പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: മൈസൂരുവില്‍നിന്ന് കുഴിച്ചെടുത്ത സ്വര്ണനിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ നല്കി നിരവധിപേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തു.
തട്ടിപ്പിന് ഇരകളായവരില്‍ ഒരാളായ അജാനൂരിലെ വ്യാപാരിയുടെ പരാതിയില്‍ കര്‍ണാടക സ്വദേശികളായ ശാന്തി (50), രാജു എന്നിവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.
പുരാതനകാലത്തേതെന്നു തോന്നിപ്പിക്കുന്ന നാണയം കാണിച്ച് വിശ്വാസം പിടിച്ചുപറ്റിയശേഷമായിരുന്നു തട്ടിപ്പ്.
Tags : Bribes embezzled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash