18-ാമത് ബ്രിക്സ് ഉച്ചകോടിക്കായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നാളെയും മറ്റന്നാളു മായി ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഉച്ചകോടിയുടെ പ്രധാന വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപം മനോഹരമായി അലങ്കരിച്ചതിന്റെയും മുന്നൊരുക്കങ്ങളുടെയും വീഡിയോദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചു.
"ബ്രിക്സ് 2026നായി എല്ലാം സജ്ജം' എന്ന കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചത്.
പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപവും പരിസരപ്രദേശങ്ങളും സുരക്ഷാവലയത്തിലാണ്. കൂറ്റൻ നടരാജ വിഗ്രഹവും വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ച വേദിയുടെ ശില്പഭംഗി വ്യക്തമാക്കുന്നതാണ് പങ്കുവച്ച വീഡിയോ.
വികസ്വര രാജ്യങ്ങളുടെയും ഗ്ലോബൽ സൗത്തിന്റെയും വികസന മുൻഗണനകൾക്കും സാമ്പത്തിക സഹകരണത്തിനും മുൻതൂക്കം നൽകിയാണ് ഇന്ത്യ ഇത്തവണത്തെ ഉച്ചകോടിക്കു നേതൃത്വം നൽകുന്നത്.
Tags : PrimeMinister Welcom BRICS2026 Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash