ഹം. ബാ​ക്കി​യൊ​ന്നും അ​ന്നും ഇ​ല്ല ഇ​ന്നു​മി​ല്ല. വേ​ഷം, പ്ര​തി​ഫ​ലം, സ​ഹ ക​ലാ​കാ​ര​ന്മാ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഒ​ന്നും എ​ന്‍റെ മ​ന​സി​ലേ​ക്ക് വ​രി​ക​യി​ല്ല. ക​ളി​ക്കു ക്ഷ​ണി​ച്ചാ​ൽ പോ​വു​ക അ​തു​മാ​ത്രം ആ​യി​രു​ന്നു ഇ​ത്ര​യും​കാ​ലം. ഇ​പ്പോ​ൾ പ്രാ​യ​ത്തി​ന്‍റെ​താ​യ ചി​ല നി​ബ​ന്ധ​ന​ക​ൾ വ​യ്ക്കാ​റു​ണ്ടെ​ങ്കി​ലും അ​തും ഈ ​അ​ടു​ത്തു​മാ​ത്രം തു​ട​ങ്ങി​യ​താ​ണ്. ആ ​മ​ന​സ് നി​ല​നി​ര്‌​ത്താ​ന്‌ ക​ഴി​ഞ്ഞു. പി​ന്നെ ആ​രോ​ഗ്യം അ​തും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ല​നി​ര്‌​ത്തു​ക. മ​ന​സി​നും ആ​രോ​ഗ്യ​ത്തി​നും ദോ​ഷ​മാ​യി ഭ​വി​ക്കു​ന്ന ഒ​ന്നും ചെ​യ്യു​ക​യോ, ഉ​പ​യോ​ഗി​ക്കു​ക​യോ ഇ​ല്ല.

. ഞാ​ൻ ചെ​റു​പ്പ​ത്തി​ൽ ക​ഥ​ക​ളി​വേ​ഷം കെ​ട്ടി​യി​രു​ന്ന​പ്പോ​ൾ ആ​ശാ​ൻ കാ​ണാ​ൻ വ​ന്നി​രു​ന്നു. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കെ​ട്ടി​യ​പ്പോ​ഴും ആ​ശാ​ൻ മു​ഴു​വ​നി​രു​ന്നു ക​ണ്ടു. ആ​ശാ​ൻ ഒ​രു ന​ല്ല ഒ​രു ക​ഥ​ക​ളി പ്രേ​ക്ഷ​ക​ൻ കൂ​ടി​യാ​ണ്്?

ക​ഥ​ക​ളി കാ​ണാ​ൻ അ​വ​സ​ര​മു​ള്ളി​ട​ത്തോ​ളം കാ​ണും. ആ​രു​ടെ എ​ന്നി​ല്ല. ഞാ​നു​ള്ള പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ എ​ന്‍റെ വേ​ഷ​ത്തി​നു​മു​മ്പു​ള്ള​തും ക​ഴി​ഞ്ഞു​ള്ള​തും കാ​ണും. ബി​ന്ദു എ​ന്ന കു​ട്ടി​യു​ടെ വേ​ഷം ക​ണ്ട അ​തേ കൗ​തു​കം ര​ണ്ടു​വ​ർ​ഷം മു​ൻ​പ് മ​ന്ത്രി ക​ളി​ച്ച​പ്പോ​ഴും എ​നി​ക്കു​ണ്ട്. ഒ​ന്നാം​ദി​വ​സം ദ​മ​യ​ന്തി​യാ​ണ​ല്ലോ ടീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച​ത്. ഒ​ട്ടും ചെ​റി​യ ഒ​രു വേ​ഷ​മ​ല്ല. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന ഒ​റ്റ രം​ഗം. വി​വി​ധ ഭാ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും വേ​ണം. പ​ദം, മു​ദ്ര, ക​ലാ​ശ​ങ്ങ​ള്‌. ഈ ​തി​ര​ക്കി​നി​ട​യി​ലും അ​തെ​ല്ലാം ഒ​ട്ടും പി​ഴ​യ്ക്കാ​തെ അ​വ​ത​രി​പ്പി​ച്ച​ത് ക​ണ്ട​പ്പോ​ൾ ആ​ശ്ച​ര്യ​മാ​ണ് തോ​ന്നി​യ​ത്. തി​ക​ച്ചും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

. പു​തി​യ ത​ല​മു​റ​യ്ക്ക് ന​ൽ​കാ​നു​ള്ള ഉ​പ​ദേ​ശം?

ക​ല എ​ന്ന​തൊ​രു സം​സ്കാ​ര​മാ​ണ്. മ​റ്റു​ള്ള​വ​രെ ആ​ന​ന്ദി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രാ​ണ് ക​ലാ​കാ​ര​ന്മാ​ർ. അ​തി​നാ​ദ്യം സ്വ​യം പാ​ക​മാ​വ​ണം. മ​റ്റു​ള്ള​വ​രോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം. ക​ഴി​യു​ന്ന​ത്ര വി​ദ്യാ​ഭ്യാ​സം നേ​ട​ണം. കു​ടും​ബ​ത്തി​നു ദോ​ഷം​വ​രു​ന്ന രീ​തി​യി​ൽ ജീ​വി​ക്ക​രു​ത്. സ​ർ​വോ​പ​രി ആ​ത്മാ​ർ​ഥ​മാ​യി ക​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ബാ​ക്കി​യെ​ല്ലാം തേ​ടി​യെ​ത്തി​ക്കൊ​ള്ളും.

SUNDAY DEEPIKA

എ​പ്പോ​ഴും ന​മ്മെ കേ​ൾ​ക്കു​ന്ന​വ​ൻ

ഒ​രു പോ​സ്റ്റ് ഓ​ഫീ​സാ​ണ് രം​ഗം. ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു സ്ത്രീ ​കോ​പാ​കു​ല​യാ​യി കൗ​ണ്ട​റി​ലെ​ത്തി. ""എ​ന്താ​ണ് പ്ര​ശ്നം?'' ജീ​വ​ന​ക്കാ​രി ശാ​ന്ത​യാ​യി ചോ​ദി​ച്ചു. ""ഞാ​ൻ ഷോ​പ്പിം​ഗി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു​തു​ട​ങ്ങി. ""വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ ഒ​രു കാ​ർ​ഡ് ക​ണ്ടു. പോ​സ്റ്റ്മാ​ൻ ഒ​രു പാ​ഴ്സ​ൽ എ​ത്തി​ക്കാ​ൻ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.''

ഒ​രു​നി​മി​ഷം ശ്വാ​സം വ​ലി​ച്ചു​വി​ട്ട് ആ ​സ്ത്രീ തു​ട​ർ​ന്നു: ""എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഇ​ന്നു മു​ഴു​വ​ൻ​സ​മ​യ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​രും ബെ​ൽ അ​ടി​ച്ച​താ​യി അ​ദ്ദേ​ഹം കേ​ട്ടി​ല്ല എ​ന്നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്!'' ജീ​വ​ന​ക്കാ​രി ഉ​ട​നെ ക്ഷ​മാ​പ​ണം​ചെ​യ്ത് അ​ക​ത്തു​പോ​യി പാ​ഴ്സ​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖം തെ​ളി​ഞ്ഞു. ""എ​ത്ര നാ​ളാ​യി ഇ​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു.

അ​പ്പോ​ൾ കൗ​തു​ക​പൂ​ർ​വം ജീ​വ​ന​ക്കാ​രി ചോ​ദി​ച്ചു: ""എ​ന്താ​ണ് ഈ ​പാ​ഴ്സ​ലി​ൽ?'' ഉ​ട​നെ അ​ഭി​മാ​ന​പൂ​ർ​വം ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ ഹി​യ​റിം​ഗ് എ​യ്ഡ്.'' ഒ​രു നി​മി​ഷ​ത്തെ നി​ശ​ബ്ദ​ത. എ​ന്നി​ട്ട് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു: ""ഇ​നി ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ൽ അ​ദ്ദേ​ഹം കേ​ൾ​ക്കും!''

ഈ ​ക​ഥ ര​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഒ​രു കാ​ര്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നാം ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ചെ​വി കേ​ൾ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ. വേ​റൊ​രു​കാ​ര്യം- ചെ​വി​യു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ന​മ്മെ എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, ചി​ല ആ​ളു​ക​ൾ​ക്ക് ന​മ്മെ കേ​ൾ​ക്കു​വാ​ൻ താ​ല്പ​ര്യം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണോ? ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം ഉ​ട​നെ കാ​ണാ​തെ​വ​രു​ന്പോ​ൾ ചി​ല​പ്പോ​ൾ നാം ​സം​ശ​യി​ച്ചു​പോ​യേ​ക്കാം. എ​ന്നാ​ൽ സം​ശ​യി​ക്കേ​ണ്ട. ന​മ്മു​ടെ പ്രാ​ർ​ഥ​ന എ​പ്പോ​ഴും ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. അ​തു​മ​ല്ല, ന​മ്മു​ടെ സ്നേ​ഹ​മ​സൃ​ണ​മാ​യ പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കാ​ൻ എ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​വ​നു​മാ​ണ് അ​വി​ടു​ന്ന്.

എ​ങ്ങ​നെ​യാ​ണ് ദൈ​വ​ത്തി​ന് എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക? ദൈ​വ​ത്തി​ന് ഒ​രു കാ​ര്യ​ത്തി​ലും പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. ന​മ്മെ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത നി​മി​ഷ​മോ ശ്ര​ദ്ധ പ​ത​റി​പ്പോ​കു​ന്ന സ​മ​യ​മോ ന​മ്മെ മ​റ​ക്കു​ന്ന സ​മ​യ​മോ അ​വി​ടു​ത്തേ​ക്കി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തി​ൽ അ​വി​ട​ത്തെ ചെ​വി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു'' (സ​ങ്കീ 34:15)

അ​തു​പോ​ലെ ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""പ്രാ​ർ​ഥി​ച്ചു​തീ​രും​മു​ന്പേ ഞാ​ൻ അ​തു കേ​ൾ​ക്കും'' (ഏ​ശ​യ്യാ 65:24). ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ വാ​ക്കു​ക​ളു​ടെ മ​ഹ​ത്വം​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ സ്നേ​ഹം മ​ഹ​ത്താ​യ​തു​കൊ​ണ്ടാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് നാം ​അ​തി​ന് അ​ർ​ഹ​രാ​യ​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ന്ന് ന​മ്മു​ടെ പി​താ​വാ​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് അ​വി​ട​ന്ന് സ്നേ​ഹ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. കേ​ൾ​ക്കു​ക എ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം നാം ​അ​വി​ട​ത്തേ​ക്ക് വി​ല​പ്പെ​ട്ട​വ​ർ ആ​യ​താ​ണ്. ന​മ്മു​ടെ ""ത​ല​യി​ലെ ഓ​രോ മു​ടി​യി​ഴ​യും എ​ണ്ണി​യി​രി​ക്കു​ന്നു'' (മ​ത്താ​യി 10:30). ദൈ​വം എ​ത്ര കൂ​ടു​ത​ലാ​യി ന​മ്മു​ടെ ക​ണ്ണീ​ർ കാ​ണു​ക​യും പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും!

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ന​മ്മു​ടെ വി​ശ്വാ​സം അ​വി​ട​ത്തെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട​ല്ലേ ""വി​ശ്വാ​സ​മി​ല്ലാ​തെ ദൈ​വ​ത്തെ പ്ര​സാ​ദി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്'' എ​ന്നു ഹെ​ബ്രാ​യ ലേ​ഖ​ന​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് (11:6).

എ​ന്നാ​ൽ വി​ശ്വാ​സ​ത്തോ​ടു​കൂ​ടെ നാം ​പ്രാ​ർ​ഥി​ക്കു​ന്പോ​ഴും ചി​ല​പ്പോ​ൾ നാം ​പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ​പോ​കു​ന്നു. എ​ന്താ​യി​രി​ക്കാം അ​തി​നു കാ​ര​ണം? ഒ​രു​പ​ക്ഷേ ന​മ്മു​ടെ പ്ര​ശ്ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ നാം ​കാ​ണു​ന്നു​ണ്ടാ​വൂ. എ​ന്നാ​ൽ ദൈ​വം അ​തി​ന്‍റെ പൂ​ർ​ണ​ചി​ത്രം വ്യ​ക്ത​മാ​യി കാ​ണു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ഭാ​വി​ജീ​വി​തം മു​ഴു​ൻ ക​ണ്മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് അ​വി​ട​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ത​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ വി​ശ്വാ​സ​ത്തി​ൽ ന​മ്മെ ആ​ഴ​പ്പെ​ടു​ത്താ​നോ, ന​മ്മെ കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള​വ​രും ന​ന്ദി​യു​ള്ള​വ​രും വി​ശു​ദ്ധി​യു​ള്ള​വ​രു​മൊ​ക്കെ​യാ​യി മാ​റ്റി​യെ​ടു​ക്കാ​നോ വേ​ണ്ടി​യാ​യി​രി​ക്ക​ണം. അ​തു​പോ​ലെ ദൈ​വ​ത്തി​ന്‍റെ മൗ​ന​ത്തി​ൽ​പ്പോ​ലും അ​ർ​ഥ​മു​ണ്ട് എ​ന്ന​ത് നാം ​മ​റ​ക്ക​രു​ത്. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ട​ന്ന് എ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്കാ​യി ഭ​വി​പ്പി​ക്കു​ന്നു എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? (റോ​മാ 8:28).

അ​പ്പോ​ൾ​പ്പി​ന്നെ പ്രാ​ർ​ഥി​ക്കാ​ൻ നാം ​മ​ടി​ക്കേ​ണ്ട. വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ൻ പ​റ​യു​ന്നു: ""ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളോ​ടെ നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കു​വി​ൻ'' (ഫി​ലി​പ്പി 4:9). ദൈ​വ​പു​ത്ര​നാ​യ യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു: ""ചോ​ദി​ക്കു​വി​ൻ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും. അ​ന്വേ​ഷി​ക്കു​വി​ൻ നി​ങ്ങ​ൾ ക​ണ്ടെ​ത്തും. മു​ട്ടു​വി​ൻ നി​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടും'' (മ​ത്താ​യി 7:7). ഭ​ഗ്നാ​ശ​രാ​കാ​തെ എ​പ്പോ​ഴും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ന്യാ​യാ​ധി​പ​ന്‍റെ​യും വി​ധ​വ​യു​ടെ​യും ഉ​പ​മ​യി​ലൂ​ടെ അ​വി​ട​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട് (ലൂ​ക്കാ 18:1-8).

അ​തേ, എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. നാം ​ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യി​ലൂ​ടെ മ​ന​സ് ദൈ​വ​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന ഓ​രോ നി​മി​ഷ​വും സ​മൃ​ദ്ധ​മാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​വി​ട​ന്ന് ന​മു​ക്കു ന​ൽ​കു​മെ​ന്ന​ല്ലേ യേ​ശു പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്? (ലൂ​ക്കാ 11:13). ന​മ്മു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും ദൈ​വം പ്ര​തി​ക​രി​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ ന​ൽ​കി ന​മ്മെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു സാ​രം.

SUNDAY DEEPIKA

ശ​ന്ത​നു, ഷാ​ൻ​ദാ​ർ!

തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ 150 രൂ​പ ദി​വ​സ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്ന ജൂ​ണി​യ​ർ ബാ​ക്ക്ഗ്രൗ​ണ്ട് പെ​ർ​ഫോ​ർ​മ​ർ. ഇ​ന്ന് അ​യാ​ളു​ടെ മൂ​ല്യം 157 കോ​ടി രൂ​പ!. "ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ ശ​ബ്ദം' എ​ന്നാ​ണ് ഇ​പ്പോ​ൾ അ​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്..

"ജോ ​ജീ​ത്താ വോ ​ഹി സി​ക്ക​ന്ദ​ർ' സൂ​പ്പ​ർ​ഹി​റ്റാ​യ ഒ​രു സി​നി​മ​യാ​ണ്. അ​തി​ലെ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ ഇ​ന്നും സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്. പ​റ​യു​ന്ന​ത് ആ ​പാ​ട്ടു​ക​ളെ​ക്കു​റി​ച്ച​ല്ല. ചി​ത്ര​ത്തി​ലൊ​രി​ട​ത്ത് പാ​ട്ടു​ക​ളു​ടെ ഒ​രു മെ​ഡ്‌​ലേ​യു​ണ്ട്. ഒ​രു നി​മി​ഷം ഒ​രു യു​വാ​വ് സാ​ക്സ​ഫോ​ൺ വാ​യി​ച്ച് സ്ക്രീ​നി​ൽ മി​ന്നി​മ​റി​യു​ന്നു. ഒ​രു​പ​ക്ഷേ അ​യാ​ൾ​ക്കു​പോ​ലും സ്വ​യം തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​യി​ട്ടു​ണ്ടാ​വും. ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന്‍റെ പ​ണി​ക്ക് അ​ന്ന​യാ​ൾ​ക്ക് ദി​വ​സേ​ന 150രൂ​പ​യാ​ണ് പ്ര​തി​ഫ​ലം​കി​ട്ടു​ക.

അ​തി​ല​യാ​ൾ സം​തൃ​പ്ത​നാ​യി​രു​ന്നു. ത​ന്‍റെ ന​ല്ല​സ​മ​യം വ​രു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചു. ആ​ത്മ​വി​ശ്വാ​സം നി​റ​ഞ്ഞ പു​ഞ്ചി​രി മു​ഖ​ത്തു​നി​ന്ന് ഒ​രി​ക്ക​ലും മാ​ഞ്ഞി​ല്ല. അ​ത് ഇ​പ്പോ​ഴും അ​യാ​ളു​ടെ മു​ഖ​ത്ത് തി​ള​ങ്ങു​ന്നു​ണ്ട്. ചെ​റി​യൊ​രു വ്യ​ത്യാ​സം​മാ​ത്രം. ജൂ​ണി​യ​ർ പെ​ർ​ഫോ​ർ​മ​ർ എ​ന്ന മേ​ൽ​വി​ലാ​സം മാ​റി​യി​രി​ക്കു​ന്നു. ഗോ​ൾ​ഡ​ൻ വോ​യ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്നാ​ണ് അ​യാ​ളി​പ്പോ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. 150 രൂ​പ ദി​വ​സ​ക്കൂ​ലി​യി​ൽ​നി​ന്ന് അ​യാ​ളു​ടെ മൊ​ത്തം മൂ​ല്യം 157 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്നു. അ​യാ​ളാ​ണ് ശ​ന്ത​നു മു​ഖ​ർ​ജി.., ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഷാ​ൻ!

കാ​തി​ൽ തേ​ൻ​മ​ഴ​യാ​യ്

ഷാ​നി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റു​ക​ളെ​ക്കു​റി​ച്ച് പ​റ​യും​മു​ന്പ് മ​റ്റൊ​രു പാ​ട്ടു കേ​ൾ​ക്ക​ണം. യു​ട്യൂ​ബി​ൽ കാ​തി​ൽ തേ​ൻ​മ​ഴ​യാ​യ് ബൈ ​ഷാ​ൻ എ​ന്നു സെ​ർ​ച്ച് ചെ​യ്യു​ക. കേ​ര​ള​ത്തി​ൽ ഒ​രു ചാ​ന​ലി​ന്‍റെ അ​വാ​ർ​ഡ് നൈ​റ്റി​ൽ ഷാ​ൻ പാ​ടി​യ​താ​ണ് സ​ലി​ൽ ചൗ​ധ​രി​യു​ടെ ഈ​ണ​ത്തി​ലു​ള്ള ആ ​സു​ന്ദ​ര​ഗാ​നം. ഒ​രു ബം​ഗാ​ളി സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍റെ ഈ​ണ​ത്തി​ലു​ള്ള മ​ല​യാ​ളം പാ​ട്ട് ബം​ഗാ​ളി വേ​രു​ക​ളു​ള്ള ഗാ​യ​ക​ൻ പാ​ടു​ന്നു! അ​തും മ​ല​യാ​ള​ത്തി​നെ ഒ​ട്ടും നോ​വി​ക്കാ​തെ. ഭാ​വ​വും ഉ​ച്ചാ​ര​ണ​വും ഇ​ത്ര​യും മ​നോ​ഹ​ര​മാ​ക്കാ​ൻ മ​ല​യാ​ള​മ​റി​യാ​ത്ത ഒ​രു ഗാ​യ​ക​നു ക​ഴി​യു​മോ എ​ന്ന് അ​ദ്ഭു​ത​പ്പെ​ടു​ന്നു കേ​ൾ​വി​ക്കാ​ർ. യേ​ശു​ദാ​സും ചി​ത്ര​യും പാ​ടി​വ​ച്ച പാ​ട്ടി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഷാ​നി​നു ക​ഴി​ഞ്ഞു. ഒ​രു ഗ​സ​ൽ​പോ​ലെ മ​നോ​ഹ​ര​മെ​ന്ന് ക​മ​ന്‍റു​ക​ൾ നി​റ​യു​ന്നു.

പ​ര​സ്യ​ജിം​ഗി​ളു​ക​ൾ പാ​ടി​യാ​ണ് ഷാ​ൻ സം​ഗീ​ത​രം​ഗ​ത്തേ​ക്കു​വ​ന്ന​ത്. ഒ​പ്പം റീ​മി​ക്സു​ക​ളും ക​വ​ർ വേ​ർ​ഷ​നു​ക​ളും പാ​ടി. സ​ഹോ​ദ​രി​യു​മാ​യി ചേ​ർ​ന്ന് മാ​ഗ്നാ​സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് ക​ന്പ​നി​യി​ലൂ​ടെ ഏ​താ​നും ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ത​ൻ​ഹാ ദി​ൽ എ​ന്ന ആ​ൽ​ബ​ത്തി​ലെ അ​തേ വ​രി​ക​ളു​ള്ള പാ​ട്ട് സൂ​പ്പ​ർ ഹി​റ്റാ​യി. 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്യാ​ർ മേ ​ക​ഭീ ക​ഭീ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. മു​സു മു​സു ഹാ​സി എ​ന്ന പാ​ട്ടി​ന് ഇ​ന്നും ആ​രാ​ധ​ക​രു​ണ്ട്. തു​ട​ർ​ന്ന​ങ്ങോ​ട്ട് ഒ​ട്ടേ​റെ മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷാ​നി​ന്‍റെ ശ​ബ്ദ​ത്തി​ൽ കേ​ട്ടു.

റൊ​മാ​ന്‍റി​ക് മെ​ല​ഡി​ക​ൾ​ക്കും ഡാ​ൻ​സ് ന​ന്പ​റു​ക​ൾ​ക്കും ക​ണ്ണു​ന​ന​യി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ​ക്കും ഇ​ണ​ങ്ങു​ന്ന​താ​ണ് ഷാ​നി​ന്‍റെ സ്വ​രം. ദാ​സ്താ- എ- ​ഓം ശാ​ന്തി ഓം, ​ചാ​ന്ദ് സി​ഫാ​രി​ഷ്, ബെ​ഹ്തി ഹ​വാ സാ ​ഥാ വോ, ​മേ ഹൂ ​ഡോ​ണ്‍, വോ ​ല​ഡ്കീ ഹേ ​ക​ഹാം തു​ട​ങ്ങി​യ പാ​ട്ടു​ക​ൾ​ക്ക് ഭാ​ഷ​യു​ടെ അ​തി​ർ​ത്തി​ക്ക​പ്പു​റം ആ​രാ​ധ​ക​രു​ണ്ടാ​യി. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന മി​ക​വു​മാ​യാ​ണ് ഷാ​നി​ന്‍റെ ലൈ​വ് ഷോ​ക​ൾ അ​ര​ങ്ങേ​റു​ക. ഒ​രു സി​നി​മാ പാ​ട്ടി​ന് മൂ​ന്നു ല​ക്ഷം വ​രെ​യും ലൈ​വ് പെ​ർ​ഫോ​ർ​മ​ൻ​സു​ക​ൾ​ക്ക് 22 ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ​യു​മാ​ണ് ഷാ​നി​ന്‍റെ പ്ര​തി​ഫ​ല​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

കി​ഷോ​ർ ആ​രാ​ധ​ക​ൻ

ഏ​റ്റ​വും "കി​റു​ക്ക​നാ​യ' കി​ഷോ​ർ കു​മാ​ർ ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് ഷാ​ൻ പ​റ​യാ​റു​ണ്ട്. ""ശ​ബ്ദം, വ്യ​ക്തി​ത്വം എ​ന്നി​വ​യി​ലെ അ​ന​ന്യ​ത​യ്ക്ക് അ​പ്പു​റം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​മൊ​ന്നാ​കെ പ്ര​ചോ​ദ​നം ത​രു​ന്ന​താ​ണ്. സ്വ​ന്തം കൊ​ട്ടാ​ര​ത്തി​ലെ രാ​ജാ​വാ​യി​രു​ന്നു കി​ഷോ​ർ​ദാ. ഒ​രാ​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലെ​വ​ലി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഞാ​നൊ​രു കാ​ര്യം മ​ന​സി​ലാ​ക്കി- ഒ​രു​വി​ധ​ത്തി​ലും എ​ന്‍റെ ശ​ബ്ദം അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു​പോ​ലെ​യാ​വി​ല്ല. ആ ​ശ​ബ്ദം അ​നു​ക​രി​ക്കാ​നോ ഒ​രു ജൂ​ണി​യ​ർ കി​ഷോ​ർ കു​മാ​ർ ആ​വാ​നോ ക​ഴി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം പാ​ട്ടു​ക​ൾ​ക്കു ന​ൽ​കു​ന്ന ജീ​വ​നും ഉൗ​ർ​ജ​വും പ​ഠി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ട്ടു​ക​ൾ വെ​ള്ളം​പോ​ലെ ഒ​ഴു​കി​വ​ര​ണം. ആ​ളു​ക​ൾ ആ​സ്വ​ദി​ക്ക​ണം''- ഷാ​ൻ പ​റ​യു​ന്നു.
മു​ന്നേ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും, ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത പ​രി​ശ്ര​മ​വു​മു​ണ്ടെ​ങ്കി​ൽ വി​ജ​യി​ക്കാ​മെ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ഷാ​നി​ന്‍റെ സം​ഗീ​ത​ജീ​വി​തം.

Passion Project

സ്വ​ന്തം സ്വ​ത​ന്ത്ര മ്യൂ​സി​ക് ലേ​ബ​ലാ​യ ഷാ​ൻ മ്യൂ​സി​ക്കി​ലൂ​ടെ​യാ​ണ് ഷാ​നി​ന്‍റെ പു​തി​യ പാ​ട്ട് തേ​രാ ഹോ ​ര​ഹാ പു​റ​ത്തി​റ​ക്കി​യ​ത്. ഷാ​ൻ മ്യൂ​സി​ക്കി​നെ ഒ​രു ബി​സി​ന​സാ​യ​ല്ല, പാ​ഷ​ൻ പ്രോ​ജ​ക്ട് ആ​യാ​ണ് അ​ദ്ദേ​ഹം കാ​ണു​ന്ന​ത്.

""ലാ​ഭം നോ​ക്കി​യ​ല്ല ഇ​തു ചെ​യ്യു​ന്ന​ത്. ഓ​രോ റി​ലീ​സും കേ​ൾ​വി​ക്കാ​ർ ഇ​ഷ്ട​പ്പെ​ടു​ന്നു, അ​തു​വ​ഴി അ​വ​രു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തെ​ല്ലാം ഉ​റ​പ്പു​വ​രു​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും യു​വ​ത​ല​മു​റ​യി​ലേ​ക്ക് പാ​ട്ടു​ക​ൾ എ​ത്ത​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ പ്ര​തി​ഭ​ക​ളെ എ​ന്‍റെ ലേ​ബ​ലി​ലൂ​ടെ ഉ​റ​പ്പാ​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും.''

Latest News

Corehub Up