Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BRICS2026

‘ബ്രി​ക്സ് 2026’ സ്വാ​ഗ​ത വീ​ഡി​യോ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ നാ​​​​ളെ​​​​യും മറ്റന്നാളു മാ​​​​യി ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന 18-ാമ​​​​ത് ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​റി​​​​യി​​​​ച്ചു.

ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന വേ​​​​ദി​​​​യാ​​​​യ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പം മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ​​​​യും മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും വീ​​​​ഡി​​​​യോ​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​ച്ചു.

"ബ്രി​​​​ക്സ് 2026നാ​​​​യി എ​​​​ല്ലാം സ​​​​ജ്ജം' എ​​​​ന്ന കു​​​​റി​​​​പ്പോ​​​​ടെ​​​​യാ​​​​ണ് മോ​​​​ദി വീ​​​​ഡി​​​​യോ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

പ്ര​​​​ഗ​​​​തി മൈ​​​​താ​​​​ന​​​​ത്തു​​​​ള്ള ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​വും പ​​​​രി​​​​സ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷാ​​​​വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​ണ്. കൂ​​​​റ്റ​​​​ൻ ന​​​​ട​​​​രാ​​​​ജ വി​​​​ഗ്ര​​​​ഹ​​​​വും വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളും കൊ​​​​ണ്ട് അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദി​​​​യു​​​​ടെ ശി​​​​ല്പ​​​​ഭം​​​​ഗി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ.

വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഗ്ലോ​​​​ബ​​​​ൽ സൗ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ക​​​​സ​​​​ന മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ​​​​ക്കും സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കി​​​​യാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up