യുഎസ് ഫ്ലാഗ്
വാഷിംഗ്ടൺ ഡിസി: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭയം രാജ്യത്തിനുള്ളിലെതന്നെ ആഭ്യന്തര തീവ്രവാദമാണെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ.
വിദേശ ഭീകരസംഘടനകളേക്കാൾ സ്വന്തം നാട്ടിലെ തീവ്രവാദ ഗ്രൂപ്പുകളും വംശീയ-രാഷ്ട്രീയ അക്രമങ്ങളുമാണ് രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പൗരന്മാരും അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്ത 33% പേർ ‘ആഭ്യന്തര ഭീകരത’യാണ് ഏറ്റവും വലിയ ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 20% പേർ മാത്രമാണു വിദേശ ഭീകരതയെ ഭയക്കുന്നത്. 42% പേർ കൂട്ടവെടിവയ്പുകളെയാണ് പ്രധാന ഭീഷണിയായി കാണുന്നത്.
ഡോണൾഡ് ട്രംപിനുനേരേയുണ്ടായ വധശ്രമങ്ങൾ, വംശീയ അക്രമങ്ങൾ, 2025ൽ ചാർലി കിർക്ക് കൊല്ലപ്പെട്ട സംഭവം എന്നിവ ജനങ്ങൾക്കിടയിലെ ഭീതി വർധിപ്പിച്ചു.
കൂടാതെ, 9/11നുശേഷം യുഎസ് നടത്തിയ അഫ്ഗാനിസ്ഥാൻ, ഇറാക്ക് യുദ്ധങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ സൈനിക നടപടിയും നഷ്ടമായിരുന്നുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും വിലയിരുത്തൽ.
Tags : Domestic Terrorism Threat US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Reuters Survey