x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവരിപ്പോഴും ജീവിക്കുന്നു, കണ്ണീരുമായ്...

വെബ്ഡെസ്ക്
Published: September 11, 2026 03:37 AM IST | Updated: September 11, 2026 03:37 AM IST

‌ജോ​​​ൺ റെ​​​സ്റ്റ​​​യും സി​​​ൽ​​​വി​​​യ​​​യും.

ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ക്രൂ​​​​ര​​​​മാ​​​​യ ആ ​​​​ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രെ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്നും ആ ​​​​മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല. ""ഓ​​​​രോ നി​​​​മി​​​​ഷ​​​​വും ആ ​​​​ഓ​​​​ർ​​​​മ​​​​ക​​​​ൾ എ​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ നി​​​​റ​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്, ഇ​​​​ത്ര​​​​യും കാ​​​​ലം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും അ​​​​ത് എ​​​​ന്നെ ശ്വാ​​​​സം മു​​​​ട്ടി​​​​ക്കു​​​​ന്നു...’’വി​​​​തു​​​​മ്പ​​​​ലോ​​​​ടെ ടോം ​​​​റെ​​​​സ്റ്റ ഓ​​​​ർ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്നു.

ആ ​​​​ദു​​​​ര​​​​ന്ത​​​​ദി​​​​ന​​​​ത്തി​​​​ൽ ടോ​​​​മി​​​​നു ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​ത് ജ്യേ​​​​ഷ്ഠ​​​​ൻ ജോ​​​​ണി​​​​നെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഏ​​​​ഴു മാ​​​​സം ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ ഭാ​​​​ര്യ സി​​​​ൽ​​​​വി​​​​യ​​​​യെ​​​​യു​​​​മാ​​​​ണ്. വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ ട​​​​വ​​​​റി​​​​ലെ 92-ാം നി​​​​ല​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഈ ​​​​ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്ക്, ജ​​​​നി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന കു​​​​ഞ്ഞി​​​​നാ​​​​യി ക​​​​ണ്ട സ്വ​​​​പ്ന​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം ജീ​​​​വ​​​​ൻ വെ​​​​ടി​​​​യേ​​​​ണ്ടി​​​​വ​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ണ്ണി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ ഖാ​​​​ലി​​​​ദ് ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ ഇ​​​​നി​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ 20 വ​​​​ർ​​​​ഷ​​​​മാ​​​​യി ഗ്വാ​​​​ണ്ട​​​​നാ​​​​മോ ബേ​​​​യി​​​​ലെ സൈ​​​​നി​​​​ക ത​​​​ട​​​​വ​​​​റ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ ശി​​​​ക്ഷ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ഇ​​​​ര​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ നി​​​​രാ​​​​ശ​​​​യാ​​​​ണു സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ, അ​​​​ർ​​​​ഹി​​​​ച്ച നീ​​​​തി കാ​​​​ണാ​​​​തെ ത​​​​ങ്ങ​​​​ളു​​​​ടെ പ്രാ​​​​യ​​​​മാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും ക​​​​ണ്ണ​​​​ട​​​​യ്ക്കു​​​​മോ​​​​യെ​​​​ന്ന ഭ​​​​യ​​​​ത്തി​​​​ലാ​​​​ണ് ടോം ​​​​റെ​​​​സ്റ്റ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള​​​​വ​​​​ർ.

Tags : WorldTradeCentre StillAlive WithTears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up