ബോംബൈ: കസ്റ്റഡിയിലിരിക്കെ ആരോഗ്യനില അതിവേഗം വഷളാകുകയും ക്രമാതീതമായി ഭാരം കുറയുകയും ചെയ്തതോടെ പ്രതിക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. അയൽവാസിയെ ഭീഷണിപ്പെടുത്തുകയും മന്ത്രവാദം നടത്തുകയും ചെയ്ത പ്രതി രാധാമോഹൻ മിശ്രയ്ക്കാണ് (59) ജാമ്യം ലഭിച്ചത്.
48 ദിവസത്തിനുള്ളിൽ പ്രതിക്ക് 21 കിലോ ഭാരമാണ് കുറഞ്ഞത്. തുടർന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ശരീരഭാരം കുറഞ്ഞത് സാധാരണ നിലയിൽ പോലും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും പ്രതിയുടെ നിലവിലെ സാഹചര്യം അപകടകരവും ആശങ്കാജനകവുമാണെന്നും നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. രണ്ടു ലക്ഷം രൂപയുടെ ബോണ്ടിൽ വ്യവസ്ഥകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Tags : Lost 21 kg Weight Bombay High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash